കെൻ-ബേത്വ സമരം: ആദിവാസികളുടെ അതിജീവന പോരാട്ടം

ക്യാമറക്കണ്ണുകൾ അധികമെത്താത്ത മധ്യപ്രദേശിലെ കാടുകളിൽ ഒരു ജനത തങ്ങളുടെ മണ്ണിനും സംസ്കാരത്തിനും വേണ്ടി ജീവൻ പണയം വെച്ച് പോരാടുകയാണ്. കെൻ-ബേത്വ നദീസംയോജന പദ്ധതിക്കായി 9,000 ഹെക്ടർ ഭൂമിയും പന്ന ടൈഗർ റിസർവിന്റെ ഭാഗങ്ങളും വെള്ളത്തിനടിയിലാകുമെന്ന ആശങ്കയിൽ, സ്വന്തം മണ്ണിൽ നിന്ന് കുടിയിറക്കപ്പെടുന്ന ഗോണ്ട്, കോൾ ആദിവാസി വിഭാഗങ്ങളുടെ കണ്ണീരും പ്രതിഷേധവുമാണ് 'ചിതാ ആന്ദോളൻ'. കെൻ നദീതീരത്ത് വിറകുകൾ കൂട്ടിയിട്ട് അതിനുമുകളിൽ കൈക്കുഞ്ഞുങ്ങളടക്കമുള്ള അമ്മമാരും ഗ്രാമീണരും നിശ്ചലരായി കിടന്ന് ലോകത്തോട് ചോദിക്കുന്നത് ഒരേയൊരു ചോദ്യമാണ്: "ഞങ്ങളുടെ മണ്ണും സംസ്കാരവും ഇല്ലാതെ ഞങ്ങൾ എങ്ങനെ ജീവിക്കും?" ജന്തർ മന്തറിലെ പോരാട്ടം ഒരു തലമുറയുടെ ഭാവിക്കുവേണ്ടിയാണെങ്കിൽ, മധ്യപ്രദേശിലെ ഈ സമരം ഒരു ജനതയുടെ ചരിത്രവും സംസ്കാരവും നിലനിർത്താനുള്ള അതിജീവന പോരാട്ടമാണ്.

Madism Digital
madismdigital.com