Video
കേരളത്തിലെ സ്വകാര്യ ബസ് ജീവനക്കാരുടെ പെരുമാറ്റവും റോഡിലെ നിയമലംഘനങ്ങളും വീണ്ടും ചർച്ചയാകുന്നു. കാറുകാരുമായും ഓട്ടോ ഡ്രൈവർമാരുമായുമുള്ള തർക്കങ്ങളും ആക്രമണങ്ങളും ഉൾപ്പെടെ തുടർച്ചയായ സംഭവങ്ങൾക്കിടെ, സ്വകാര്യ ബസുകൾ റോഡിലെ ‘തമ്പുരാക്കന്മാരല്ലെന്ന്’ ഹൈക്കോടതി വ്യക്തമാക്കി. പിന്നാലെ എംവിഡിയും കർശന നടപടികളുമായി രംഗത്തെത്തി.