Video
സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്ന ചിത്രങ്ങൾ പോലും ദുരുപയോഗം ചെയ്യപ്പെടുന്ന കാലമാണിത്. മോർഫിങ് വഴി വ്യക്തികളുടെ ചിത്രങ്ങൾ അശ്ലീലമായും തെറ്റായ രീതിയിലും മാറ്റി പ്രചരിപ്പിക്കുന്ന സംഭവങ്ങൾ കേരളത്തിൽ വർധിക്കുകയാണ്. കഴിഞ്ഞ എട്ട് മാസത്തിനിടെ സംസ്ഥാനത്ത് 81 മോർഫിങ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതിൽ ഇരകളിലേറെയും കുട്ടികളാണ്.