വണ്ടിപ്രാന്തന്മാരേ നിങ്ങ ഹാപ്പി അല്ലേ

കേരളത്തിലെ വാഹന പ്രേമികൾ കാത്തിരുന്നത് വലിയ മോഡിഫിക്കേഷൻ ഇളവുകളായിരുന്നു. എന്നാൽ ഗതാഗത വകുപ്പ് പുറത്തിറക്കിയ പുതിയ മാർഗനിർദേശങ്ങൾ കണ്ടപ്പോൾ സോഷ്യൽ മീഡിയയിൽ ട്രോളുകളും വിമർശനങ്ങളും ഒരുപോലെ നിറയുകയാണ്. സീറ്റ് കവർ, സ്റ്റിയറിംഗ് വീൽ കവർ, ഫ്ലോർ മാറ്റ്, ഡോർ വൈസർ, ഡാഷ് ക്യാം, റൂഫ് കാരിയർ തുടങ്ങിയവയാണ് അനുമതിയില്ലാതെ ചെയ്യാവുന്ന മോഡിഫിക്കേഷനുകളുടെ പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്. എന്നാൽ വാഹന പ്രേമികൾ പ്രതീക്ഷിച്ചിരുന്ന കാര്യങ്ങളിൽ വലിയ ഇളവുകളൊന്നും പ്രഖ്യാപിച്ചിട്ടില്ല. മുഖ്യമന്ത്രിയുടെ പഴയ പ്രസ്താവനയും ഇപ്പോഴത്തെ യാഥാർത്ഥ്യവും തമ്മിലുള്ള വ്യത്യാസമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ചാവിഷയം. "ഇതൊക്കെയാണോ ആ വലിയ മോഡിഫിക്കേഷൻ ഇളവുകൾ?" എന്ന ചോദ്യമാണ് പലരും ഉയർത്തുന്നത്.

Madism Digital
madismdigital.com