Video
കേരള പൊലീസ് ആരംഭിച്ച സംസ്ഥാനവ്യാപക ലഹരി വിരുദ്ധ ദൗത്യമായ ഓപ്പറേഷൻ തൂഫാൻ വലിയ ചർച്ചയാകുകയാണ്. വെറും 72 മണിക്കൂറിനുള്ളിൽ തന്നെ ആയിരത്തിലധികം അറസ്റ്റ്, 1500-ലധികം കേസുകൾ, കോടികൾ വിലമതിക്കുന്ന ലഹരിവസ്തുക്കളുടെ പിടിച്ചെടുക്കൽ എന്നിവയിലൂടെ ദൗത്യം ശ്രദ്ധ നേടിക്കഴിഞ്ഞു. അതേസമയം സോഷ്യൽ മീഡിയയിൽ തൊപ്പി ഗ്യാങും MRZ ഗ്യാങും തമ്മിലുള്ള ആരോപണ-പ്രതിയാരോപണങ്ങളും വൈറലാണ്. പോക്‌സോ കേസുകൾ, മയക്കുമരുന്ന് ആരോപണങ്ങൾ, സോഷ്യൽ മീഡിയയിലെ വെളിപ്പെടുത്തലുകൾ എന്നിവയെല്ലാം വലിയ ചർച്ചകൾക്ക് വഴിവെക്കുകയാണ്