Video
മലയാളികളുടെ സംഗീത ലോകത്തോട് ചേർന്നുനിൽക്കുന്ന അനശ്വര ഗാനങ്ങളുടെ ശബ്ദമാണ് എസ്. ജാനകി. സ്വപ്നങ്ങളും പ്രണയവും വിരഹവും മാതൃസ്നേഹവും തുടങ്ങി ജീവിതത്തിന്റെ വിവിധ ഭാവങ്ങൾ അവർ തന്റെ ആലാപനത്തിലൂടെ അനശ്വരമാക്കി. ഓരോ കഥാപാത്രത്തിനും സന്ദർഭത്തിനും അനുസരിച്ച് ശബ്ദത്തെ രൂപപ്പെടുത്താനുള്ള അപൂർവമായ കഴിവാണ് ജാനകിയമ്മയെ വേറിട്ടുനിർത്തുന്നത്. എസ്. ജാനകിയുടെ സംഗീതജീവിതത്തെയും ആലാപനത്തിന്റെ വൈവിധ്യത്തെയും കുറിച്ച് സി. എസ്. മീനാക്ഷിയും ഭാനുപ്രകാശും സംസാരിക്കുന്നു.