അംഗീകാരങ്ങൾ അപ്രതീക്ഷിതമായെത്തിയ ആഘോഷങ്ങൾ; പാട്ടെഴുതാന്‍ മോഹിച്ച് 'ഫെമിനിച്ചി ഫാത്തിമ'യായ ഷംല

ദേശീയ പുരസ്‌കാരം ഉള്‍പ്പെടെ ഫെമിനിച്ചി ഫാത്തിമയ്ക്ക് ലഭിച്ച അംഗീകാരങ്ങള്‍ ജീവിതത്തിന് നല്‍കിയ അപ്രതീക്ഷിത ആഘോഷങ്ങളെന്ന് നടി ഷംല ഹംസ. മാഡിസം ഡിജിറ്റലിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് പുരസ്‌കാരത്തിന്റെ സന്തോഷവും സിനിമ കരിയറിനെ കുറിച്ചുള്ള പ്രതീക്ഷയും താരം പങ്കുവച്ചത്.

ഫെമിനിച്ചി ഫാത്തിമ തന്റെ രണ്ടാമത്തെ സിനിമയാണ്. ആയിരത്തിയൊന്ന് നുണകള്‍ ആണ് ആദ്യ സിനിമ. പാട്ടെഴുതാന്‍ അവസരം തേടിയാണ് ഫെമിനിച്ചി ഫാത്തിമയുടെ ഭാഗമാകുന്നത്. പിന്നീട് ഫെമിനിച്ചി ഫാത്തിമയായാണു തിരിച്ചുവന്നത്. തന്റെ നേട്ടങ്ങള്‍ക്ക് പിന്നില്‍ കുടുംബത്തിന്റെ വലിയ പിന്തുണയുണ്ടെന്നും ഷംല പറയുന്നു.

Madism Digital
madismdigital.com