രാവണനെ വധിച്ച സീത!

നിതീഷ് തിവാരിയുടെ രാമായണത്തിലെ സീതാദേവിയുടെ പുതിയ രൂപം വലിയ ചർച്ചകൾക്ക് വഴിയൊരുക്കുകയാണ്. യുദ്ധഭൂമിയിൽ ആയുധമെടുത്ത് പോരാടുന്ന സീതയെ രാമായണത്തിൽ എവിടെയെങ്കിലും അവതരിപ്പിച്ചിട്ടുണ്ടോ? വാത്മീകി രാമായണത്തിലെ സീതയും അത്ഭുത രാമായണത്തിലെ മഹാകാളി രൂപത്തിലുള്ള സീതയും തമ്മിലുള്ള വ്യത്യാസങ്ങൾ എന്തൊക്കെയാണ്? സഹസ്ര രാവണനുമായുള്ള യുദ്ധത്തിൽ സീത എങ്ങനെയാണ് യഥാർഥ യോദ്ധാവായി മാറുന്നത്? നമ്മൾ പരിചയിച്ച സീതയും യോദ്ധാവായ സീതയും തമ്മിലുള്ള വ്യത്യസ്ത കാഴ്ചപ്പാടുകളിലേക്ക് ഒരു അന്വേഷണം.