Video
32 വർഷങ്ങൾക്കിപ്പുറവും ‘തേന്മാവിൻ കൊമ്പത്ത്’ വീണ്ടും തിയറ്ററുകളിലേക്ക്. 1994-ൽ പ്രിയദർശൻ ഒരുക്കിയ ഈ ചിത്രം ഒരു സിനിമ മാത്രമല്ല, അന്നത്തെ കേരളത്തിന്റെ ജീവിതവും സംസ്കാരവും മനുഷ്യരും കാഴ്ചകളും സംഗീതവും ചേർന്നൊരു TIME CAPSULE കൂടിയാണ്.
പ്രിയദർശന്റെ സംവിധാനമികവ്, കെ.വി. ആനന്ദിന്റെ cinematography, ബെർണി–ഇഗ്നേഷ്യസിന്റെ സംഗീതം, ഗിരീഷ് പുത്തഞ്ചേരിയുടെ വരികൾ, അവിസ്മരണീയമായ കഥാപാത്രങ്ങൾ ഇന്നും ഈ സിനിമയെ പ്രേക്ഷകരുടെ പ്രിയപ്പെട്ടതാക്കി നിർത്തുന്നു. നെടുമുടി വേണു, ശ്രീനിവാസൻ, കവിയൂർ പൊന്നമ്മ, കെ.പി.എ.സി. ലളിത, സുകുമാരി, കുതിരവട്ടം പപ്പു, ശങ്കരാടി തുടങ്ങി നമ്മോടൊപ്പമില്ലാത്ത നിരവധി പ്രതിഭകളെ വീണ്ടും വലിയ സ്ക്രീനിൽ കാണാനുള്ള അവസരം കൂടിയാണ് ഈ റീ-റിലീസ്. ‘തേന്മാവിൻ കൊമ്പത്ത്’ നിങ്ങളെ ഏറ്റവും കൂടുതൽ ഓർമ്മിപ്പിക്കുന്ന രംഗം ഏതാണ്?