Video
ആമിർ ഖാൻ അടുത്തിടെ പറഞ്ഞത്, 3 ഇഡിയറ്റ്സിലെ റാഞ്ചോ എന്ന കഥാപാത്രം സോനം വാങ്ചുക്കിനെ ആസ്പദമാക്കി സൃഷ്ടിച്ചതല്ലെന്നും, സിനിമ നിർമിക്കുന്ന സമയത്ത് അദ്ദേഹത്തെ തനിക്ക് അറിയില്ലായിരുന്നുവെന്നുമാണ്. അത് ശരിയായിരിക്കാം. പക്ഷേ ഇന്ന്, ഇന്ത്യയുടെ ഭാവിക്കുവേണ്ടിയുള്ള പോരാട്ടത്തിൽ അരാഷ്ട്രീയരായി നിന്നിരുന്ന ലക്ഷക്കണക്കിന് യുവാക്കളെ സമരമുഖത്തേക്ക് എത്തിക്കാൻ പ്രചോദനമായ സോനം വാങ്ചുക് ആരാണെന്ന് ഇന്നും അറിയില്ലെങ്കിൽ, അത് അറിയേണ്ട സമയമായിരിക്കുന്നു. കാരണം, ഒരു സിനിമാ കഥാപാത്രത്തേക്കാൾ അതിശയിപ്പിക്കുന്ന ജീവിതകഥയാണ് അദ്ദേഹത്തിന്റേത്.