Video
ഹോളിവുഡ് സിനിമകളെയും വാർത്തകളെയും അടുത്തറിയുന്നവരുടെ ഇടയിൽ അടുത്തകാലത്തായി ഏറ്റവും കൂടുതൽ കേൾക്കുന്ന പേര് മറ്റൊന്നല്ല സെൻഡെയയുടേതാണ്. ഒന്നിനുപിന്നാലെ ഒന്നായി വൻകിട പ്രോജക്റ്റുകളുടെ ഭാഗമായി ഹോളിവുഡിന്റെ തന്നെ പ്രധാന ആകർഷണ കേന്ദ്രമായി ഈ താരം മാറിയിരിക്കുന്നു. യൂഫോറിയ, ദി ഡ്രാമ, ദി ഓഡിസി, സ്പൈഡർമാൻ: ദി ബ്രാൻഡ് ന്യൂ ഡേ, ഡ്യൂൺ 3 എന്നിങ്ങനെ റിലീസ് ചെയ്തതും വരാനിരിക്കുന്നതുമായ ചിത്രങ്ങളെല്ലാം തന്നെ വൻ ഹൈപ്പിലാണ്. വിപണിയിൽ ഇതിനകം വിജയം ഉറപ്പിച്ച ഫ്രാഞ്ചൈസികളുടെ തുടർച്ചകളിലും വൻകിട സംവിധായകരുടെ പ്രോജക്റ്റുകളിലും സെൻഡെയ തരംഗമായി മാറുന്നു. ഇതിനൊപ്പം ടോം ഹോളണ്ടുമായുള്ള വിവാഹ വിശേഷങ്ങളും സിനിമാ ലോകത്ത് നിരന്തരം ചർച്ചയാകുകയുമാണ്.