ബ്രക്കപ്പ് ഓഫീസറെ ആവശ്യമുണ്ട്; മിനിമം 3 ബ്രേക്കപ്പ് കഴിഞ്ഞിരിക്കണം , വൈറലായി ഡേറ്റിങ് കമ്പനിയുടെ തസ്തിക

പരസ്പരം ഒത്തുപോകാൻ കഴിയില്ലെന്ന് ബോധ്യപ്പെട്ടിട്ടും, അത് പങ്കാളിയോട് തുറന്നുപറയാൻ മടിക്കുന്നവർക്ക് വേണ്ടിയാണ് ഈ സേവനം
ബ്രക്കപ്പ് ഓഫീസറെ ആവശ്യമുണ്ട്; മിനിമം 3 ബ്രേക്കപ്പ് കഴിഞ്ഞിരിക്കണം , വൈറലായി 
ഡേറ്റിങ് കമ്പനിയുടെ തസ്തിക
Published on

സ്നേഹിക്കാനും പ്രണയിക്കാനും മാത്രമല്ല, ഇനി പങ്കാളിയോട് 'ഗുഡ്‌ബൈ' പറയാനും ഡിജിറ്റൽ ലോകത്ത് പ്രൊഫഷണലുകളുടെ സഹായം തേടാം. കേൾക്കുമ്പോൾ അല്പം വിചിത്രമായി തോന്നാമെങ്കിലും 2026-ലെ ഓൺലൈൻ ഡേറ്റിംഗ് ലോകത്തെ ഏറ്റവും പുതിയ വാർത്തയാണിത്. പ്രമുഖ ആഗോള ഡേറ്റിംഗ് പ്ലാറ്റ്‌ഫോമായ Dating.com ആണ് 'ചീഫ് ബ്രേക്കപ്പ് ഓഫീസർ' (Chief Breakup Officer - CBO) എന്ന തീർത്തും വ്യത്യസ്തമായ ഒരു പുതിയ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്

പരസ്പരം ഒത്തുപോകാൻ കഴിയില്ലെന്ന് ബോധ്യപ്പെട്ടിട്ടും, അത് പങ്കാളിയോട് തുറന്നുപറയാൻ മടിക്കുന്നവർക്ക് വേണ്ടിയാണ് ഈ സേവനം. ഇത്തരം സാഹചര്യങ്ങളിൽ തികച്ചും മാന്യമായ രീതിയിൽ, കഠിനമായ ആ ബ്രേക്കപ്പ് ദൗത്യം ഏറ്റെടുത്ത് സംസാരിച്ച് തീർക്കുക എന്നതാണ് ചീഫ് ബ്രേക്കപ്പ് ഓഫീസറുടെ പ്രധാന ജോലി. മികച്ച ആശയവിനിമയ ശേഷിയും ഉയർന്ന വൈകാരിക ബുദ്ധിയും ആവശ്യപ്പെടുന്ന ഈ പാർട്ട് ടൈം ജോലിക്ക് പ്രതിമാസം ലഭിക്കുന്ന ശമ്പളം ഏകദേശം 2.8 ലക്ഷം രൂപയാണ്

എന്താണ് പ്രധാന യോഗ്യത?

ഈ ജോലിക്ക് അപേക്ഷിക്കാനുള്ള പ്രധാന യോഗ്യതയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരിക്കുന്നത്. സ്വന്തം ജീവിതത്തിൽ കുറഞ്ഞത് മൂന്ന് ബ്രേക്കപ്പുകളെങ്കിലും അനുഭവിച്ചറിഞ്ഞിട്ടുള്ള ആളായിരിക്കണം അപേക്ഷകർ! എങ്കിൽ മാത്രമേ ബന്ധങ്ങളിലെ തകർച്ചയും വൈകാരികമായ വശങ്ങളും കൃത്യമായി മനസ്സിലാക്കാൻ സാധിക്കൂ എന്നാണ് കമ്പനിയുടെ വിലയിരുത്തൽ

ബ്രക്കപ്പ് ഓഫീസറെ ആവശ്യമുണ്ട്; മിനിമം 3 ബ്രേക്കപ്പ് കഴിഞ്ഞിരിക്കണം , വൈറലായി 
ഡേറ്റിങ് കമ്പനിയുടെ തസ്തിക
ന്യൂ ഏജ് ഹൊറര്‍ ബോളിവുഡിലും തരംഗം: സൂപ്പര്‍സ്റ്റാറുകളെപ്പോലും പിന്നിലാക്കി 'പേടിപ്പടങ്ങള്‍' ബോക്‌സ് ഓഫീസ് ഭരിക്കുമ്പോള്‍

ലക്ഷ്യം 'Ghosting' അവസാനിപ്പിക്കൽ

ഇന്നത്തെ കാലത്ത് പ്രണയബന്ധങ്ങൾക്കിടയിൽ മറുപടി നൽകാതെ പെട്ടെന്ന് അപ്രത്യക്ഷമാകുന്ന 'ഗോസ്റ്റിംഗ്' രീതി 84% പേരും നേരിടുന്നുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. പലർക്കും മുഖത്തുനോക്കി ഒരു ബന്ധം അവസാനിപ്പിക്കാനുള്ള മടി കാരണമാണ് ഇത് സംഭവിക്കുന്നത്. ഇതിനൊരു ശാശ്വത പരിഹാരം കാണാനും, ബന്ധങ്ങൾ തകരുമ്പോഴും പരസ്പര ബഹുമാനത്തോടെയുള്ള ഒരു നല്ല യാത്രയയപ്പ് ഉറപ്പാക്കാനുമാണ് 'ഡേറ്റിംഗ് ഡോട്ട് കോം' ഈ പുതിയ പരീക്ഷണം നടത്തുന്നത്. സ്വന്തം പ്രണയബന്ധം അവസാനിപ്പിക്കാൻ മറ്റൊരാളെ വാടകയ്‌ക്കെടുക്കുന്ന ഈ ആധുനിക ശൈലി എത്രത്തോളം ഫലപ്രദമാകുമെന്നാണ് ഇപ്പോൾ ഡിജിറ്റൽ ലോകം ഉറ്റുനോക്കുന്നത്.

Summary

Dating.com has introduced a unique part-time role called Chief Breakup Officer (CBO) to help people end relationships respectfully. The position offers a monthly salary of around ₹2.8 lakh, and applicants must have experienced at least three breakups

Madism Digital
madismdigital.com