ദേഷ്യം വന്നാൽ മുഖത്തേക്ക് തുപ്പും! ലാമയുടെ അപൂർവ സ്വഭാവം അറിയാം

എല്ലാ തുപ്പലും ദേഷ്യത്തിന്റെ ലക്ഷണമല്ല, മറിച്ച് ആശയവിനിമയത്തിന്റെയും പ്രതിരോധത്തിന്റെയും ഭാഗമാണ് ലാമയുടെ ഈ സ്വഭാവം.
Lama
Lama
Published on

തനിക്ക് ഇഷ്ടപ്പെടാത്തവരുടെയോ ദേഷ്യമുള്ളവുരുടെയോ ദേഹത്തേക്ക് ശക്തിയായി തുപ്പുന്ന ഒരു ജീവിയെകുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ ? കേൾക്കുമ്പോൾ വിചിത്രമായി തോന്നാമെങ്കിലും അങ്ങനെയൊരു ജീവിയുണ്ട് . സോഷ്യൽ മീഡിയയിൽ വൈറലായ ലാമയെകുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടാവും. തുപ്പിയാണ് ലാമ മറ്റുള്ളവരോട് ദേഷ്യം പ്രകടിപ്പിക്കുന്നത്. മറ്റുള്ള ജീവികൾ മുരളുക, കടിക്കുക ,ചീറ്റുക തുടങ്ങിയ പ്രതിരോധ രീതികൾ പിന്തുടരുമ്പോൾ ലാമകൾ ശത്രുക്കളുടെ ദേഹത്തേക്ക് ശക്തിയായി തുപ്പും . ഇത് പലപ്പോഴും ഉമിനീര് മാത്രമായിരിക്കില്ല , ഭാഗികമായി ദഹിച്ച വയറ്റിലെ ഭക്ഷണാവശിഷ്ടങ്ങൾ വരെ ഇവയ്ക്ക് തുപ്പാൻ കഴിയും.

ദേഷ്യം പ്രകടിപ്പിക്കാന്‍ മാത്രമല്ല, ആശയവിനിമയത്തിനും പ്രതിരോധത്തിനും വേണ്ടിയും ഈ രീതി സ്വീകരിക്കും. പെൺ ലാമകൾ അവയ്ക്ക് ഇണചേരാൻ താല്പര്യമില്ലാത്ത സമയത്തു ആൺ ലാമകളുടെ ദേഹത്തേക്ക് ഇങ്ങനെ തുപ്പാറുണ്ട്. മോശമായി പരിചരിക്കുകയോ, അമിതമായി ശല്യപ്പെടുത്തുകയോ ചെയ്താൽ മനുഷ്യർക്ക് നേരെ തുപ്പാനും ഇവയ്ക്ക് മടിയില്ല.

സാധാരണയായി ലാമകൾ ഇങ്ങനെ ചെയ്യുന്നതിന് മുൻപായി ചെവികൾ പരത്തിയോ തല ഉയർത്തിയോ ശബ്ദം ഉണ്ടാക്കിയോ മുന്നറിയിപ്പ് നൽകാറുണ്ട്. ചെറിയ ദേഷ്യമോ അസ്വസ്ഥതയോ അനുഭവപ്പെടുമ്പോഴാണ് ലാമകൾ ചെറുതായി ഉമിനീര് പുറന്തള്ളുന്നത്. അമിതായി ദേഷ്യം വരികയോ മാനസിക സമ്മർദ്ദം ഉണ്ടാവുകയോ ചെയ്താലാണ് ലാമകൾ ശക്തിയായി ഭക്ഷണാവശിഷ്ടങ്ങൾ ഉൾപ്പെടെ പുറത്തേക്ക് തുപ്പുന്നത്.

ബുദ്ധിപൂർവമുള്ള പ്രതിരോധ രീതി

തുപ്പുന്നത് വിചിത്രമായി തോന്നിയേക്കാമെങ്കിലും ഇത് ബുദ്ധിപൂർവമായ ഒരു പ്രതിരോധ രീതിയാണ്. ഇങ്ങനെ ചെയ്യുന്നതിലൂടെ പരിക്കുകളും അപകടങ്ങളും ഒഴിവാക്കാൻ ഇവയ്ക്ക് കഴിയും. ഉടനടി ആക്രമിക്കുന്നതിനുപകരം, തുപ്പൽ ശക്തമായ ഒരു മുന്നറിയിപ്പ് സിഗ്നലായി പ്രവർത്തിക്കുകയും വേഗത്തിൽ ശത്രുവുമായുള്ള അകലം ഉണ്ടാവുകയും ചെയ്യുന്നു. ചുരുക്കി പറഞ്ഞാൽ വലിയ ശാരീരിക അധ്വാനമോ ആയാസമോ ഈ പ്രതിരോധ രീതിയ്ക്ക് വേണ്ട. എന്നാൽ ശത്രുവിനെ മാറ്റിനിർത്താനും ദേഷ്യം പ്രകടിപ്പിക്കാനും കഴിയുകയും ചെയ്യുന്നു.

Summary

Llamas are well known for spitting as a defensive behavior or a way to communicate displeasure. Rather than being random, they usually spit when they feel threatened, irritated, or need to establish dominance within their group. The spit can range from a light spray of saliva to a foul-smelling mixture of partially digested stomach contents. While generally harmless, it can be unpleasant for the target. Understanding a llama's body language such as pinned-back ears, raised head, or tense posture can help people avoid being spat on by giving the animal space and avoiding actions it perceives as threatening.

Madism Digital
madismdigital.com