'സ്വന്തമായി അധ്വാനിച്ചു തിന്നും, ഒരു കോയിയെ കൊടുക്കാനുണ്ട്...'; വൈറലായി കൊച്ചു പയ്യന്റെ ബിസിനസ് വ്‌ളോഗ്

താന്‍ വളര്‍ത്തി വലുതാക്കിയ കോഴിയെ ആണ് ഈ കൊച്ചുമിടുക്കന്‍ വില്‍പനയ്ക്ക് വച്ചിരിക്കുന്നത്
'സ്വന്തമായി അധ്വാനിച്ചു തിന്നും, ഒരു കോയിയെ കൊടുക്കാനുണ്ട്...'; വൈറലായി കൊച്ചു പയ്യന്റെ ബിസിനസ് വ്‌ളോഗ്
Published on

സോഷ്യല്‍ മീഡിയ ഇന്ന് പ്രധാന ആശയ വിനിമയ മാര്‍ഗമാണ്. സ്വന്തം നിലപാടുകള്‍ പറയാനും പലവിധ വിഷയങ്ങളോട് പ്രതികരിക്കാനുമാണ് ആളുകള്‍ പ്രധാനമായും സോഷ്യല്‍ മീഡിയയെ ഉപയോഗിക്കുന്നത്. അതിന് അപ്പുറത്ത് ബ്രാന്‍ഡിങ്ങിനും ബിസിനസ് പ്രമോഷനും സാമൂഹ്യ മാധ്യമങ്ങളെ ഉപയോഗിക്കുന്നതാണ് പുത്തന്‍ ട്രെന്‍ഡ്. അത്തരത്തില്‍ ഒരു കൊച്ചു പയ്യന്റെ ബിസിനസ് വ്‌ളോഗ് ആണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. താന്‍ വളര്‍ത്തി വലുതാക്കിയ കോഴിയെ ആണ് ഈ കൊച്ചുമിടുക്കന്‍ വില്‍പനയ്ക്ക് വച്ചിരിക്കുന്നത്.

കോഴിയുടെ ഗുണങ്ങള്‍ ഉള്‍പ്പെടെ വിവരിച്ച്‌കൊണ്ട് തനത് നാട്ടുഭാഷയിലാണ് കുട്ടിയുടെ വിവരണങ്ങള്‍. കോഴിയെ വളര്‍ത്താന്‍ അധിക ചെലവില്ലെന്നും, സ്വന്തമായി അധ്വാനിച്ച് ഭക്ഷണം കണ്ടെത്തുന്നതാണ് തന്റെ കോഴിയുടെ രീതിയെന്നും കൊച്ചു മിടുക്കന്‍ പറയന്നു.

രസകരമായ വിഡിയോ ഇതിനോടകം നിരവധി പേരുടെ ശ്രദ്ധ പിടിച്ചുപറ്റിക്കഴിഞ്ഞു. കുട്ടിയെ പ്രശംസിച്ച് നിരവധി പേരാണ് വിഡിയോ പങ്കുവച്ചിട്ടുള്ളത്. കമന്റുകളുമായും ഒരുപാട് പേര്‍ വിഡിയോയെ സജീവമാക്കിക്കഴിഞ്ഞു.

Summary

A young boy's business vlog has become a talking point on social media. In the video, the child showcases a chicken that he raised and cared for himself and has now put up for sale. The clip has drawn attention for the boy's confidence, entrepreneurial spirit, and creative use of social media for business promotion.

Madism Digital
madismdigital.com