'ഇത് ദളപതിയുടെ അവസാന സിനിമയല്ല, മുഖ്യമന്ത്രി വിജയിയുടെ ആദ്യ സിനിമ'; ജനനായകനെ കുറിച്ച് എച്ച്. വിനോദ്

ജൂലൈ 23ന് റിലീസിനൊരുങ്ങുന്ന 'ജനനായകൻ' വിജയിയുടെ അവസാന സിനിമയല്ല, മുഖ്യമന്ത്രി വിജയിയുടെ ആദ്യ ചിത്രമാണെന്നാണ് സംവിധായകന്‍ എച്ച്. വിനോദിന്റെ പ്രതികരണം.
'ഇത് ദളപതിയുടെ അവസാന സിനിമയല്ല, മുഖ്യമന്ത്രി വിജയിയുടെ ആദ്യ സിനിമ'; ജനനായകനെ കുറിച്ച് എച്ച്. വിനോദ്
Published on

ജൂലൈ 23-ന് തിയറ്ററുകളിൽ എത്താനിരിക്കുന്ന 'ജന നായകൻ' എന്ന ചിത്രത്തെ, ഒരു നടൻ എന്ന നിലയിൽ ദളപതി വിജയ്‌യുടെ അവസാന ചിത്രമായി കാണരുതെന്നും മുഖ്യമന്ത്രി വിജയ്‌യുടെ ആദ്യ ചിത്രമായി കാണണമെന്നും സംവിധായകൻ എച്ച് വിനോദ്. വിജയ്‌യുടെ രാഷ്ട്രീയ യാത്ര പ്രേക്ഷകരെ സ്വാധീനിച്ചിട്ടുണ്ടെന്നും സംവിധായകൻ പറഞ്ഞു. 'സിനിമ വികട'നുമായുള്ള അഭിമുഖത്തിൽ "ഇത് അദ്ദേഹത്തിന്റെ അവസാന ചിത്രമാണോ എന്ന് ആർക്കും ഉറപ്പിച്ചു പറയാൻ കഴിയില്ല. പക്ഷേ, ഇത് മുഖ്യമന്ത്രി വിജയ് സാറിന്റെ ആദ്യ ചിത്രമാണെന്ന് നിങ്ങൾക്ക് പറയാം" എന്നാണ് വിനോദ് പറഞ്ഞത്. വിജയ് തന്റെ മുഴുവൻ സമയ രാഷ്ട്രീയ പ്രവേശനത്തിന് മുപ്പ് അഭിനയിച്ച, അവസാന ചിത്രമായ ജന നായകന്റെ പ്രമോഷനിനിടെയാണ് സംവിധായകന്‍റെ ഈ പരാമർശം .

പൊങ്കലിനു തൊട്ടുപിന്നാലെ റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്ന ചിത്രം, സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷനുമായുള്ള (സിബിഎഫ്‌സി) സർട്ടിഫിക്കേഷൻ പ്രശ്നങ്ങൾ ഉൾപ്പെടെ നിരവധി കാലതാമസങ്ങൾ നേരിട്ടു. റിലീസ് അന്തിമമായപ്പോഴേക്കും വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തിരുന്നു. ഒരു നടൻ എന്ന നിലയിൽ അദ്ദേഹത്തിന്റെ വിടവാങ്ങൽ ചിത്രമായി ഒരിക്കൽ കണക്കാക്കപ്പെട്ടിരുന്ന ജന നായകൻ, ഇപ്പോൾ മുഖ്യമന്ത്രി എന്ന നിലയിൽ അദ്ദേഹത്തിന്റെ ആദ്യ തിയറ്റർ റിലീസായി മാറിയിരിക്കുന്നു.

ഒരു വാണിജ്യ എന്റർടെയ്‌നർ എന്നതിനുപരി രാഷ്ട്രീയമായി പ്രസക്തമായ വിഷയങ്ങളെ ചുറ്റിപ്പറ്റിയാണ് ജന നായകൻ പ്രവർത്തിക്കുന്നതെന്ന് സംവിധായകൻ വിശദീകരിച്ചു. വളരെ സെൻസിറ്റീവ് ആയ രാഷ്ട്രീയത്തെകുറിച്ചാണ് സിനിമയിൽ പറയുന്നതെന്നും സിനിമയിലെ ആശയത്തെ കുറിച്ചുള്ള ചർച്ചകളിൽ ഏർപ്പെടാൻ അത് പ്രേക്ഷകരെ പ്രേരിപ്പിക്കുമെന്നും സംവിധായകൻ കൂട്ടിച്ചേർത്തു. ജന നായകൻ എന്ന പേരിന് രണ്ടു അർത്ഥമുണ്ടെന്ന് സംവിധായകൻ കൂട്ടിച്ചേർത്തു. വിജയ്‌യെ ജനങ്ങളുടെ നേതാവായി കാണുമ്പോള്‍, സിനിമയിലെ ജനാധിപത്യത്തെ സംരക്ഷിക്കുന്ന നായകനായും ഈ പേരിനെ വ്യാഖ്യാനിക്കാമെന്ന് വിനോദ് പറഞ്ഞു. ജനാധിപത്യത്തെ ദുർബലപ്പെടുത്താൻ ശ്രമിക്കുന്നവരും അത് സംരക്ഷിക്കാൻ പോരാടുന്നവരും തമ്മിലുള്ള സംഘർഷമാണ് കഥയുടെ കേന്ദ്രബിന്ദു.

Director H. Vinoth has described 'Jana Nayagan' as more than just actor Vijay's final film before his full-time political journey. In a recent interview, Vinoth said the movie should be seen as "not Thalapathy Vijay's last film, but Chief Minister Vijay's first film," reflecting his belief in Vijay's political future. He explained that Jana Nayagan carries political undertones while remaining an engaging commercial entertainer. The film, which is set to release on July 23, has generated significant buzz as it is widely expected to be Vijay's last movie before he focuses on politics. Vinoth's remarks have further fueled discussions among fans and political observers about Vijay's transition from cinema to public life.

Madism Digital
madismdigital.com