തമിഴ്നാട് സംസ്ഥാന ചലച്ചിത്ര അവാർഡിൽ തിളങ്ങി മലയാളി നടിമാർ!

കീർത്തി സുരേഷ്, നയൻ‌താര, മഞ്ജു വാര്യർ, അപർണ ബാലമുരളി, ലിജോ മോൾ എന്നീ അഞ്ചു താരങ്ങളാണ് തമിഴ്നാടിൻറെ പുരസ്‌കാരം സ്വന്തമാക്കിയത്
Nayanthara, Keerthi Suresh, Manju Warrier, Aparna Balamurali,Lijomol
Nayanthara, Keerthi Suresh, Manju Warrier, Aparna Balamurali,Lijomol image credit: Instagram
Published on

തമിഴ്നാട് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളിൽ ഇടം പിടിച്ച് മലയാളി നടിമാർ. 2016 മുതൽ 2022 വരെയുള്ള വർഷങ്ങളുടെ അവാർഡുകളാണ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. ഇതിൽ മികച്ച നടികൾക്കുള്ള പുരസ്കാരങ്ങളിലാണ് മലയാളി നടിമാർ സ്വന്തമാക്കിയത്. കീർത്തി സുരേഷ്, നയൻ‌താര, മഞ്ജു വാര്യർ, അപർണ ബാലമുരളി, ലിജോ മോൾ എന്നീ അഞ്ച് താരങ്ങളാണ് തമിഴ്നാടിന്റെ പുരസ്‌കാരം സ്വന്തമാക്കിയത്.

'പാമ്പു സട്ടൈ' എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് 2016 ലെ മികച്ച നടിക്കുള്ള പുരസ്‌കാരം കീർത്തി സുരേഷ് സ്വന്തമാക്കിയത്. ആദം ദാസൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രത്തിൽ ബോബി സിംഹ ആയിരുന്നു നായകൻ.

2017 ലെ പുരസ്‌കാരം സ്വന്തമാക്കിയത് 'അരം' എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ നയൻതാരയാണ്. ചിത്രത്തിൽ നദി അവതരിപ്പിച്ച ജില്ലാ കലക്ടറുടെ വേഷം ഏറെ സ്വീകര്യത നേടിയിരുന്നു. എൻ ഗോപി നൈനർ സംവിധാനം ചെയ്ത ചിത്രമായിരുന്നു ഇത്.

Also Read
തമിഴ് സ്റ്റേറ്റ് അവാർഡിൽ മലയാളി തിളക്കം
Nayanthara, Keerthi Suresh, Manju Warrier, Aparna Balamurali,Lijomol

2019 ലെ പുരസ്‌കാരം നേടിയത് മഞ്ജു വാര്യർ ആണ്. 'അസുരൻ' എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് നടി അവാർഡ് സ്വന്തമാക്കിയത്. ധനുഷിനൊപ്പമുള്ള മഞ്ജുവിന്റെ അഭിനയം ഏറെ പ്രശംസ പിടിച്ചു പറ്റിയിരുന്നു.

2020 ലെ മികച്ച നടിക്കുള്ള പുരസ്‌കാരം സ്വന്തമാക്കിയത് അപർണ ബാലമുരളിയാണ്. 'സൂരറൈ പോട്ര്‌' എന്ന ചിത്രത്തിലെ അഭിനയ മികവിനാണ് താരം അംഗീകാരം നേടിയത്. ചിത്രത്തിലെ പ്രകടനത്തിന് സൂര്യയാണ് ആ വർഷത്തെ മികച്ച നടനുള്ള പുരസ്‌കാരം നേടി.

ഏറെ ചർച്ചചെയ്യപ്പെട്ട ചിത്രമായ 'ജയ് ഭീം' ലെ പ്രകടനത്തിനാണ് ലിജോ മോൾ പുരസ്‌കാരം സ്വന്തമാക്കിയത്. 2021 ലെ അവാർഡാണ് നടി നേടിയത്. 2021-ൽ ആമസോൺ പ്രൈമിലൂടെ റിലീസ് ചെയ്യപ്പെട്ട ചിത്രം യഥാർത്ഥ സംഭവത്തെ ആധാരമാക്കിയാണ് ഒരുങ്ങിയത്. ചിത്രത്തിൽ നായകനായെത്തിയ സൂര്യയുടെയും ലിജോ മോളുടെയും പ്രകടനം അന്ന് തന്നെ ചർച്ചചെയ്യപ്പെട്ടിരുന്നു

English Summary: Malayali actresses have made a strong mark at the Tamil Nadu State Film Awards announced for the years 2016–2022.

Related Stories

No stories found.
Madism Digital
madismdigital.com