ഇന്ത്യൻ ഇരുചക്ര വാഹന വിപണിയിൽ പുതിയൊരു പൾസർ മോഡൽ അവതരിപ്പിക്കാനൊരുങ്ങുകയാണ് ബജാജ് ഓട്ടോ. 2026 ഓഗസ്റ്റ് 12ന് പുതിയ വാഹനം പുറത്തിറക്കുമെന്നാണ് കമ്പനി ഔദ്യോഗികമായി സ്ഥിരീകരിച്ചത്. എന്നാൽ ഏത് പൾസർ മോഡലാണ് അവതരിപ്പിക്കുന്നതെന്ന് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. പുതിയ ബജാജ് പൾസർ എൻ160 ആയിരിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അതേസമയം, പുതിയ തലമുറ പൾസർ 125 അല്ലെങ്കിൽ പൾസർ 150 മോഡലുകളിൽ ഒന്നായിരിക്കാമെന്ന അഭ്യൂഹങ്ങളും വാഹന പ്രേമികൾക്കിടയിൽ പരക്കുന്നുണ്ട്.
ഡിസൈനിലും ഫീച്ചറുകളിലും മാറ്റമുണ്ടാകുമോ?
2027 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദ ഫലപ്രഖ്യാപനത്തിനിടെ അടുത്ത ഏതാനും ആഴ്ചകൾക്കുള്ളിൽ 10 പുതിയ മോട്ടോർസൈക്കിളുകൾ അവതരിപ്പിക്കുമെന്ന് ബജാജ് ഓട്ടോ പ്രഖ്യാപിച്ചിരുന്നു. ഇതിൽ 125 സിസി, 150 സിസി വിഭാഗങ്ങളിലെ പുതിയ മോഡലുകളും ഉൾപ്പെടും. ഇതിനിടെയാണ് കമ്പനി പുറത്തിറക്കിയ പുതിയ ടീസർ വരാനിരിക്കുന്ന ബൈക്കുകളിൽ ഒന്നിന്റെ സൂചന നൽകിയത്. ഇതോടെ ഓഗസ്റ്റ് 12ന് പുറത്തിറങ്ങുന്ന പുതിയ പൾസർ മോഡലിനെക്കുറിച്ചുള്ള ആകാംക്ഷ വാഹനപ്രേമികൾക്കിടയിൽ കൂടുതൽ ശക്തമായിരിക്കുകയാണ്.
എഞ്ചിനില്‍ മാറ്റങ്ങളുണ്ടാകുമോ?
പുതിയ പൾസർ മോഡലുകളിൽ ഡിസൈനിലും ഫീച്ചറുകളിലും ശ്രദ്ധേയമായ മാറ്റങ്ങളുണ്ടായിരിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുത്. പരീക്ഷണയോട്ടത്തിനിടെ ലീക്കായ ചിത്രങ്ങളിൽ ടെസ്റ്റ് മോഡലിൽ പുതുക്കിയ ബോഡി പാനലുകൾ, കൂടുതൽ വലുപ്പമുള്ള ഇന്ധന ടാങ്ക്, വലിയ ഫ്രണ്ട് കൗൾ എന്നിവ ശ്രദ്ധേയമായിരുന്നു. കൂടാതെ വിപുലമായ ടാങ്ക് എക്സ്റ്റൻഷനുകൾ, നീളമേറിയ സീറ്റ്, പുതിയ അലോയ് വീലുകൾ, സൈഡ്-സ്ലംഗ് എക്സ്ഹോസ്റ്റ് എന്നിവയും പുതിയ മോഡലിൽ ഉൾപ്പെടാൻ സാധ്യതയുണ്ട്.
അതേസമയം, പുതിയ തലമുറ പൾസർ 125, പൾസർ 150 മോഡലുകളിൽ സാങ്കേതികവിദ്യയിലും വലിയ മാറ്റങ്ങളുണ്ടായിരിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ബ്ലൂടൂത്ത് കണക്റ്റിവിറ്റി, കോൾ അലേർട്ടുകൾ, ടേൺ-ബൈ-ടേൺ നാവിഗേഷൻ എന്നിവ സപ്പോർട്ട് ഫുള്ളി ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ ഉൾപ്പെടെ കൂടുതൽ സ്മാർട്ട് ഫീച്ചറുകൾ ലഭിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ.
Bajaj Auto is gearing up to launch a new Pulsar motorcycle in the Indian two-wheeler market. The company has officially confirmed that the new model will be unveiled on August 12, 2026. However, Bajaj has not yet disclosed which Pulsar variant it plans to introduce. Reports suggest it could be the new Bajaj Pulsar N160, while industry speculation also points to a next-generation Pulsar 125 or Pulsar 150. Enthusiasts are eagerly awaiting the official reveal.