സംസ്ഥാനത്തെ ഡ്രൈവിങ് ലൈസൻസ് ടെസ്റ്റിൽ നിർണായക മാറ്റവുമായി മോട്ടോർ വാഹന വകുപ്പ്. ലൈറ്റ് മോട്ടോർ വാഹനവിഭാഗത്തിലെ ഡ്രൈവിങ് ടെസ്റ്റിന്റെ പ്രധാന ഘടകമായ H ടെസ്റ്റിൽ റിവേഴ്സ് എടുക്കുമ്പോൾ ഇനിമുതൽ റിവേഴ്സ് ക്യാമറ ഉപയോഗിക്കാനാകും. കേന്ദ്ര മോട്ടോർ വാഹന നിയമത്തിൽ വന്ന പുതിയ ഭേദഗതിയുടെ ഭാഗമായാണ് കേരളത്തിലും നിയമം നടപ്പിലാക്കാൻ എം.വി.ഡി തീരുമാനിച്ചത്.
ഇതുവരെ സൈഡ് വ്യൂ മിററുകളുടേയും ക്വട്ടർ ഗ്ലാസ്സുകളുടേയും സഹായത്തോടെയായിരുന്നു എച്ച് ടെസ്റ്റിൽ റിവേഴ്സ് എടുത്തിരുന്നത്. എന്നാൽ പുതിയ തലമുറ കാറുകൾ മുഴുവൻ സെൻസറുകളും ഇലക്ട്രോണിക് കൺട്രോൾഡ് മെഡ്യൂളുകളും ഉപയോഗിക്കുന്നത് സാധാരണമായതോടെയാണ് ഡ്രൈവിങ് ടെസ്റ്റിലും അഡ്വാൻസ്ഡ് ടെക്നോളജി ഉപയോഗപ്പെടുത്താൻ മോട്ടോർ വാഹനവകുപ്പ് തീരുമാനിച്ചത്.
ഇപ്പോൾ വിപണിയിൽ ലഭ്യമായ എൻട്രി ലെവൽ കാറുകളിൽ പോലും റിവേഴ്സ് ക്യാമറകൾ സാധാരണമാണ്. അതുകൊണ്ട് തന്നെ ഡ്രൈവിങ് ടെസ്റ്റിലും മാറ്റങ്ങൾ വേണമെന്ന് ഏറെക്കാലമായി ആവശ്യമുണ്ടായിരുന്നു. ഇതുകൂടി പരിഗണിച്ചാണ് പുതിയ തീരുമാനം. എന്നാൽ ടെസ്റ്റിൽ പൂർണമായും റിയർ വ്യൂ ക്യാമറ ഉപോയോഗിക്കാൻ അനുമതിയുണ്ടാവില്ല. ക്യാമറയ്ക്കൊപ്പം സൈഡ് വ്യൂ മിററും ഉപയോഗിച്ചാകണം പരീക്ഷാർഥി വാഹനം നിയന്ത്രിക്കേണ്ടത്.
അധിക സഹായിയായി മാത്രമേ റിയർ വ്യൂ ക്യാമറ പരീക്ഷാർഥിക്ക് ഉപയോഗിക്കാൻ സാധിക്കുകയൊള്ളൂ. അഥവാ നിയമങ്ങൾ തെറ്റിച്ച് പാരീക്ഷാർഥി മുഴുവൻ സമയം ഉപയോഗിച്ചാൽ അത് അയോഗ്യതയായി കണക്കാക്കും. നല്ല ഡ്രൈവിങ് ശീലങ്ങൾ വളർത്തുന്നതിനൊപ്പം സാങ്കേതികവിദ്യയുടെ കാര്യക്ഷമമായ ഉപയോഗം ഉറപ്പുവരുത്തുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതിയെന്ന് അധികൃതർ അറിയിച്ചു.
Kerala Motor Vehicles Department (MVD) has introduced a major change to the state's driving licence test. Candidates appearing for the Light Motor Vehicle (LMV) driving test will now be allowed to use a reverse camera while performing the H-test, one of the key components of the driving examination. The decision follows a recent amendment to the Central Motor Vehicles Rules, and the MVD has decided to implement the new provision in Kerala as well