മാർവൽ സിനിമാറ്റിക് യൂണിവേഴ്സിലെ സൂപ്പർ വില്ലന്മാർക്കും ഇനി ഇന്ത്യൻ നിരത്തുകളിൽ ആരാധർ ഏറും. സ്‌പൈഡർമാൻ സിനിമയിലെ സസ്പെൻസ് നിറഞ്ഞ പോസ്റ്റ്-ക്രെഡിറ്റ് സീനുകളെ അനുസ്മരിപ്പിക്കുന്ന തികച്ചും വേറിട്ടൊരു അവതരണത്തിലൂടെ ടിവിഎസ് മോട്ടോർ കമ്പനി തങ്ങളുടെ ജനപ്രിയ മോഡലായ റൈഡറിന്റെ പുതിയൊരു പതിപ്പ് പുറത്തിറക്കിയിരിക്കുന്നു. മാർവൽ സൂപ്പർ വില്ലനായ 'ഡോക്ടർ ഡൂമി'ൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് നിർമ്മിച്ച 'ടിവിഎസ് റൈഡർ ഡോക്ടർ ഡൂം സൂപ്പർ സ്ക്വാഡ് എഡിഷൻ' (TVS Raider Doctor Doom Super Squad Edition) ആണ് ഇപ്പോൾ വാഹനപ്രേമികളുടെയും സിനിമാപ്രേമികളുടെയും ശ്രദ്ധ ഒരുപോലെ കവരുന്നത്.
രൂപത്തിൽ മാറ്റങ്ങൾ കൊണ്ടുവന്നിട്ടുണ്ടെങ്കിലും വാഹനത്തിന്റെ എൻജിനിലോ മെക്കാനിക്കൽ ഭാഗങ്ങളിലോ കമ്പനി മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. നിലവിലുള്ള ടിവിഎസ് റൈഡറുകളിലെ അതേ 125 സിസി ത്രീ-വാൽവ് എൻജിൻ തന്നെയാണ് ഇതിലും ഉപയോഗിച്ചിരിക്കുന്നത്.
95,320 രൂപയാണ് ഈ പുത്തൻ പതിപ്പിന്റെ ഡൽഹിയിലെ എക്സ്-ഷോറൂം വില. ഇന്ത്യയിലെ തിരഞ്ഞെടുത്ത തിയറ്ററുകളിൽ 'സ്‌പൈഡർ-മാൻ: ബ്രാൻഡ് ന്യൂ ഡേ' എന്ന സിനിമയുടെ പ്രത്യേക പ്രദർശനങ്ങൾക്ക് ശേഷമാണ് ഈ വാഹനം കമ്പനി അവതരിപ്പിച്ചത്. മാർവൽ സിനിമകളിലെ ക്ലൈമാക്സിന് ശേഷമുള്ള രംഗങ്ങളെ ഓർമിപ്പിക്കുന്ന ഈ മാർക്കറ്റിങ് തന്ത്രം വാഹനലോകത്ത് വലിയ ചർച്ചയായിട്ടുണ്ട്.
കാഴ്ചയിൽ തികച്ചും വ്യത്യസ്തമായ ഒരു അനുഭവമാണ് ഈ ഡോക്ടർ ഡൂം എഡിഷൻ സമ്മാനിക്കുന്നത്. ഡോക്ടർ ഡൂമിന്റെ സിഗ്നേച്ചർ ലുക്കിനെ പ്രതിഫലിപ്പിക്കുന്ന 'സ്പെക്ട്രൽ ഗ്രീൻ' നിറത്തിലാണ് ഈ ബൈക്ക് വരുന്നത്. പച്ചയിൽ നിന്ന് തവിട്ടുനിറത്തിലേക്ക് മാറുന്ന ഒരു മൾട്ടി-ടോൺ ഫിനിഷാണ് ഈ പെയിന്റ് സ്കീമിന്റെ ഏറ്റവും വലിയ ആകർഷണം. ദൈനംദിന ഉപയോഗത്തിന് തികച്ചും അനുയോജ്യമായതും എന്നാൽ നിരത്തുകളിൽ വ്യത്യസ്തമായ ഒരു സ്റ്റൈൽ ആഗ്രഹിക്കുന്നതുമായ യുവതലമുറയെ ലക്ഷ്യമിട്ടാണ് ടിവിഎസ് ഈ വാഹനം രൂപകൽപ്പന ചെയ്തിരിക്കുന്നത്.
രൂപത്തിൽ മാറ്റങ്ങൾ കൊണ്ടുവന്നിട്ടുണ്ടെങ്കിലും വാഹനത്തിന്റെ എൻജിനിലോ മെക്കാനിക്കൽ ഭാഗങ്ങളിലോ കമ്പനി മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. നിലവിലുള്ള ടിവിഎസ് റൈഡറുകളിലെ അതേ 125 സിസി ത്രീ-വാൽവ് എൻജിൻ തന്നെയാണ് ഇതിലും ഉപയോഗിച്ചിരിക്കുന്നത്. 85-ലധികം കണക്റ്റഡ് ഫീച്ചറുകൾ വാഗ്ദാനം ചെയ്യുന്ന കണക്റ്റഡ് റിവേഴ്സ് എൽസിഡി ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും വാഹനത്തിൽ സജ്ജീകരിച്ചിട്ടുണ്ട്.
നഗരങ്ങളിലെ തിരക്കേറിയ റോഡുകളിലൂടെയുള്ള യാത്രകൾ എളുപ്പമാക്കുന്നതിനും മികച്ച ആക്സിലറേഷൻ ലഭിക്കുന്നതിനുമായി 'ഐഗോ അസിസ്റ്റ്' (iGO Assist) സാങ്കേതികവിദ്യയും ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ടോപ്പ്-സ്പെക് വേരിയന്റിൽ വീതികൂടിയ ടയറുകൾ, ഡ്യുവൽ ഡിസ്ക് ബ്രേക്കുകൾ, സിംഗിൾ-ചാനൽ എബിഎസ് എന്നിവയും ലഭ്യമാണ്. പ്രത്യേക കോസ്മെറ്റിക് മാറ്റങ്ങൾ മാറ്റിനിർത്തിയാൽ, മറ്റ് സവിശേഷതകളെല്ലാം സ്റ്റാൻഡേർഡ് ടിവിഎസ് റൈഡർ സൂപ്പർ സ്ക്വാഡ് എഡിഷന് സമാനമാണ്.
മാർവൽ തീമിലുള്ള റൈഡർ സൂപ്പർ സ്ക്വാഡ് എഡിഷനുകൾ ടിവിഎസ് ആദ്യമായി അവതരിപ്പിക്കുന്നത് 2023-ലാണ്. അയൺ മാൻ, ബ്ലാക്ക് പാന്തർ എന്നീ കഥാപാത്രങ്ങളിൽ നിന്നുള്ള ഗ്രാഫിക്സുകളോടെയായിരുന്നു അന്നത്തെ തുടക്കം. പിന്നീട് 2025-ൽ ഡെഡ്‌പൂൾ, വൂൾവറിൻ എഡിഷനുകൾ അവതരിപ്പിച്ച് ഈ നിര കമ്പനി വിപുലീകരിച്ചു. ഇപ്പോൾ പുതിയ സ്‌പൈഡർമാൻ ചിത്രത്തിന്റെ റിലീസിനോട് അനുബന്ധിച്ചാണ് ഡോക്ടർ ഡൂം പതിപ്പും ഈ സൂപ്പർ സ്ക്വാഡ് നിരയിലേക്ക് കമ്പനി എത്തിച്ചിരിക്കുന്നത്. സ്പെക്ട്രൽ ഗ്രീൻ നിറത്തിലുള്ള ഈ പുതിയ ഡോക്ടർ ഡൂം എഡിഷൻ ഉടൻ തന്നെ രാജ്യത്തുടനീളമുള്ള അംഗീകൃത ടിവിഎസ് ഡീലർഷിപ്പുകളിൽ വിൽപ്പനയ്ക്ക് എത്തും.
TVS Motor Company has launched a new Marvel-inspired Doctor Doom Super Squad Edition of its popular Raider 125cc motorcycle, priced at Rs 95,320 (ex-showroom, Delhi). In a clever nod to Marvel's famous post-credit scenes, TVS unveiled the bike after special screenings of the movie Spider-Man: Brand New Day in select Indian theaters. The motorcycle features a unique "Spectral Green" paint scheme. This multi-tone finish shifts from green to brown, perfectly capturing the signature aesthetic of the iconic Marvel villain, Doctor Doom.