സംസ്ഥാനത്ത് സ്വർണവില വീണ്ടും കുതിച്ചുയരുന്നു. ഇന്ന് പവന് 2320 രൂപ വർധിച്ചതോടെ പവൻ സ്വർണത്തിന്റെ വില 1,20,800 രൂപയായി. ഗ്രാമിന് 290 രൂപ ഉയർന്ന് 15,100 രൂപയിലാണ് വ്യാപാരം നടക്കുന്നത്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നിലച്ചിരുന്ന ഉയർച്ചയ്ക്ക് ശേഷനമാണ് 1,20,000 രൂപയ്ക്ക് മുകളിലേക്ക് സ്വർണ്ണവില എത്തിയിരിക്കുകയാണ്. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സംസ്ഥാനത്ത് ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന പവൻ വില. ഡിസംബർ 23ന് ആദ്യമായി ലക്ഷം രൂപ കടന്ന സ്വർണവില പിന്നീട് തുടർച്ചയായ ഉയർച്ചയിലൂടെയാണ് മുന്നേറിയത്.
കഴിഞ്ഞ ഏതാനും ആഴ്ചകളായി സ്വർണവിലയിൽ വൻ ചാഞ്ചാട്ടമാണ് അനുഭവപ്പെടുന്നത്. രാജ്യാന്തര വിപണിയിലെ മാറ്റങ്ങളും ഡോളർ മൂല്യത്തിലെ വ്യത്യാസങ്ങളുമാണ് ആഭ്യന്തര വിപണിയിലും വിലയിൽ പ്രതിഫലിക്കുന്നത്. ഈ മാസത്തിന്റെ തുടക്കത്തിൽ 1,17,760 രൂപയായിരുന്നു പവൻ വില.
English Summary: Gold prices in the state have risen again, with one sovereign reaching ₹1,20,800 and one gram at ₹15,100 amid market fluctuations influenced by global trends and the dollar