സ്വർണ വിലയിൽ വീണ്ടും വർധനവ്. ഇന്ന് സ്വർണവിലയിൽ മൂന്നു തവണയാണ് വർധനവ് സംഭവിച്ചത്. നിലവിൽ 3160 രൂപയാണ് ഒരു പവന് കൂടിയത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 110400 രൂപയായി. ഇന്ന് സ്വർണവിലയിൽ ആദ്യ വർധനവ് ഗ്രാമിന് 95 രൂപയായിരുന്നു. ഉച്ചക്ക് ശേഷം 100 രൂപയും, വൈകീട്ട് 200 രൂപയും ആയി ഗ്രാമിന് വർധിച്ചു. അതോടെ ഇന്ന് ഒരു ഗ്രാമിന് 395 രൂപയാണ് വർധിച്ചത്.
പുതുവർഷം തുടങ്ങിയത് മുതൽ ദിവസേന സ്വർണവിലയിൽ വൻ വർധനവാണ് ഉണ്ടാകുന്നത്. ഈ വർഷം ജനുവരിയിൽ ആദ്യദിനം 99040 രൂപ രേഖപ്പെടുത്തിയ സ്വർണവിപണിയിൽ ഏറ്റവും ഉയർന്ന വില ഇന്നത്തെതാണ്. അന്താരാഷ്ട്ര സംഘർഷങ്ങൾ തുടരുന്നതാണ് സ്വർണവിലയിലെ വർധനവിന് പ്രധാന കാരണം. സ്വർണവില ഒരു ലക്ഷം എത്തിയപ്പോൾ വൈകാതെ വിലയിൽ ഇടിവ് സംഭവിക്കുമെന്നാണ് വിദഗ്ധർ വിലയിരുത്തിയിരുന്നത്. എന്നാൽ സ്വർണ വിലയിൽ വർധനവ് തുടരുകയാണ്.
English Summary: Gold prices surged sharply again today, registering three hikes in a single day. The price increased by ₹3,160 per sovereign, taking the cost to ₹1,10,400.