ലോക രാജ്യങ്ങൾക്കിടയിലെ രാഷ്ട്രീയ സാഹചര്യങ്ങളിൽ വരുന്ന മാറ്റങ്ങൾ സ്വർണവിലയിൽ വലിയ പ്രതീക്ഷകൾ മുന്നോട്ടു വെക്കുന്നു. കൂടിയും കുറഞ്ഞും സ്വർണവിലയിൽ മാറ്റങ്ങൾ തുടരുന്ന വിപണിയിൽ ഇനിയും മാറ്റങ്ങൾ സാമ്പത്തിക വിദഗ്ധർ വ്യക്തമാക്കുന്നത്. ഇന്നലെയും ഇന്നും ആദ്യം ഇടിഞ്ഞ സ്വർണവില, വൈകീട്ടോടെ ഉയരുന്ന പ്രവണതയാണ് കാണിക്കുന്നത്. ഇന്ന് രാവിലെ സ്വർണ വിപണിയിൽ ഇടിവാണ് ഉണ്ടായിരുന്നു. എന്നാൽ ഇത് സ്വർണ വില്പനയിൽ വർധനവ് ഉണ്ടാകില്ലെന്നാണ് വ്യാപാരികൾ വിലയിരുത്തിയിരുന്നു. ഇന്ന് രാവിലെ പവന് കുറഞ്ഞത് 1040 രൂപ ഇടിഞ്ഞ് 111280 രൂപയായിരുന്നു. എന്നാൽ ഉച്ചയോടെ 200 രൂപ ഉയർന്ന് ഗ്രാമിന് 14110 രൂപയായി. ഇതോടെ ഇപ്പോൾ ഒരു പവൻ സ്വർണത്തിന് 112880 രൂപയായി.
ഇപ്പോൾ സ്വർണം ലോക വിപണിയിൽ ഔൺസിന് 5000 ഡോളറിലെത്തിയ മൂല്യം, ഇന്ന് 4900 ഡോളറിലാണെത്തിയിട്ടുണ്ട്. നിലവിൽ ഡോളറിനെതിരെ രൂപ നിലമെച്ചപ്പെടുത്തുന്നതും സ്വർണവിലയിൽ പ്രതിഫലിക്കുന്നുണ്ട്. കേരളത്തിൽ ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ പുറത്തുവിട്ട വില വിവരപട്ടിക പ്രകാരം 18 കാരറ്റ് സ്വർണവില ഗ്രാമിന് 110 രൂപ കുറഞ്ഞ് 11,595 രൂപയിലെത്തിയിട്ടുണ്ട്.
വെള്ളിയാഴ്ച നടക്കാനിരിക്കുന്ന ഇറാനും അമേരിക്കയും തമ്മിലുള്ള ആണവ കരാർ ചർച്ചകൾ ഓഹരി വിപണിയിൽ മുന്നേറ്റം ഉണ്ടാക്കുമെന്നാണ് സാമ്പത്തിക വിദഗ്ധർ വ്യക്തമാക്കുന്നത്. അതേസമയം ഇന്ത്യയും അമേരിക്കയും തമ്മിൽ വ്യാപാര താരിഫ് തർക്കങ്ങളിൽ ഉണ്ടായ സമവായവും നിക്ഷേപകരെ ഓഹരി വിപണിയിലേക്ക് ആകർഷിക്കുമെന്നും, ഇത് വലിയ മാറ്റങ്ങൾ ഉണ്ടാക്കുമെന്നാണ് വിലയിരുത്തുന്നത്.
English Summary: Gold prices remain volatile amid global political developments, while experts expect a stock market rally driven by easing geopolitical tensions and trade optimism