Business

ഓഹരി വിപണിയില്‍ ജിയോയുടെ മാസ് എന്‍ട്രി; ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള രണ്ടാമത്തെ കമ്പനി

1,119 രൂപയായിരുന്നു ജിയോയുടെ ഐപിഒ വില. 1,358 രൂപക്കാണ് കമ്പനി ഓഹരികള്‍ വിപണിയില്‍ ലിസ്റ്റ് ചെയ്തത്. 21.36 ശതമാനം നേട്ടമാണ് ഇതിലൂടെ ജിയോ സ്വന്തമാക്കിയത്.

Madism Desk

ജിയോ പ്ലാറ്റ്ഫോംസിന്റെ ഓഹരി വിപണിക്ക് മികച്ച പ്രതികരണം. ഓഹരി വിപണി ലിസ്റ്റിങ് ഔദ്യോഗികമായി ആരംഭിച്ചു. ഐപിഒ വിലയേക്കാളും 239 രൂപ നേട്ടത്തോടെയാണ് ജിയോ ലിസ്റ്റ് ചെയ്തത്. 1,119 രൂപയായിരുന്നു ജിയോയുടെ ഐപിഒ വില. 1,358 രൂപക്കാണ് കമ്പനി ഓഹരികള്‍ വിപണിയില്‍ ലിസ്റ്റ് ചെയ്തത്. 21.36 ശതമാനം നേട്ടമാണ് ഇതിലൂടെ ജിയോ സ്വന്തമാക്കിയത്. ലിസ്റ്റിങ്ങിന് പിന്നാലെ ഇന്ത്യന്‍ വിപണിയിലെ ഏറ്റവും മൂല്യമുള്ള രണ്ടാമത്തെ കമ്പനിയായും ജിയോ മാറി. വിപണിമൂല്യം 12.6 ലക്ഷം കോടി പിന്നിട്ടതോടെയാണ് ജിയോ നേട്ടത്തിലെത്തിയത്. ഭാരതി എയര്‍ടെല്ലിനെയാണ് ജിയോ പ്ലാറ്റ്ഫോംസ് മറികടന്നത്. റിലയന്‍സ് ഇന്‍ഡസ്ട്രീസാണ് വിപണിമൂല്യത്തില്‍ ഒന്നാമത്. 12.18 ലക്ഷം കോടിയാണ് ഭാരതി എയര്‍ടെല്ലിന്റെ വിപണിമൂല്യം

ലഭ്യമായ ഓഹരികളുടെ 70.55 മടങ്ങ് അപേക്ഷകളാണ് യോഗ്യരായ സ്ഥാപന നിക്ഷേപകരില്‍ (ക്യുഐബി) നിന്ന് ജിയോക്ക് ലഭിച്ചത്. സ്ഥാപനേതര നിക്ഷേപകരുടെ വിഭാഗത്തില്‍ 14 മടങ്ങും റീട്ടെയില്‍ നിക്ഷേപകരുടെ വിഭാഗത്തില്‍ 2.72 മടങ്ങും അപേക്ഷകള്‍ ലഭിച്ചു. 30,213 കോടി രൂപയുടെ ഈ പബ്ലിക് ഇഷ്യൂവിനായി ഒക്ടോബര്‍ 23-ന് ബിഡ്ഡിംഗ് അവസാനിച്ചപ്പോള്‍, 21.36 മടങ്ങ് അധികം അപേക്ഷകള്‍ ലഭിച്ചു.

'ഗ്രേ മാര്‍ക്കറ്റിലെ' പ്രതീക്ഷകള്‍ക്ക് അനുസൃതമായിരുന്നു ഈ ലിസ്റ്റിങിലെ വളര്‍ച്ച. ഗ്രേ മാര്‍ക്കറ്റില്‍ 247 രൂപയുടെ പ്രീമിയം (GMP) ആയിരുന്നു ജിയോ പ്ലാറ്റ്ഫോംസിന് ഉണ്ടായിരുന്നത്. അതായത് 1,119 രൂപയുടെ ഇഷ്യൂ വിലയില്‍ നിന്ന് 1,366 രൂപയില്‍ ലിസ്റ്റ് ചെയ്യുമെന്നായിരുന്നു സൂചന. 1,359 രൂപയില്‍ നടന്ന യഥാര്‍ത്ഥ ലിസ്റ്റിംഗ് ഈ കണക്കുകള്‍ക്ക് വളരെ അടുത്തായിരുന്നു.

നിരക്ക് വര്‍ദ്ധനവ്, ബ്രോഡ്ബാന്‍ഡ്, ഡിജിറ്റല്‍ സേവനങ്ങള്‍ എന്നിവയിലൂടെ ജിയോ സ്വന്താക്കാന്‍ സാധ്യതയുള്ള വളര്‍ച്ചയാണ് വിപണിയിലെ സ്വാധീനത്തിന് പിന്നില്‍. വയര്‍ലെസ് കണക്റ്റിവിറ്റി മേഖലയിലെ മുന്‍നിര സ്ഥാനം, നിരക്ക് വര്‍ദ്ധനവിനുള്ള സാധ്യത, ഹോം ബ്രോഡ്ബാന്‍ഡ്, ഡിജിറ്റല്‍ സേവനങ്ങള്‍ എന്നിവ ചൂണ്ടിക്കാട്ടി ജിയോ പ്ലാറ്റ്ഫോംസിന്റെ വളര്‍ച്ചാ സാധ്യതകളും നിക്ഷേപകര്‍ക്ക് ശുഭാപ്തിവിശ്വാസം നല്‍കുന്നു.

അതേസമയം, വരിക്കാരുടെ എണ്ണം 50 കോടിയിലേക്ക് എത്തിക്കുകയാണ് ജിയോയുടെ അടുത്ത ലക്ഷ്യമെന്ന് ആകാശ് അംബാനി പറഞ്ഞു. '10 കോടി വരിക്കാരുടെ ലക്ഷ്യത്തിലെത്തിയ 2017 ഫെബ്രുവരി 20 ലെ രാത്രി എനിക്ക് ഓര്‍മ്മയുണ്ട്. ഈ നാഴികക്കല്ല് പിന്നിടുന്നത് വരെ എനിക്ക് വിവാഹം കഴിക്കാന്‍ കഴിയില്ലെന്ന് പിതാവ് പറഞ്ഞിരുന്നു. അതിനാല്‍ എനിക്ക് ആഘോഷിക്കാന്‍ രണ്ട് കാരണങ്ങളുണ്ടായിരുന്നു. അടുത്ത വലിയ ലക്ഷ്യം എന്തായിരിക്കും?' ആ ചിന്തയില്‍ നിന്നാണ് 50 കോടി ഉപഭോക്താക്കള്‍ എന്ന സ്വപ്നം പിറന്നത് എന്ന് ആകാശ് അംബാനി പറഞ്ഞു.

Jio Platforms reportedly made a strong stock market debut, listing at ₹1,358 against its IPO price of ₹1,119—a gain of ₹239 per share, or 21.36%. Following the listing, the company’s market capitalisation reportedly crossed ₹12.6 lakh crore, placing it ahead of Bharti Airtel to become India’s second-most valuable company by market capitalisation. Reliance Industries retained the top position, according to the supplied report.