Business

സ്വർണവിലയിൽ വീണ്ടും ഇടിവ്; പവന് 3,680 രൂപ കുറഞ്ഞു

ജനുവരി 29നാണ് സംസ്ഥാനത്ത് സ്വർണവില സർവകാല റെക്കോർഡ് കുറിച്ചത്

Madism Desk

സംസ്ഥാനത്ത് സ്വർണവിലയിലെ ചാഞ്ചാട്ടം തുടരുന്നു. കഴിഞ്ഞ ദിവസങ്ങളായി ഉയർന്നും താഴ്ന്നും നിന്ന സ്വർണവില ഇന്ന് വീണ്ടും കുറഞ്ഞു. പവന് സ്വർണത്തിന് 3,680 രൂപയാണ് കുറഞ്ഞത്. ഇതോടെ പവന്‍റെ വില 1,13,240 രൂപയായി.

ഗ്രാമിന് 460 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. ഇതനുസരിച്ച് ഒരു ഗ്രാം സ്വർണത്തിന്റെ വില 14,155 രൂപയായി. ഇന്നലെ രാവിലെ പവന് ഏകദേശം അയ്യായിരം രൂപ വർധിച്ച സ്വർണവില, ഉച്ചയോടെ 800 രൂപ കുറഞ്ഞിരുന്നു.

ജനുവരി 29നാണ് സംസ്ഥാനത്ത് സ്വർണവില സർവകാല റെക്കോർഡിലെത്തിയത്. അന്നത്തെ പവൻ വില 1,31,160 രൂപയായിരുന്നു. തുടർ ദിവസങ്ങളിൽ വിലയിൽ ഇടിവ് അനുഭവപ്പെടുകയായിരുന്നു. ഡിസംബർ 23നാണ് സംസ്ഥാനത്ത് സ്വർണവില ആദ്യമായി ഒരു ലക്ഷം രൂപ കടന്നത്.

അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളാണ് കേരളത്തിലെ സ്വർണവിലയെ പ്രധാനമായും സ്വാധീനിക്കുന്നത്. ആഗോള വിപണിയിൽ നിലനിൽക്കുന്ന അസ്ഥിരത ഉൾപ്പെടെയുള്ള ഘടകങ്ങൾ സ്വർണവിലയിൽ പ്രതിഫലിക്കുന്നതായാണ് വിലയിരുത്തൽ.

English Summary : Gold prices in Kerala fell again, with the price of a sovereign dropping by ₹3,680 to ₹1,13,240, mainly due to fluctuations in the international market.