Business

'പൊന്ന് വില' വീണ്ടും ഇടിഞ്ഞു; നാല് ദിവസം കൊണ്ട് കുറഞ്ഞത് 20,040 രൂപ

റെക്കോര്‍ഡുകള്‍ കുറിച്ച സ്വര്‍ണവിലയില്‍ തുടര്‍ച്ചയായ മൂന്നാം ദിവസമാണ് വന്‍ഇടിവ് ഉണ്ടായിരിക്കുന്നത്

Madism Desk

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ഇടിവ് രേഖപ്പെടുത്തി. ഇന്ന് പവന്‍ വില 6640 രൂപ കുറഞ്ഞ് 1,11,120 രൂപയായി. ഗ്രാമിന് 830 രൂപ കുറഞ്ഞതോടെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 13,890 രൂപയായി. നാലു ദിവസത്തിനിടെ പവന് 20,040 രൂപയാണ് കുറഞ്ഞത്.

റെക്കോര്‍ഡുകള്‍ കുറിച്ച സ്വര്‍ണവിലയില്‍ തുടര്‍ച്ചയായ മൂന്നാം ദിവസമാണ് വന്‍ ഇടിവ് ഉണ്ടായിരിക്കുന്നത്. ശനിയാഴ്ച പവന്‍ സ്വര്‍ണത്തിന് 6,320 രൂപയാണ് കുറഞ്ഞത്. ഇന്ന് വീണ്ടും വലിയ ഇടിവ് രേഖപ്പെടുത്തി. ഡിസംബര്‍ 23നാണ് സംസ്ഥാനത്ത് സ്വര്‍ണവില ആദ്യമായി ഒരു ലക്ഷം രൂപ കടന്നത്. വെള്ളി വിലയും വന്‍തോതില്‍ വര്‍ധിച്ചിരുന്നു. എന്നാല്‍, കഴിഞ്ഞ നാലു ദിവസമായി കനത്ത വിലയിടിവാണ് നേരിടുന്നത്.

അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളാണ് കേരളത്തിലെ സ്വര്‍ണവിലയെ നേരിട്ട് സ്വാധീനിക്കുന്നത്. ആഗോള വിപണിയില്‍ നിലനില്‍ക്കുന്ന അസ്ഥിരതയും ജിയോപൊളിറ്റിക്കല്‍ സാഹചര്യങ്ങളിലെ മാറ്റങ്ങളുമാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.

ആഗോള വിപണിയില്‍ സ്വര്‍ണവില ഔണ്‍സിന് 4687 ഡോളര്‍ എന്ന നിലയിലാണ് വ്യാപാരം തുടരുന്നത്. അതേസമയം, വെള്ളി വിലയില്‍ വര്‍ധനവുണ്ടായി. ഔണ്‍സിന് 3.23 ഡോളര്‍ വര്‍ധിച്ച് 79.25 ഡോളറിനാണ് വ്യാപാരം നടക്കുന്നത്.

English Summary : Gold prices in Kerala have witnessed a sharp fall, with the price of one sovereign dropping by ₹6,640, marking the third consecutive day of decline