Business

സ്വർണ്ണത്തിന് വീണ്ടും പൊന്നും വില; പവന് 4,840 രൂപ വർധിച്ചു

ഇന്നലെ രാവിലെ പവന് 1040 രൂപ കുറഞ്ഞ സ്വര്‍ണവില ഉച്ചയോടെ 1600 രൂപ വര്‍ധിച്ച് തിരിച്ചുകയറി

Madism Desk

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വലിയ ഉയർച്ച. അഞ്ച് ദിവസത്തിനിടെ പവന് 20,000 രൂപയിലധികം കുറഞ്ഞതിന് പിന്നാലെ ഇന്ന് മാത്രം 4,840 രൂപയുടെ വർധനയാണ് രേഖപ്പെടുത്തിയത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,17,720 രൂപയായി. ഗ്രാമിന് 605 രൂപ വർധിച്ച് ഒരു ഗ്രാം സ്വർണത്തിന്റെ വില 14,715 രൂപയിലെത്തി.

ഇന്നലെ രാവിലെ പവന് 1040 രൂപ കുറഞ്ഞ സ്വര്‍ണവില ഉച്ചയോടെ 1600 രൂപ വര്‍ധിച്ച് തിരിച്ചുകയറി. ഈ മാസം 29-നാണ് പവന് 1,31,160 രൂപ എന്ന സർവകാല റെക്കോർഡ് വില രേഖപ്പെടുത്തിയത്. അതിന് പിന്നാലെ കുറച്ചുദിവസങ്ങളായി വിലയിൽ ഇടിവാണ് അനുഭവപ്പെട്ടിരുന്നത്.

ഡിസംബർ 23-നാണ് കേരളത്തിൽ സ്വർണവില ആദ്യമായി ഒരു ലക്ഷം രൂപ കടന്നത്. അന്താരാഷ്ട്ര വിപണിയിലെ വിലചലനങ്ങളാണ് ആഭ്യന്തര വിപണിയിലും സ്വർണവിലയെ നേരിട്ട് സ്വാധീനിക്കുന്നത്. ആഗോള വിപണിയിലെ അസ്ഥിരതയും സാമ്പത്തിക സാഹചര്യങ്ങളിലെ മാറ്റങ്ങളും സ്വർണവിലയിൽ പ്രതിഫലിക്കുന്നതായാണ് വിലയിരുത്തൽ.

English Summary : Gold prices in Kerala surged sharply again, with the price of one sovereign rising by ₹4,840 in a single day, following recent fluctuations in the market