ലെനോവയുടെ ഫിഫ എഡിഷൻ ലാപ്‌ടോപ്പുകളുടെ ലോഞ്ച് അഞ്ജു ബോബി ജോര്‍ജ് നിര്‍വഹിക്കുന്നു 
Business

ലെനോവയുടെ ഫിഫ എഡീഷന്‍ ലാപ്‌ടോപ്പുകള്‍ ഇന്ത്യയില്‍ അവതരിപ്പിച്ച് ഓക്‌സിജന്‍

ഒളിമ്പ്യന്‍ അഞ്ജു ബോബി ജോര്‍ജ് ലാപ്‌ടോപ്പുകള്‍ ലോഞ്ച് ചെയ്തു

Madism Desk

കൊച്ചി: കേരളത്തിലെ നമ്പര്‍ വണ്‍ ലാപ്‌ടോപ്പ് ഡീലറായ ഓക്‌സിജന്‍ ദി ഡിജിറ്റല്‍ എക്‌സ്‌പേര്‍ട്ടിന്റെ നേതൃത്വത്തില്‍ ലോകോത്തര ബ്രാന്‍ഡായ ലെനോവയുടെ യോഗ സ്ലിം 7ഐ ഓറ ഫിഫ എഡീഷന്‍, ഐഡിയപാഡ് സ്ലിം 3ഐ ലാപ്‌ടോപ്പുകളുടെ രാജ്യത്തെ ആദ്യലോഞ്ച് നടത്തി.

കൊച്ചി ക്രൗണ്‍ പ്ലാസയില്‍ നടന്ന ചടങ്ങില്‍ ഒളിമ്പ്യന്‍ അഞ്ജു ബോബി ജോര്‍ജ് ലാപ്‌ടോപ്പുകള്‍ ലോഞ്ച് ചെയ്തു. ലെനോവോ ഇന്ത്യ നാഷണല്‍ ഡിസ്ട്രിബ്യൂഷന്‍ ഹെഡ് ഷാനില്‍ മാടോലത്തില്‍, ഓക്‌സിജന്‍ പര്‍ച്ചേസ് ആന്‍ഡ് ഓപ്പറേഷന്‍ വൈസ് പ്രസിഡന്റ് പ്രവീണ്‍ പ്രകാശ്, ഓക്‌സിജന്‍ സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ് വൈസ് പ്രസിഡന്റ് ജിബിന്‍ കെ.തോമസ്, ലെനോവോ ആര്‍എസ്എം എസ്. ശ്രീകുമാര്‍, ലെനോവോ ആര്‍സിഎം എന്‍.എസ്. ഷൈജു, ലെനോവോ നാഷണല്‍ മാനേജര്‍ മള്‍ട്ടിബ്രാന്‍ഡ് റീട്ടെയില്‍ ബാലകൃഷ്ണന്‍ ചന്ദ്രശേഖരന്‍, ഓക്‌സിജന്‍ ഐടി ഡിവിഷന്‍ ഹെഡ് പി.ആര്‍. ശ്രീജിത്ത്, ഓക്‌സിജന്‍ മാര്‍ക്കറ്റിംഗ് ഹെഡ് അമല്‍ ദേവ് തുടങ്ങിയവര്‍ പങ്കെടുത്തു. ലെനോവോയുടെ ബ്രാന്‍ഡ് റിലേഷന്‍ വീഡിയോ ചടങ്ങില്‍ അവതരിപ്പിച്ചു.

തുടര്‍ന്ന് ലെനോവയുടെ യോഗ സ്ലിം 7ഐ ഓറ ഫിഫ എഡീഷന്‍, ഐഡിയപാഡ് സ്ലിം 3ഐ ലാപ്‌ടോപ്പുകളുടെ പ്രത്യേകതകള്‍, എഐ അധിഷ്ഠിത സാങ്കേതികവിദ്യകള്‍ തുടങ്ങിയവയെക്കുറിച്ച് ലെനോവോ ഇന്ത്യ നാഷണല്‍ ഡിസ്ട്രിബ്യൂഷന്‍ ഹെഡ് ഷാനില്‍ മാടോലത്തില്‍, ലെനോവോ നാഷണല്‍ മാനേജര്‍ മള്‍ട്ടിബ്രാന്‍ഡ് റീട്ടെയില്‍ ബാലകൃഷ്ണന്‍ ചന്ദ്രശേഖരന്‍ എന്നിവര്‍ വിശദീകരിച്ചു.

മികച്ച ഒഎല്‍ഇഡി ഡിസ്‌പ്ലേ, എഐ പ്രോസസര്‍, ദീര്‍ഘമേറിയ ബാറ്ററി, പ്രീമിയം ഡിസൈന്‍ എന്നിവയാണ് ലെനോവോ യോഗ സ്ലിം 7 ഐ ഓറ ഫിഫ എഡീഷന്റെ പ്രത്യേകത. വിദ്യാര്‍ഥികള്‍ക്കും പ്രൊഫഷണലുകള്‍ക്കും അനുയോജ്യമായ തരത്തിലാണ് ലെനോവോ ഐഡിയപാഡ് സ്ലിം 3ഐ ലാപ്‌ടോപ്പ് കമ്പനി പുറത്തിറക്കിയത്. ലാപ്‌ടോപ്പുകളുടെ വില്‍പ്പന ഓക്‌സിജന്‍ ഷോറൂമുകളില്‍ ആരംഭിച്ചു. ഫോണ്‍:9020100100.

Under the leadership of Oxygen The Digital Expert, Kerala’s No. 1 laptop dealer, the country’s first launch of Lenovo’s world-class Yoga Slim 7i Aura FIFA Edition and IdeaPad Slim 3i laptops was held.