രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐയിൽ വൻ സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ട്. ലക്ഷക്കണക്കിന് രേഖകൾ ഡാർക്ക് വെബിൽ ചോർന്നു. ആകെ 3,75,000 ലക്ഷം രേഖകളാണ് ചോർന്നത്. ഡാർക്ക് വെബ്ബിൽ ലഭ്യമായ ഈ രേഖകളിൽ പ്രാഥമിക പരിശോധന നടത്തിയപ്പോഴാണ് വ്യക്തിഗത വിവരങ്ങളടങ്ങിയ 3,897 ഉപഭോക്തൃ രേഖകൾ കണ്ടെത്തിയത്.
ഉപഭോക്താക്കളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറുകൾ, ജനനത്തീയതികൾ, പേരുകൾ, ഇമെയിൽ, താമസ വിലാസങ്ങൾ, ബ്രാഞ്ച് വിവരങ്ങൾ, വായ്പാ അപേക്ഷകളുമായി ബന്ധപ്പെട്ട വിവരങ്ങൾ, മറ്റ് അനുബന്ധ ഫയലുകൾ എന്നീ വിവരങ്ങൾ ചോർന്ന രേഖകളിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് ബാങ്ക് അറിയിച്ചു.
ഇന്ത്യൻ പ്രതിരോധ മേഖലയിലെ സൈബർ സുരക്ഷാ പ്രവർത്തനങ്ങൾ കൈകാര്യം ചെയ്യുന്ന ഡിഫൻസ് സൈബർ ഏജൻസിയും ഇന്ത്യയിലെ സൈബർ സുരക്ഷാ കൈകാര്യം ചെയ്യുന്ന ദേശീയ ഏജൻസിയായ സെർട്ട്-ഇൻ (CERT-In) ഉം നൽകിയ മുന്നറിയിപ്പിന് പിന്നാലെയാണ് ഡാറ്റ ചോർച്ച പുറത്തുവന്നത്. ഒക്ടോബർ 16-നാണ് ഏജൻസികൾ ഇത് സംബന്ധിച്ച മുന്നറിയിപ്പ് എസ്ബിഐക്ക് കൈമാറിയത്. തുടർന്ന് ഡാറ്റ ചോർച്ച സെബിയ്ക്ക് മുമ്പാകെയും അറിയിച്ചിരുന്നു.
സംഭവത്തിൽ ആവശ്യമായ പരിഹാര നടപടികൾ സ്വീകരിച്ചുവരികയാണെന്നും ഡാറ്റാ ചോർച്ചയെ കുറിച്ചുള്ള സമഗ്രമായ അന്വേഷണം പുരോഗമിക്കുകയാണെന്നും എസ്ബിഐ വ്യക്തമാക്കി. ഡാറ്റ ലീക്ക് എങ്ങനെയുണ്ടായെന്നും ഇതിലൂടെ ഉപഭോക്താക്കൾക്കും ബാങ്കിനും ഉണ്ടായേക്കാവുന്ന അപകടസാധ്യതകളും വിലയിരുത്താൻ ഒരു സ്വതന്ത്ര സൈബർ സുരക്ഷാ ഏജൻസിയെയും നിയോഗിച്ചിട്ടുണ്ട്.
അതേസമയം, ഡാറ്റാ ചോർച്ച ബാങ്കിന്റെ പ്രധാന പ്രവർത്തനങ്ങളെയോ സാമ്പത്തിക പ്രകടനത്തെയോ ബാധിച്ചിട്ടില്ലെന്ന് എസ്ബിഐ വ്യക്തമാക്കി. ബാങ്കിന്റെ പ്രവർത്തനങ്ങൾ തടസമില്ലാതെ സാധാരണ നിലയിൽ തുടരുകയാണെന്നും എസ്ബിഐ അറിയിച്ചു.
ഡാർക്ക് വെബ്ബിൽ കണ്ടെത്തിയ വിവരങ്ങളുടെ ആധികാരികത, ചോർച്ചയുടെ ഉറവിടം, വ്യാപ്തി, ഇതുമൂലമുണ്ടാകാവുന്ന അപകടസാധ്യതകൾ എന്നിവ പരിശോധിച്ചുവരികയാണെന്നും അധികൃതർ വ്യക്തമാക്കി. സംഭവത്തിന്റെ പശ്ചാത്തലത്തിൽ ആവശ്യമായ തിരുത്തൽ നടപടികളും ഭാവിയിൽ ഇത്തരം സംഭവങ്ങൾ തടയുന്നതിനുള്ള മുൽകരുതലുകൾ സ്വീകരിക്കുമെന്നും എസ്ബിഐ അറിയിച്ചിട്ടുണ്ട്.
'സിരിയുസിം' (Siriusim) എന്ന പേരിൽ പ്രവർത്തിക്കുന്ന ഹാക്കിങ് ടീം എസ്ബിഐയുമായി ബന്ധപ്പെട്ട വളരെ രഹസ്യമായ ഉപഭോക്തൃ വിവരങ്ങൾ തങ്ങളുടെ കൈവശമുണ്ടെന്ന് നേരത്തെ അവകാശപ്പെട്ടിരുന്നു. വ്യക്തിഗത വിവരങ്ങൾ, വായ്പാ അപേക്ഷകൾ, അക്കൗണ്ട് തുറക്കുന്നതിനുള്ള രേഖകൾ എന്നിവ കൈവശമുണ്ടെന്നായിരുന്നു സംഘത്തിന്റെ അവകാശവാദം. ഏകദേശം 3.8 ലക്ഷം വിവരങ്ങളടങ്ങിയ ഫയലുകളും ബാങ്കുമായി ബന്ധപ്പെട്ട 2,722 പിഡിഎഫ് രേഖകളും ഇവരുടെ കൈവശമുണ്ടെന്നാണ് റിപ്പോർട്ട്.
എന്നാൽ, വിവരങ്ങളുടെ ആധികാരികതയും അവയുടെ ഉറവിടവും ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ഡാറ്റാ ചോർച്ച ബാങ്ക് നിരീക്ഷിക്കുമെന്നും ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും എസ്ബിഐ അറിയിച്ചു.
ഇന്ത്യയുടെ സാമ്പത്തിക മേഖലയിലെ സൈബർ സുരക്ഷാ ഭീഷണികളെക്കുറിച്ചുള്ള ആശങ്കകൾ വർധിക്കുന്നതിനിടെയാണ് സംഭവം പുറത്തുവന്നത്. ഈ വർഷം ആദ്യം റിസർവ് ബാങ്ക് ഓഫ് ഇന്ത്യ വാണിജ്യ ബാങ്കുകൾക്കുള്ള സൈബർ സുരക്ഷാ വ്യവസ്ഥകൾ കൂടുതൽ ശക്തമാക്കിയിരുന്നു.
The State Bank of India (SBI) has launched a detailed investigation after identifying 3,897 customer records containing personally identifiable information among approximately 375,000 records found on the dark web. The potentially exposed data reportedly includes customers’ names, registered mobile numbers, dates of birth, gender, email IDs, residential addresses, branch details and information linked to loan applications. The bank received alerts about the suspected data exposure on October 16 from its threat intelligence service provider, the Defence Cyber Agency and CERT-In. SBI has activated its cybersecurity response measures and appointed an independent cybersecurity agency to assess the authenticity, source and extent of the alleged breach.