എന്‍ ചന്ദ്രശേഖരനെ ടാറ്റ സണ്‍സിന്റെ എക്സിക്യൂട്ടീവ് ചെയര്‍മാനായി വീണ്ടും നിയമിച്ച തീരുമാനം കോടതി കയറുന്നു. ടാറ്റ ഗ്രൂപ്പിന്റെ നേതൃത്വത്തിലും ഭരണനിര്‍വഹണത്തിലും പുതിയ പ്രതിസന്ധി സൃഷ്ടിക്കുന്ന വിധത്തിലാണ് ഇപ്പോഴത്തെ തര്‍ക്കങ്ങള്‍ ഉരുത്തിരിയുന്നത്. ബോര്‍ഡ് യോഗങ്ങളില്‍ ചെയര്‍മാന്റെ കാസ്റ്റിങ് വോട്ട് ഉപയോഗിക്കുന്നതിനും നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന ആവശ്യം ഉന്നയിച്ച് സര് ദൊറാബ്ജി ടാറ്റ ട്രസ്റ്റ് , ആര്.ഡി. ടാറ്റ ട്രസ്റ്റ് എന്നിവയാണ് നിയമനടപടിക്ക് ഒരുങ്ങുന്നത്. ഇതിന് അവശ്യമായ പ്രമേയങ്ങളും ട്രസ്റ്റുകള്‍ പാസാക്കി. നിയമനടപടിയുടെ ഭാഗമായി ടാറ്റ സണ്‍സിനും ആറ് ഡയറക്ടര്‍മാര്‍ക്കുമെതിരെ ആകെ 65 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെടാനാണ് ട്രസ്റ്റുകളുടെ നീക്കം.
സര് ദൊറാബ്ജി ടാറ്റ ട്രസ്റ്റ് 50 കോടി രൂപയും ആര്.ഡി. ടാറ്റ ട്രസ്റ്റ് 15 കോടി രൂപയുമാണ് നഷ്ടപരിഹാരമായി ആവശ്യപ്പെടുന്നത്. കൂടാതെ, കേസ് ഫയല്‍ ചെയ്യുന്ന തീയതി മുതല്‍ തുക നല്‍കുന്നതുവരെ 18 ശതമാനം പലിശയും ആവശ്യപ്പെടുന്നുണ്ട്.
സെപ്റ്റംബര്‍ 17ന് ചേര്‍ന്ന ടാറ്റ സണ്‍സ് ബോര്‍ഡ് യോഗത്തില്‍ ആണ് ചന്ദ്രശേഖരനെ അഞ്ച് വര്‍ഷത്തേക്ക് കൂടി എക്സിക്യൂട്ടീവ് ചെയര്‍മാനായി നിയമിക്കാനുള്ള തീരുമാനം ഉണ്ടായത്. എന്നാല്‍, ടാറ്റ സണ്‍സിന്റെ ആര്‍ട്ടിക്കിള്‍സ് ഓഫ് അസോസിയേഷന് പ്രകാരം ആവശ്യമായ അനുകൂല വോട്ട് ലഭിക്കാത്തതിനാല്‍ തീരുമാനം അസാധുവാണെന്നാണ് ട്രസ്റ്റുകളുടെ വാദം. കമ്പനിയുടെ ഭരണനിര്‍വഹണം, ഐപിഒ, നിര്‍ണായക തീരുമാനങ്ങളില്‍ ടാറ്റ ട്രസ്റ്റ്സിന്റെ അധികാരം തുടങ്ങിയ വിഷയങ്ങളിലെ അഭിപ്രായവ്യത്യാസങ്ങള്‍ക്കിടയിലാണ് പുതിയ നിയമപോരാട്ടം.
കാസ്റ്റിങ് വോട്ടിലൂടെയായിരുന്നു ടാറ്റ ചന്ദ്രശേഖരന്റെ പുനര്‍നിയമനം സാധ്യമായത്. സെപ്റ്റംബര്‍ 17ലെ യോഗത്തില്‍ ടാറ്റ ട്രസ്റ്റ്സ് ചെയര്മാന് നോയല്‍ ടാറ്റ ചന്ദ്രശേഖരന്റെ പുനര്‍നിയമനത്തെ എതിര്‍ത്തു. എന്നാല്‍ ഡയറക്ടര്‍ വേണു ശ്രീനിവാസന് അനുകൂലിച്ചു. ഇരുവിഭാഗത്തിനും തുല്യ വോട്ട് ലഭിച്ചതോടെ യോഗത്തില്‍ അധ്യക്ഷനായിരുന്ന ഹരീഷ് മന്‍വാനി കാസ്റ്റിങ് വോട്ട് ഉപയോഗിച്ച് നിയമനത്തെ അനുകൂലിക്കുകയായിരുന്നു.
ഈ നടപടിയാണ് ട്രേസ്റ്റുകള് ചോദ്യം ചെയ്യുന്നത്. ടാറ്റ സണ്‍സിന്റെ ആര്‍ട്ടിക്കിള്‍ 121, ആര്‍ട്ടിക്കിള്‍ 104 ബി എന്നിവ പ്രകാരം നിയമിക്കപ്പെട്ട ഡയറക്ടര്‍മാരില്‍ ഭൂരിപക്ഷത്തിന്റെ പിന്തുണ ആവശ്യമാണ്. ഈ നിബന്ധനയ്ക്ക് പകരമായി ചെയര്‍മാന്റെ കാസ്റ്റിങ് വോട്ട് ഉപയോഗിക്കാനാകില്ലെന്നാണ് അവരുടെ നിലപാട്. അതേസമയം, പ്രമേയം നിയമപരമായി പാസായതാണെന്നാണ് ടാറ്റ സണ്‍സിന്റെ വിശദീകരണം.
നവംബര്‍ 30 നിര്‍ണായകം
ടാറ്റ സണ്‍സ് ബോര്‍ഡ് യോഗത്തിന് മുമ്പ് അടിയന്തര ഇടക്കാല ഉത്തരവ് നേടുകയാണ് ട്രസ്റ്റുകളുടെ ലക്ഷ്യം. നവംബര്‍ 30ന് ആണ് ടാറ്റ സണ്‍സ് ബോര്‍ഡ് യോഗം നിശ്ചയിച്ചിരിക്കുന്നത്. കമ്പനിയുടെ ഐപിഒ പദ്ധതിയും യോഗത്തില്‍ പരിഗണിക്കപ്പെടാനിടയുണ്ട്. ചന്ദ്രശേഖരന്റെ പുനര്‍നിയമനവുമായി ബന്ധപ്പെട്ട തീരുമാനത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുന്നത് തടയണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ടാറ്റ സണ്‍സിനെ കൂടാതെ ചന്ദ്രശേഖരന്, സിഎഫ്ഒ സൗരഭ് അഗര്‍വാള്‍, ഹരീഷ് മന്‍വാനി, അനിത ജോര്‍ജ്, വേണു ശ്രീനിവാസന്, നോയല്‍ ടാറ്റ എന്നിവരാണ് കേസില്‍ എതിര്കക്ഷികളാകുന്നത്.
2027 ഫെബ്രുവരി 20 വരെയാണ് ചന്ദ്രശേഖരന്റെ കാലാവധി. അഞ്ച് വര്‍ഷത്തേക്ക് കൂടി നിയമിക്കാനുള്ള ബോര്‍ഡ് തീരുമാനം കൈക്കൊണ്ടെങ്കിലും ഡയറക്ടര്‍ സ്ഥാനത്തേക്കുള്ള പുനര്‍നിയമനത്തിന് ഓഹരിയുടമകളുടെ അംഗീകാരം ഇനിയും ലഭിച്ചിട്ടില്ല. ഓഗസ്റ്റ് 18ന് നിശ്ചയിച്ച വാര്‍ഷിക പൊതുയോഗം ക്വാറം തികയാത്തതിനെ തുടര്‍ന്ന് മാറ്റിവെച്ചിരുന്നു.
The reappointment of N Chandrasekaran as Executive Chairman of Tata Sons is heading for a legal battle, with two major Tata trusts preparing to challenge the decision in court. The Sir Dorabji Tata Trust and the R.D. Tata Trust have passed resolutions authorising legal action against Tata Sons and six of its directors. The trusts are seeking a combined compensation of Rs 65 crore, along with 18% annual interest from the date of filing the case until payment. The Sir Dorabji Tata Trust is seeking Rs 50 crore, while the R.D. Tata Trust is demanding Rs 15 crore. They are also seeking restrictions on the use of the chairman's casting vote during board meetings, potentially escalating tensions over Tata Group's corporate governance and leadership.