മഹാരാഷ്ട്രയില്‍ ഈ വര്‍ഷം അനുഭവപ്പെട്ട ഉഷ്ണതരംഗം കൊങ്കണ്‍ മേഖലയില്‍ വ്യാപകമായ സാമ്പത്തിക നഷ്ടമാണ് ഉണ്ടാക്കിയത്. ലോകപ്രശസ്തമായ അല്‍ഫോന്‍സോ മാമ്പഴങ്ങളുടെ ജന്മനാടാണ് കൊങ്കണ്‍ മേഖല. അപ്രതീക്ഷിതമായ മഴയും അതിനുശേഷമുണ്ടായ ഉഷ്ണതരംഗവും ഈ സീസണിലെ മാമ്പഴ ഉത്പാദനത്തെ സാരമായി ബാധിച്ചു. വിളയില്‍ ഏകദേശം 80% കുറവുണ്ടയെന്ന് കര്‍ഷകര്‍ പറയുന്നത്. ഉല്‍പ്പാദനം കുറഞ്ഞതോടെ വിലയില്‍ 30 ശതമാനത്തിന്റെ വര്‍ധനവുണ്ടായി. ഇത് വിപണിയെയും ബാധിച്ചു.
ഈ വര്‍ഷത്തെ കാലാവസ്ഥ മാമ്പഴത്തിന്റെ സ്വാഭാവിക വളര്‍ച്ചാ ചക്രത്തെ പൂര്‍ണ്ണമായും തകിടം മറിച്ചുവെന്ന് കര്‍ഷകര്‍ പറയുന്നു. മാവ് പൂവിടുന്ന സമത്തുണ്ടായ അപ്രതീക്ഷിത മഴ മാമ്പൂക്കളെ നശിപ്പിച്ചു. ഏപ്രില്‍, മെയ് മാസങ്ങളില്‍ എല്‍ നിന്യോ പ്രതിഭാസം മൂലമുണ്ടായ ഉഷ്ണതരംഗത്തില്‍ അവശേഷിച്ചവയില്‍ ഭൂരിഭാഗവും ഉണങ്ങിപ്പോവുകയും ചെയ്തു. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങള്‍ക്കിടയില്‍ തങ്ങള്‍ കണ്ട ഏറ്റവും മോശം സീസണുകളില്‍ ഒന്നാണിതെന്ന് സിന്ധുദുര്‍ഗ്, രത്‌നഗിരി പ്രദേശങ്ങളിലെ കര്‍ഷകര്‍ പറയുന്നു.
നാസിക് മാര്‍ക്കറ്റുകളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ പ്രകാരം വിലയില്‍ ഏകദേശം 20-35% വരെ വര്‍ദ്ധനവുണ്ടായിട്ടുണ്ട്. ചില സ്ഥലങ്ങളില്‍ പ്രീമിയം ഗുണനിലവാരമുള്ള അല്‍ഫോന്‍സോ മാമ്പഴങ്ങള്‍ ഒരു ഡസന് 1,500 രൂപ വരെ നിരക്കിലാണ് വില്‍ക്കുന്നത്. ഈ നിരക്കില്‍ മാമ്പഴം വാങ്ങാന്‍ ഉപഭോക്താക്കള്‍ക്ക് കഴിയാത്തതിനാല്‍ ബിസിനസ് മന്ദഗതിയിലാണെന്ന് വ്യാപാരികള്‍ പറയുന്നു. കൊങ്കണിലെ കര്‍ഷകരെ സംബന്ധിച്ചിടത്തോളം മാമ്പഴ സീസണാണ് അവരുടെ പ്രധാന വാര്‍ഷിക വരുമാന മാര്‍ഗം. മാസങ്ങളോളം തങ്ങളുടെ കുടുംബം പുലര്‍ത്താന്‍ പലരും പൂര്‍ണ്ണമായും അല്‍ഫോന്‍സോയില്‍ നിന്നുള്ള വരുമാനത്തെയാണ് ആശ്രയിക്കുന്നത്. അതുകൊണ്ടുതന്നെ ഈ വിളനാശം മേഖലയിലുടനീളം കടുത്ത സാമ്പത്തിക പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്.
ഈ വര്‍ഷം ദേവ്ഗഡിലെ മാത്രം വിളനാശം 85% മുതല്‍ 90% വരെയായിരിക്കുമെന്നാണ് കണക്കാക്കുന്നത്. ഇന്ത്യന്‍ ഗവേഷണ സ്ഥാപനമായ മോര്‍ഡോര്‍ ഇന്റലിജന്‍സിന്റെ കണക്കനുസരിച്ച്, കഴിഞ്ഞ വര്‍ഷം ഇന്ത്യയിലെ മൊത്തം മാമ്പഴ വിപണി 2.3 ബില്യണ്‍ ഡോളര്‍ മൂല്യമുള്ളതായിരുന്നു.
തങ്ങള്‍ക്കുണ്ടായ നഷ്ടപരിഹാരം നികത്താന്‍ കര്‍ഷകര്‍ അടിയന്തിര സര്‍ക്കാര്‍ സഹായവും നഷ്ടപരിഹാരവും വിള ഇന്‍ഷുറന്‍സ് പദ്ധതികളില്‍ പരിഷ്‌കരണങ്ങളും ആവശ്യപ്പെടുന്നുണ്ട്. ഇക്കാര്യം ആവശ്യപ്പെട്ടു കര്‍ഷകര്‍ അടുത്തിടെ മുംബൈ-ഗോവ ദേശീയ പാത ഉപരോധിച്ച് പ്രതിഷേധിച്ചിരുന്നു. കര്‍ഷകര്‍ മാത്രമല്ല, വ്യാപാരികള്‍, ട്രാന്‍സ്‌പോര്‍ട്ടര്‍മാര്‍, കയറ്റുമതിക്കാര്‍, തൊഴിലാളികള്‍ എന്നിവരെകൂടി കാലാവസ്ഥാ വ്യതിയാന പ്രതിസന്ധി ഒരുപോലെ ബാധിച്ചു.
വിദേശ രാജ്യങ്ങളിലും അല്‍ഫോന്‍സോ മാമ്പഴത്തിന് ആവശ്യക്കാരുണ്ട്. ഉല്‍പ്പാദനം കുറഞ്ഞതും ഇറാന്‍-അമേരിക്കന്‍ യുദ്ധം വരുത്തിവെച്ച ആഗോള പ്രതിസന്ധിയും കയറ്റുമതിക്കാര്‍ക്ക് തിരിച്ചടിയായി. കയറ്റുമതിക്കായി മാറ്റിവെച്ചിരുന്ന മാമ്പഴങ്ങള്‍ വിദേശത്തേക്ക് അയക്കാന്‍ കഴിയാത്തതിനാല്‍ പ്രാദേശിക വിപണികളിലേക്ക് തിരിച്ചുവിടേണ്ടി വന്നു. മെക്‌സിക്കോ, തായ്ലന്‍ഡ്, വിയറ്റ്‌നാം തുടങ്ങിയ രാജ്യങ്ങളോട് മത്സരിക്കുന്ന, ലോകത്തിലെ ഏറ്റവും വലിയ മാമ്പഴ കയറ്റുമതി രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. യുഎഇ, യുഎസ്, ബ്രിട്ടന്‍, കുവൈറ്റ്, ഖത്തര്‍ എന്നിവയാണ് ഇന്ത്യന്‍ മാമ്പഴങ്ങളുടെ ഏറ്റവും വലിയ ഇറക്കുമതി രാജ്യങ്ങളില്‍ ചിലത്. മിഡില്‍ ഈസ്റ്റിലെ പ്രതിസന്ധി കാരണം കയറ്റുമതിയില്‍ ഏകദേശം 40 ശതമാനത്തോളം കുറവുണ്ടായിട്ടുണ്ട്.
English Summary: Unseasonal rainfall followed by an intense heatwave has devastated the famous Alphonso Mango crop in the Konkan region of Maharashtra. Farmers estimate that nearly 80% of the crop has been lost, with some areas such as Devgad reporting damage of up to 90%. The reduced supply has led to a 20–35% increase in market prices, with premium Alphonso mangoes selling for as much as ₹1,500 per doze