Jibin Gopinath Image: Madism Digital
Interviews

നടനാവണമെന്ന് ആഗ്രഹിച്ചെത്തിയ 'കൊടുമണ്‍ പോറ്റിയുടെ ബന്ധു'

Varsha G

ജിബിൻ ഗോപിനാഥ്: കേരള പോലീസിലെ സിവിൽ പോലീസ് ഓഫീസറായിരുന്ന ജിബിൻ ഗോപിനാഥ് 'കുട്ടൻപിള്ള' സീരീസിലെ PC കുട്ടൻപിള്ള കഥാപാത്രത്തിലൂടെയാണ് ശ്രദ്ധേയനായത്. അഭിനയത്തോടുള്ള മോഹം കൊണ്ട് അഞ്ച് വർഷത്തെ അവധിയെടുത്ത് സിനിമയിലേക്ക് തിരിഞ്ഞ അദ്ദേഹം, പിന്നീട് ചെറുതും വലുതുമായ ചിത്രങ്ങളിൽ ജൂനിയർ ആർട്സിറ്റായി വേഷമിട്ടു. 2025-ൽ രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ഹൊറർ ത്രില്ലർ 'ഡീയസ് ഈറെ'യിലെ മധുസൂദനൻ പോറ്റി എന്ന വേഷമാണ് അദ്ദേഹത്തിന് സിനിമയിൽ ബ്രേക്ക്‌ത്രൂ നേടികൊടുത്തത്. പ്രണവ് മോഹൻലാലിനൊപ്പമുള്ള ജിബിന്റെ പ്രകടനം, പ്രേക്ഷകരെയും നിരൂപകരെയും അമ്പരപ്പിച്ചു. ഇപ്പോൾ മമ്മൂട്ടിയുടെ കളങ്കാവൽ ഉൾപ്പെടെ നിരവധി ശ്രദ്ധേയമായ സിനിമകളിൽ സജീവമായിരിക്കുകയാണ് ജിബിൻ ഗോപിനാഥ്.

മാഡിസം ഡിജിറ്റലിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ, തന്റെ അഭിനയ ജീവിതം, അവസരങ്ങൾ, പോലീസ് ജീവിതത്തിലെ അനുഭവങ്ങൾ, വെല്ലുവിളികൾ, സിനിമയെ കുറിച്ചുള്ള തീരുമാനങ്ങൾ, തുടങ്ങിയ വിഷയങ്ങളെ കുറിച്ച് സംസാരിക്കുകയാണ് നടൻ ജിബിൻ ഗോപിനാഥ്