Entertainment News

ഗൗരിക്കായി ആമിറിന്റെ അപൂര്‍വ സമ്മാനം; കണ്ടെത്താന്‍ മൂന്ന് മാസം, നിര്‍മിക്കാന്‍ 256 മണിക്കൂര്‍

ലളിതമായ രജിസ്റ്റര്‍ വിവാഹത്തിന് പിന്നാലെ ആമിര്‍ ഖാന്‍ ഗൗരിക്ക് സമ്മാനിച്ച പ്രത്യേക വിവാഹമോതിരമാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

Entertainment Desk

രാജ്യം ശ്രദ്ധിച്ച് താര വിവാഹം, ഹോളിവുഡ് സൂപ്പര്‍താരം ആമിര്‍ ഖാന്റെ വിവാഹമായിരുന്നു കഴിഞ്ഞ ദിവസങ്ങളിലെ പ്രധാന വാര്‍ത്തകളിലൊന്ന്. ജൂലൈ 6ന് മുംബൈയിലെ പാലി ഹില്ലിലെ വസതിയില്‍ നടന്ന സ്വകാര്യ ചടങ്ങിലാണ് ബോളിവുഡ് താരം ആമിര്‍ ഖാനും ഗൗരി സ്പ്രാറ്റും വിവാഹിതരായത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും കുടുംബാംഗങ്ങളും മാത്രം പങ്കെടുത്ത ലളിതമായ രജിസ്റ്റര്‍ വിവാഹമായിരുന്നെങ്കിലും, ഗൗരിക്കായി ആമിര്‍ ഒരുക്കിയ വിവാഹ മോതിരമാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

മഡഗാസ്‌കറില്‍ നിന്ന് കണ്ടെത്തിയ അത്യപൂര്‍വ റൂബിയും 40 പ്രകൃതിദത്ത വജ്രങ്ങളും പതിപ്പിച്ച പ്രത്യേക വിവാഹമോതിരമാണ് ആമിര്‍ ഖാന്‍ ഗൗരി സ്പ്രാറ്റിനായി ഒരുക്കിയത്. 131 വിദഗ്ധർ 256 മണിക്കൂറിലേറെ സമയമെടുത്താണ് മോതിരം നിര്‍മിച്ചതെന്നാണ് റിപ്പോർട്ട്.

മൂന്ന് മാസത്തെ അന്വേഷണത്തിനൊടുവില്‍ അപൂര്‍വ റൂബി

ആഭരണ ബ്രാന്‍ഡായ ക്വീന്‍ ആണ് മോതിരം നിര്‍മിച്ചത്. മഡഗാസ്‌കറില്‍ നിന്ന് കണ്ടെത്തിയ അത്യപൂര്‍വ കാബോഷോണ്‍-കട്ട് പ്രകൃതിദത്ത റൂബിയാണ് മോതിരത്തിന്റെ പ്രധാന ആകര്‍ഷണം. സ്വര്‍ണത്തില്‍ നിര്‍മ്മിച്ച കിരീടാകൃതിയിലുള്ള ഡിസൈനിന് മുകളില്‍ പതിപ്പിച്ചിരിക്കുന്ന റൂബിക്ക് ചുറ്റുമായി 40 വജ്രങ്ങളും അലങ്കാരത്തിന് ഉപയോഗിച്ചിട്ടുണ്ട്. റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഈ ഗുണമേന്മയുള്ള റൂബി കണ്ടെത്താന്‍ മൂന്ന് മാസം വേണ്ടിവന്നു. ലോകത്ത് ലഭിക്കുന്ന റൂബികളില്‍ 0.1 ശതമാനത്തില്‍ താഴെ മാത്രമാണ് ഇത്തരത്തിലുള്ള അപൂര്‍വ ഗുണനിലവാരമുള്ളവ.

ഗൗരിക്കായി ആമിര്‍ ഒരുക്കിയ ഈ ആഭരണം അദ്ദേഹത്തിന്റെ ആദ്യ സമ്മമാനമല്ല. നേരത്തേ ബ്രസീലില്‍ നിന്ന് എത്തിച്ച അപൂര്‍വ അക്വാമറൈന്‍ രത്നവും 40 പ്രകൃതിദത്ത വജ്രങ്ങളും പതിപ്പിച്ച മോതിരവും താരം ഗൗരിക്ക് സമ്മാനിച്ചിരുന്നു.

ലളിതമായ വിവാഹം, കുടുംബത്തിന് പ്രാധാന്യം

ആഡംബര ആഘോഷങ്ങള്‍ ഒഴിവാക്കി വളരെ അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു ആമിറിന്റെയും ഗൗരിയുടെയും വിവാഹം. ചടങ്ങില്‍ ആമിറിന്റെ മകന്‍ ആസാദ് റാവു ഖാനും ഗൗരിയുടെ മകന്‍ ക്വിന്നും മോതിരം കൈമാറുന്ന 'റിങ് ബെയറര്‍മാര്‍' ആയത് ചടങ്ങിന് കൂടുതല്‍ കുടുംബ സ്‌നേഹത്തിന്റെ നിറം പകര്‍ന്നു.

ശ്രദ്ധനേടി ഗൗരിയുടെ വിവാഹവേഷവും

വിവാഹത്തിനായി ഡിസൈനര്‍ സബ്യാസാചി മുഖര്‍ജി ഒരുക്കിയ കസ്റ്റം ലെഹങ്കയാണ് ഗൗരി തിരഞ്ഞെടുത്തത്. പരമ്പരാഗത ചുവപ്പ് വധുവേഷത്തിന് പകരം വെള്ള പൂക്കളുടെ എംബ്രോയ്ഡറിയുള്ള ഇളം നിറത്തിലുള്ള ലെഹങ്കയും ഷിയര്‍ ദുപ്പട്ടയും പോള്‍ക്കി ആഭരണങ്ങളുമായിരുന്നു ഗൗരിയുടെ വേഷം. ലളിതമായ മേക്കപ്പും വെള്ള പൂക്കള്‍ കൊണ്ടലങ്കരിച്ച ബൊഹീമിയന്‍ ഫിഷ്ടെയില്‍ ഹെയര്‍സ്‌റ്റൈലും ഗൗരിയുടെ ലുക്കിന് കൂടുതല്‍ ഭംഗി പകര്‍ന്നു.

Aamir Khan and Gauri Spratt’s intimate wedding has drawn attention for more than just its simplicity. The actor gifted Gauri a bespoke wedding ring featuring a rare Madagascar ruby surrounded by 40 natural diamonds. The ruby took three months to source, and the ring required over 256 hours of craftsmanship. The couple exchanged vows in a private ceremony attended by close family and friends at Aamir’s Mumbai residence.