വ്യാജ ചിത്രങ്ങള്‍ നിര്‍മിച്ച് സോഷ്യല്‍ മീഡിയയില്‍ അപമാനിക്കുന്ന വിധത്തില്‍ നടത്തുന്ന പ്രചാരണങ്ങള്‍ക്ക് എതിരെ നടി അന്ന രാജന്‍. വ്യാജ ചിത്രം പങ്കുവച്ച ഇന്‍സ്റ്റഗ്രാം അക്കൗണ്ടിന്റെ വിവരങ്ങള്‍ ഉള്‍പ്പെടെ നടി പുറത്തുവിട്ടു. വിഷയത്തില്‍ പരാതി നല്‍കുമെന്നും നടി വ്യക്തമാക്കി. ഇത്തരം പ്രചാരണങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് എതിരെ എത്രയും പെട്ടന്ന് നിയമനടപടി എടുക്കണമെന്നും നടി ആവശ്യപ്പെട്ടിട്ടുണ്ട്. കേരള പൊലീസ്, സൈബര്‍ സെല്‍ എന്നിവയെ ടാഗ് ചെയ്തുകൊണ്ടാണ് നടപടി. മോശമായി ചിത്രീകരിക്കുന്ന ഫോട്ടോയുള്‍പ്പെടെ പങ്കുവച്ചാണ് നടിയുടെ പ്രതികരണം.
''എന്റെ സല്‍പ്പേരിന് കളങ്കം വരുത്തുക എന്ന ഗുഢലക്ഷ്യത്തോടെ, ഈ ചിത്രം അശ്ലീലമായും അപകീര്‍ത്തികരവുമായ രീതിയില്‍ എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചിരിക്കുകയാണ്. ഇത് ലജ്ജാകരവും, അംഗീകരിക്കാനാവാത്തതും, എന്റെ സ്വകാര്യതയുടെയും അന്തസ്സിന്റെയും ഗുരുതരമായ ലംഘനവുമാണ്.
ഞാന്‍ ഈ അക്കൗണ്ട് ഔദ്യോഗികമായി ഇന്‍സ്റ്റാഗ്രാമിന് റിപ്പോര്‍ട്ട് ചെയ്യും, കൂടാതെ ബാധകമായ നിയമങ്ങള്‍ക്കനുസരിച്ച് ഒരു പൊലീസ് പരാതി ഫയല്‍ ചെയ്യുകയും ചെയ്യും. ഈ എഡിറ്റ് ചെയ്ത ഉള്ളടക്കം ഉണ്ടാക്കുകയോ പങ്കുവയ്ക്കുകയോ ചെയ്തവര്‍ ആരായാലും ഉത്തരം പറയേണ്ടിവരും. നിയമപരമായ നടപടികള്‍ സ്വീകരിക്കും, നീതി ഉറപ്പാക്കും വരെ ഞാന്‍ ഈ കാര്യത്തില്‍ മുന്നോട്ട് പോകും. ദയവായി ഇത്തരം അധിക്ഷേപകരമായ ഉള്ളടക്കത്തെ പിന്തുണയ്ക്കുകയോ പങ്കുവയ്ക്കുകയോ ചെയ്യരുത്.'' എന്നും അന്ന രേഷ്മ രാജന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച പോസ്റ്റില്‍ പറയുന്നു.
Actress Anna Rajan has spoken out against the circulation of fake, manipulated images being used to defame her on social media. She publicly shared details of the Instagram account that allegedly posted the fabricated content and announced that she would file a formal complaint. Tagging the Kerala Police and the Cyber Cell, the actress urged authorities to take swift legal action against those responsible for creating and spreading such defamatory content.