താര സംഘടനയിലെ തര്‍ക്കങ്ങളില്‍ പൂര്‍ണ ഉത്തരവാദിത്തം കമ്മിറ്റിയെ നയിച്ച ശ്വേത മേനോനെന്ന സൂചന നല്‍കി നടിമാരുടെ വാര്‍ത്താസമ്മേളനം. എറണാകുളത്ത് മാധ്യമങ്ങളെ കണ്ട മാല പാര്‍വതി, ഉഷ ഹസീന, അന്‍സിബ ഹസന്‍, മായാ വിശ്വനാഥ് എന്നിവരാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.
കുറുക്കുവഴിയിലൂടെയാണ് ശ്വേതയും സംഘവും അമ്മയുടെ നേതൃത്വത്തില്‍ എത്തിയത്. ജയിക്കാന്‍ അവര്‍ പല കുറുക്കുവഴികളും പ്രയോഗിച്ചു, പ്രത്യേക സാഹചര്യത്തിലാണ് സംഘടനയെ സ്ത്രീകള്‍ നയിക്കട്ടേ എന്ന തീരുമാനത്തിലെത്തിയത്, അതിന് ശേഷം ജയിക്കാന്‍ അവര്‍ കുറുക്കുവഴികള്‍ ഉപയോഗിച്ചെന്നാണ് ഉഷ ഹസീനയുടെ ആരോപണം.
ഞാനാണോ വലുത് നീയാണോ വലുതെന്ന് തര്‍ക്കമാണ് സംഘടനയില്‍ തുടരുന്നത്. ഓരോരുത്തരെയും കൂട്ടുപിടിച്ചു, എന്തൊക്കെയോ നടന്നു, പ്രസിഡന്റും സെക്രട്ടറിയും തമ്മില്‍ ഈഗോ ക്ലാഷ് രൂക്ഷമായിരുന്നു. ഒരു സംഘടനയിലും നടക്കാന്‍ പാടില്ലാത്ത കാര്യമാണിതെല്ലാം. അന്‍സിബ ഉന്നയിച്ച പരാതിയുമായി ബന്ധപ്പെട്ട് ടിനി ടോം അനൂപ് ചന്ദ്രന്‍ എന്നിവരെ പേരെടുത്ത് പറഞ്ഞും താരങ്ങള്‍ ആരോപണം ഉന്നയിച്ചു. അന്‍സിബയെ കുറിച്ച് അനൂപ് ചന്ദ്രന്‍ മോശം വീഡിയോ ഇറക്കി, അത് പറഞ്ഞപ്പോള്‍ അങ്ങനെ തന്നെ വേണം സന്തോഷമായി എന്നാണ് ശ്വേത പറഞ്ഞതെന്നും നടി ഉഷ ഹസീന പറഞ്ഞു.
സംഘടനയ്ക്കുള്ളില്‍ പ്രശ്‌നങ്ങള്‍ രൂക്ഷമായതോടെയാണ് പ്രസിഡന്റായ ലാലേട്ടന്‍ അന്ന് മുന്‍ കമ്മിറ്റി പിരിച്ചുവിട്ടതെന്ന് അന്‍സിബ ഹസനും ആരോപിച്ചു. ശ്വേത പ്രസിഡന്റായ കമ്മിറ്റി താഴെവീണത് സാമ്പത്തിക ക്രമക്കേടിന്റെ പേരിലാണെന്നും അന്‍സിബ പറഞ്ഞു.
ബിജെപി നേതാക്കള്‍ ഇടപെട്ട് അമ്മയെ ഹൈജാക്ക് ചെയ്യാനുള്ള ശ്രമങ്ങള്‍ ശ്വേതയുടെ കാലത്തുണ്ടായെന്നാണ് മറ്റൊരു ആക്ഷേപം. അദാനിയുടെ പതിനഞ്ച് കോടി രൂപ അമ്മയ്ക്ക് കിട്ടാനിരിക്കുകയാണെന്ന് ബിജെപി നേതാവായ പത്മജ എസ് മേനോന്‍ പറഞ്ഞു. ശ്വേത ഇടപെട്ട് പണം കിട്ടുമെന്നാണ് അവര്‍ പറഞ്ഞത്. ഇതുമായി ബന്ധപ്പെട്ട വിഡിയോ ദൃശ്യങ്ങളുമാ മാല പാര്‍വതി പങ്കുവച്ചു. അമ്മയില്‍ അംഗമല്ലാത്ത ബിജെപി നേതാവ് ഇക്കാര്യം എങ്ങനെ പറയുന്നുവെന്ന ചോദ്യം ഉന്നയിച്ച മാല പാര്‍വതി കോര്‍പ്പറേറ്റുകളുടെ പതിനഞ്ച് കോടി അമ്മയ്ക്ക് വേണ്ടെന്നും തുറന്നടിച്ചു.
നാല് പേരെ മതം മാറ്റാന്‍ അന്‍സിബ ശ്രമിച്ചു എന്ന് ശ്വേത ആരോപിച്ചെന്നും മാല പാര്‍വതി പറഞ്ഞു. താന്‍ പുറത്ത് പറയുമെന്ന് പറഞ്ഞപ്പോള്‍ സിനിമയില്‍ നിന്ന് പുറത്താക്കുമെന്ന് ശ്വേത പറഞ്ഞു. കലാകാരന്മാര്‍ക്കിടയില്‍ ധ്രുവീകരണം നടത്തുന്നവര്‍ അല്ല ഭരിക്കേണ്ടത്. ജനറല്‍ ബോഡിയില്‍ ചോദ്യങ്ങള്‍ വന്നപ്പോള്‍ അവര്‍ ഇറങ്ങിയോടി. രാഷ്ട്രീയത്തോട് അയിത്തമില്ല. എന്നാല്‍ വര്‍ഗീയവല്‍ക്കരണം ശരിയല്ല. വര്‍ഗീയവല്‍ക്കരണ ശ്രമങ്ങളെ മുളയിലേ നുള്ളാന്‍ ശ്രമിച്ചു. പിഷാരടി എല്ലാവരെയും ഉള്‍ക്കൊള്ളുന്നയാളാണെന്നും മാലാ പാര്‍വതി പറഞ്ഞു.
A group of actresses has indicated that actress Swetha Menon bears primary responsibility for the recent disputes within the Malayalam film artists' association. Speaking to the media in Ernakulam, Mala Parvathy, Usha Haseena, Ansiba Hassan, and Maya Vishwanath alleged that the committee led by Swetha Menon came to power through "shortcuts" during the association's leadership election. They claimed that, although there was a collective decision to allow women to lead the organisation under special circumstances, unfair methods were later used to secure victory. The remarks come amid continuing internal disagreements within the artists' body.