Entertainment News

കാനിന് പിന്നാലെ പരസ്യചിത്രത്തിൽ ഒന്നിച്ച് ആലിയ ഭട്ടും F1 ഡ്രൈവർ കാർലോസ് സൈൻസും; ഏറ്റെടുത്ത് ആരാധകർ

‘ബെസ്റ്റ് കോളാബ് എവർ’ എന്നാണ് ചില ആരാധകർ ഈ കൂട്ടുകെട്ടിനെ വിശേഷിപ്പിച്ചിരിക്കുന്നത്.

Entertainment Desk

ആലിയ ഭട്ടും സ്പാനിഷ് F1 ഡ്രൈവർ കാർലോസ് സൈൻസും ഒന്നിച്ചുള്ള പുതിയ ലോറിയൽ പാരിസ് പരസ്യചിത്രമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഇറ്റാലിയൻ ടെലിവിഷനിൽ സംപ്രേഷണം ചെയ്യുന്ന ക്യാംപെയ്‌നിൽ ഇരുവരും ഒന്നിച്ചെത്തിയതോടെ ഐറെ ആവേശത്തിലാണ് ആരാധകർ. ലോറിയൽ പാരിസിന്റെ ഗ്ലോബൽ അംബാസഡർമാരായ ആലിയയുടെയും കാർലോസിന്റെയും ആരാധകവൃന്ദങ്ങളെ ഒരുമിപ്പിക്കുന്ന ഈ അപൂർവ കോളാബാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.

2026 കാൻ ചലച്ചിത്രമേളയിൽ ലോറിയൽ പാരിസിന്റെ ക്യാംപെയ്നിലാണ് ആലിയ ഭട്ടും കാർലോസ് സൈൻസും ആദ്യമായി ഒന്നിച്ച് ശ്രദ്ധ നേടിയത്. ആലിയയ്ക്കും കാർലോസിനുമൊപ്പം F1 ഡ്രൈവർ ചാൾസ് ലെക്ലെർക്കും ഉൾപ്പെട്ടതായിരുന്നു അന്നത്തെ ക്യാംപെയ്ൻ. ഇപ്പോഴിതാ അന്ന് ഇരുവരും ഒരുമിച്ച് ചിത്രീകരിച്ചതെന്ന് കരുതുന്ന പുതിയ പരസ്യം ഇറ്റാലിയൻ ടെലിവിഷനിൽ സംപ്രേഷണം ചെയ്തിരിക്കുന്നു. ലോറിയൽ പാരിസിന്റെ ഹെയർകെയർ ശ്രേണിയായ എൽവീവ് പ്രമോട്ട് ചെയ്യുന്ന പരസ്യത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെ ആരാധകരും ഏറ്റെടുത്തിരിക്കുകയാണ്.

ആലിയ ഭട്ടും കാർലോസ് സൈൻസും ഒന്നിച്ചുള്ള പരസ്യത്തിന് സമൂഹ മാധ്യമങ്ങളിൽ വലിയ പ്രതികരണമാണ് ലഭിക്കുന്നത്. നിരവധി ആരാധകർ എക്സിലും പോസ്റ്റുകൾ പങ്കുവെച്ചിട്ടുണ്ട്. ചിലർ കാർലോസിനൊപ്പം ആലിയയെ കണ്ടതിലുള്ള ‘അസൂയ’യും തമാശയായി പങ്കുവെച്ചു. ‘ബെസ്റ്റ് കോളാബ് എവർ’ എന്നാണ് ചില ആരാധകർ ഈ കൂട്ടുകെട്ടിനെ വിശേഷിപ്പിച്ചിരിക്കുന്നത്. വ്യത്യസ്ത മേഖലകളിൽ നിന്നുള്ള ഇരുവരുടെയും കോളാബാണ് ഇപ്പോൾ ക്യാംപെയ്‌നിലെ പ്രധാന ചർച്ച.

2024ലാണ് ലോറിയൽ പാരിസിന്റെ ഗ്ലോബൽ ബ്രാൻഡ് അംബാസഡറായി ആലിയ ഭട്ട് എത്തിയത്. 2025ലെ കാൻസ് ചലച്ചിത്രമേളയിലൂടെയായിരുന്നു ആലിയയുടെ ലോറിയൽ പാരിസ് അരങ്ങേറ്റം. 2025ന്റെ തുടക്കത്തിലാണ് കാർലോസ് സൈൻസ് ലോറിയൽ പാരിസിന്റെ ഭാഗമായത്. ഇതിനായി മാഡ്രിഡിലുടനീളം F1 താരത്തിന്റെ ചിത്രങ്ങളുള്ള ബിൽബോർഡുകൾ പ്രത്യക്ഷപ്പെട്ടതും ആരാധകരിൽ വലിയ കൗതുകമുണ്ടാക്കിയിരുന്നു.

Alia Bhatt and Formula 1 driver Carlos Sainz reunite for a L’Oréal Paris Elvive campaign airing on Italian television. The duo first caught attention together at Cannes 2026 alongside Charles Leclerc. Their latest collaboration has gone viral on social media, with fans calling the unusual pairing one of the best collaborations.