ജിസ് ജോയ്, ആസിഫ് അലി കൂട്ടുകെട്ടിലെ ആറാമത്തെ ചിത്രമായ 'കോട്ടയം ബെല്‍റ്റ്' ചിത്രീകരണം തൃശൂരില്‍ ആരംഭിച്ചു. ഫീല്‍ ഗുഡ് സിനിമകളുടെ ക്രാഫ്റ്റ്മാനായ ജിസ് ജോയ് ഇത്തവണ എത്തുന്നത് ഫാമിലി ത്രില്ലറുമായാണ്. മീശപിരിച്ച് കലിപ്പ് ലുക്കിലുള്ള ആസിഫ് അലിയുടെ മേക്കോവര്‍ അവതരിപ്പിച്ച മോഷന്‍ പോസ്റ്റര്‍ ഇതിനകം ശ്രദ്ധ നേടിയിട്ടുണ്ട്. 'ബൈസിക്കിള്‍ തീവ്‌സ്', 'സണ്‍ഡേ ഹോളിഡേ', 'വിജയ് സൂപ്പറും പൗര്‍ണമിയും', 'ഇന്നലെ വരെ', 'തലവന്‍' എന്നീ ചിത്രങ്ങള്‍ക്കുശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രമാണിത്. 'കിഷ്‌കിന്ധാ കാണ്ഡ'ത്തിനുശേഷം ആസിഫ് അലിയും വിജയരാഘവനും വീണ്ടും ഒരുമിക്കുന്ന ചിത്രം കൂടിയാണ് 'കോട്ടയം ബെല്‍റ്റ്'.
കിഴക്കന്‍ മലയോര ഗ്രാമത്തിലെ നാല് സഹോദരങ്ങളുടെ സംഘര്‍ഷഭരിതമായ ജീവിതമാണ് ഫാമിലി ത്രില്ലറായി അവതരിപ്പിക്കുന്നത്. ആളും അര്‍ഥവും മനോബലവും കൊണ്ട് ആര്‍ക്കും എളുപ്പത്തില്‍ പ്രതിരോധിക്കാനാകാത്ത നാല് സഹോദരങ്ങളെയാണ് ചിത്രം കേന്ദ്രീകരിക്കുന്നത്. ക്രിസ്ത്യന്‍ പശ്ചാത്തലമുള്ള മലയോര ഗ്രാമത്തിലാണ് കഥ നടക്കുന്നത്. പരിചിതമായ ജീവിതസാഹചര്യങ്ങളും കഥാപാത്രങ്ങളും റിയലിസ്റ്റിക്കായി അവതരിപ്പിക്കുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നത്. ഡ്രീം കാച്ചര്‍ പ്രൊഡക്ഷന്‍സ്, കാളീഷ് പ്രൊഡക്ഷന്‍സ് എന്നീ ബാനറുകളില്‍ ടിആര്‍ ഷംസുദ്ദീനും വേണു ഗോപാലകൃഷ്ണനും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.
കൊച്ചിയിലെ ക്രൗണ്‍ പ്ലാസ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ കായിക മന്ത്രി ഒജെ ജനീഷ് ടൈറ്റില്‍ പ്രകാശനം നടത്തിക്കൊണ്ടാണ് ചിത്രീകരണത്തിന് തുടക്കമായത്. ചലച്ചിത്ര, സാമൂഹ്യ, കലാരംഗങ്ങളിലെ നിരവധിപ്പേരുടേയും അണിയറപ്രവര്‍ത്തകരുടെയും ബന്ധുക്കളുടെയും സാന്നിദ്ധ്യത്തിലായിരുന്നു ചടങ്ങ്. ആസിഫ് അലിക്ക് പുറമെ വിജയരാഘവന്‍, ഷൈന്‍ ടോം ചാക്കോ, ജഗദീഷ്, ശ്രുതി രാമചന്ദ്രന്‍, അശോകന്‍, ബോബി കുര്യന്‍, അലന്‍സിയര്‍, വിഷ്ണു അഗസ്ത്യ, ഫര്‍ഹാന്‍ ഫാസില്‍, ശ്രീകാന്ത് മുരളി, പ്രേംപ്രകാശ്, വിനീത്, ജിനു ജോസഫ്, ചെമ്പില്‍ അശോകന്‍, രഞ്ജിത്ത് ശേഖര്‍, സാന്ദ്ര ചന്ദ്രന്‍, എയ്ക ദേവ്, നിധിന്‍ പ്രസന്ന എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു.
സുരേഷ് ഗോപാലാണ് കഥയും തിരക്കഥയും ഒരുക്കുന്നത്. ഛായാഗ്രഹണം: ബിനേന്ദ്ര മേനോന്‍, സംഗീതം: ഗോവിന്ദ് വസന്ത, എഡിറ്റിങ്: സൂരജ് ഇഎസ്, ക്രിയേറ്റീവ് കോണ്‍ട്രിബ്യൂഷന്‍ ബോബി ആന്‍ഡ് സഞ്ജയ്, കലാ സംവിധാനം: അജയന്‍ മങ്ങാട്, കോസ്റ്റ്യൂം ഡിസൈനര്‍: സമീറ സനീഷ്, മേക്കപ്പ്: സുധി കട്ടപ്പന, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ജാവേദ് ചെമ്പ്, ആക്ഷന്‍: രാജശേഖര്‍, ചീഫ് അസോസിയേറ്റ്: സാഗര്‍, അസോസിയേറ്റ് ഡയറക്ടര്‍മാര്‍: അഫ്‌നാസ് ലത്തീഫ്, സംഗീത് ജോയ്, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്: ഷമീജ് കോയിലാണ്ടി, സ്റ്റില്‍സ്: ബിജിത്ത് ധര്‍മ്മടം, പോസ്റ്റര്‍ ഡിസൈന്‍: യെല്ലോ ടൂത്ത്‌സ്, പിആര്‍ഒ: എ എസ് ദിനേശ്, വാഴൂര്‍ ജോസ്, ആതിര ദില്‍ജിത്ത്.
Director Jis Joy has officially begun shooting Kottayam Belt, his sixth collaboration with actor Asif Ali, in Thrissur. Known for his feel-good entertainers, Jis Joy shifts gears with a family thriller set in a Christian high-range village. The film revolves around the intense lives of four brothers whose influence and resilience make them difficult to challenge. Asif Ali's rugged new look, unveiled through the film's motion poster, has already generated buzz. Produced by Dream Catcher Productions and Kalish Productions, the film features an ensemble cast including Vijayaraghavan, Shine Tom Chacko, Jagadish, Shruthi Ramachandran, Ashokan, Alencier, Vishnu Agasthya, Farhaan Faasil and others. The title launch and pooja ceremony were held in Kochi.