കൊച്ചി: ‘ബാച്ച്ലർ പാർട്ടി D’eux’ പ്രഖ്യാപിച്ച് സംവിധായകൻ അമൽ നീരദ്. നസ്രിയ നസീം, നസ്ലെൻ, സൗബിൻ ഷാഹിർ എന്നിവരാണ് പ്രധാന കഥാപാത്രങ്ങൾ. അമൽ നീരദ് പ്രൊഡക്ഷൻസ്, ഫഹദ് ഫാസിൽ പ്രൊഡക്ഷൻസ്, അൻവർ റഷീദ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ബാച്ച്ലർ പാർട്ടിയുടെ രണ്ടാം ഭാഗമായാണ് ചിത്രം വരുന്നതെന്നും ചില അഭ്യൂഹങ്ങളുണ്ട്. ഫ്രഞ്ച് ഭാഷയിൽ DEUX എന്നാൽ 'രണ്ട്' എന്നാണ് അർഥം. D’EUX എന്നാൽ അവരുടെ അല്ലെങ്കിൽ അവരെക്കുറിച്ച് എന്നാണെന്നും അമൽ നീരദ് പോസ്റ്റിലൂടെ പങ്കുവെച്ചിട്ടുണ്ട്.
2012-ൽ അമൽ നീരദിന്റെ സംവിധാനത്തിൽ റിലീസ് ആയ ബാച്ച്ലർ പാർട്ടി ചിത്രത്തിൽ ഇന്ദ്രജിത്ത്, ആസിഫ് അലി, റഹ്‌മാൻ, കലാഭവൻ മണി, നിത്യ മേനോൻ എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തിയത്. പൃഥ്വിരാജ് സുകുമാരൻ, രമ്യ നമ്പീശൻ, പത്മപ്രിയ എന്നിവർ കാമിയോ റോളിലും ചിത്രത്തിലെത്തിയിരുന്നു. അമൽ നീരദ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അമൽ നീരദ്, വി. ജയസൂര്യ എന്നിവർ ചേർന്ന് നിർമ്മിച്ച ചിത്രത്തിന്റെ രചന സന്തോഷ് ഏച്ചിക്കാനും ഉണ്ണി ആർഉം ചേർന്നാണ് നിർവഹിച്ചത്.
English Summary: Amal Neerad announces Bachelor Party D’EUX, starring Nazriya Nazim, Naslen, and Soubin Shahir. The film, produced by Amal Neerad Productions and Fahad Fazil Productions, is speculated to be a sequel to the 2012