Entertainment News

തൃശ്ശൂരിന്റെ അഭിമാനമായ രാഗം തിയ്യേറ്റർ ബി എൽ എം മൾട്ടി സ്റ്റേറ്റ് ഹൗസിംഗ് കോ ഓപ്പറേറ്റീവ് സൊസൈറ്റി ഏറ്റെടുത്തു

കഴിഞ്ഞ 52 വർഷമായി തൃശ്ശൂരിൽ പ്രവർത്തിച്ചുവരുന്ന രാഗം തിയറ്റർ ഒരു വർഷം മുമ്പാണ് ബിഎൽഎം മൾട്ടി സ്റ്റേറ്റ് ഹൗസിംഗ് കോപ്പറേറ്റീവ് സൊസൈറ്റി വാങ്ങിയത്.

Entertainment Desk

ബി എൽ എം രാഗം തിയ്യേറ്ററിൽ നിന്ന് ബി എൽ എം സ്ഥാപക ചെയർമാൻ ആർ. പ്രേംകുമാർ നയിച്ച റോഡ് ഷോയിൽ വാദ്യമേളങ്ങൾ, പൂക്കാവടികൾ പുലിക്കളി, തെയ്യം, പൂത്താലമേന്തിയ വനിതകൾ, ഫാൻസി രൂപങ്ങൾ തുടങ്ങിയവ അണിനിരന്നു. തുടർന്ന് തേക്കിൻകാട് മൈതാനിയിൽ പ്രത്യേകം സജ്ജമാക്കിയ വേദിയിൽ നടന്ന ചടങ്ങ് ബി എൽ എം സ്ഥാപക ചെയർമാൻ ആർ പ്രേംകുമാർ ഉദ്ഘാടനം ചെയ്തു. ബി എൽ എം വൈസ് പ്രസിഡൻറ് വേദവ്യാസൻ അധ്യക്ഷത വഹിച്ചു. മേയർ ഡോ നിജി ജസ്റ്റിൻ, ചലച്ചിത്ര നടൻ ജയരാജ് വാര്യർ എന്നിവർ മുഖ്യാതിഥികളായി. ബി എൽ എം പ്രസിഡൻറ് എൻ കരുണാ മൂർത്തി, സിദ്ധ്വേശ്വർ നായർ, വി പി സെയ്തലവി, മുരുകൻ, ഷിനോഷ്, എ കെ സുനിൽ, സിബി, മനോജൻ തുടങ്ങിയവർ സംസാരിച്ചു.

കഴിഞ്ഞ 52 വർഷമായി തൃശ്ശൂരിൽ പ്രവർത്തിച്ചുവരുന്ന രാഗം തിയറ്റർ ഒരു വർഷം മുമ്പാണ് ബിഎൽഎം മൾട്ടി സ്റ്റേറ്റ് ഹൗസിംഗ് കോപ്പറേറ്റീവ് സൊസൈറ്റി വാങ്ങിയത്. കേന്ദ്ര സഹകരണ വകുപ്പിന് കീഴിലുള്ള സെൻട്രൽ രജിസ്ട്രാറുടെ നിയന്ത്രണ അധികാരത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ മൾട്ടി സ്റ്റേറ്റ് ഹൗസിംഗ് കോ ഓപ്പറേറ്റീവ് സൊസൈറ്റി ആണ് ബി എൽ എം. 2006 ൽ സ്ഥാപിതമായ ബി എൽ എം, കേരളം, തമിഴ്നാട്, പോണ്ടിച്ചേരി എന്നീ സംസ്ഥാനങ്ങളിൽ 140ലേറെ ബ്രാഞ്ചുകളുമായാണ് പ്രവർത്തിക്കുന്നത്.

English Summary: Ragam Theatre, a landmark in Thrissur for over 52 years, has been officially taken over by BLM Multi State Housing Cooperative Society. The grand inauguration featured a vibrant roadshow with traditional performances including Pulikali, Theyyam, and percussion ensembles, followed by a formal function at Thekkinkadu Maidanam attended by civic leaders and film personalities.