ഹോമറിന്റെ ഇതിഹാസ കാവ്യത്തെ ആസ്പദമാക്കി ഒരുക്കിയ 'ദി ഒഡീസി' എന്ന ചിത്രത്തിന് ശേഷം, താൻ ഒരിക്കലും ചെയ്യാൻ ധൈര്യപ്പെടാത്ത ഒരു സിനിമാ വിഭാഗത്തെക്കുറിച്ച് മനസ്സ് തുറന്നിരിക്കുകയാണ് പ്രശസ്ത ഹോളിവുഡ് സംവിധായകൻ ക്രിസ്റ്റഫർ നോളൻ. പ്രണയവും ഹാസ്യവും ഒത്തുചേരുന്ന റൊമാന്റിക് കോമഡി ചിത്രങ്ങൾ സംവിധാനം ചെയ്യാൻ തനിക്ക് വലിയ പേടിയാണെന്നാണ് അദ്ദേഹം വെളിപ്പെടുത്തിയത്.
പ്രശസ്ത അമേരിക്കൻ ടോക്ക് ഷോയായ 'ദി ടുനൈറ്റ് ഷോ സ്റ്റാറിങ് ജിമ്മി ഫാലൻ' എന്ന പരിപാടിയിൽ പങ്കെടുത്തപ്പോഴാണ് നോളൻ ഇക്കാര്യം പറഞ്ഞത്. ഇത്തരം സിനിമകൾ കാണാൻ തനിക്ക് ഏറെ ഇഷ്ടമാണെങ്കിലും, അത് സംവിധാനം ചെയ്യുക എന്നത് വിചാരിക്കുന്നതിലും വളരെ ബുദ്ധിമുട്ടേറിയ കാര്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
' കോമഡി സിനിമകൾ ചെയ്യുന്നത് ലോകത്തിലെ ഏറ്റവും കഠിനമായ കാര്യം'
"ഒരു റൊമാന്റിക് കോമഡി ചിത്രം ചെയ്യുക എന്നത് വിശ്വസിക്കാനാകാത്ത വിധം പ്രയാസമുള്ള കാര്യമാണെന്നാണ് ഞാൻ കരുതുന്നത്," നോളൻ പറയുന്നു. മനുഷ്യരെ ചിരിപ്പിക്കുക എന്നത് ലോകത്തിലെ ഏറ്റവും കഠിനമായ കാര്യങ്ങളിൽ ഒന്നാണെന്നും, കോമഡി സിനിമകൾ ചെയ്യുന്നവർ വലിയ റിസ്കാണ് ഏറ്റെടുക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തന്റെ ചിത്രങ്ങൾ ആളുകൾക്ക് മനസ്സിലായില്ലെങ്കിൽ 'അവർക്കത് മനസ്സിലാകാത്തതാണ്' എന്ന് പറഞ്ഞ് ഒഴിഞ്ഞുമാറാം, എന്നാൽ കോമഡി സിനിമകളിൽ അങ്ങനെ ഒളിച്ചോടാൻ കഴിയില്ലെന്നും, അതുകൊണ്ടാണ് തനിക്ക് ഈ വിഭാഗത്തോട് ഭയമെന്നും നോളൻ വിശദീകരിച്ചു.
അതേസമയം, 250 ദശലക്ഷം ഡോളർ ചെലവിട്ട്, ആറ് രാജ്യങ്ങളിലായി 90-ലധികം ദിവസങ്ങൾ കൊണ്ട് നോളൻ പൂർത്തിയാക്കിയ 'ദി ഒഡീസി' തിയേറ്ററുകളിൽ വൻ റെക്കോർഡ് കളക്ഷനാണ് നേടിക്കൊണ്ടിരിക്കുന്നത്. രണ്ട് മില്യൺ അടി ഐമാക്സ് ഫിലിം ഉപയോഗിച്ചാണ് ഈ ബിഗ് ബജറ്റ് ചിത്രം ചിത്രീകരിച്ചത്.
ആഗോളതലത്തിൽ ചിത്രം ഒരാഴ്ചയ്ക്കകം 332 മില്യൻ ഡോളറാണ് നേടിയത്. സാക്നിൽക്' വിവരങ്ങൾ അനുസരിച്ച്, 11,111 ഷോകളിൽ നിന്നായി ഏഴാം ദിവസം ചിത്രം 6. 15 കോടി രൂപ നെറ്റ് കളക്ഷൻ നേടി. ഇതോടെ ഇന്ത്യയിലെ ആകെ നെറ്റ് കലക്‌ഷൻ 90.30 കോടി രൂപയായും ഗ്രോസ് കലക്‌ഷൻ 107.72 കോടി രൂപയായും ഉയർന്നു.
Hollywood director Christopher Nolan has revealed that he is terrified of making romantic comedies, calling the genre incredibly difficult. Speaking on The Tonight Show Starring Jimmy Fallon following the release of his epic film The Odyssey, Nolan admitted that while he enjoys watching rom-coms, directing them involves a massive creative risk because making people laugh is one of the hardest jobs in cinema. He humorously noted that if audiences don't understand his complex films, he can simply claim they missed the point, but in comedy, there is nowhere to hide if a joke fails.