Entertainment News

കാളക്കൂറ്റന്‍മാര്‍ക്ക് നടുവില്‍ 'കൃഷ്ണന്‍കുട്ടി', പുറകില്‍ വലിയൊരു സംഘര്‍ഷം; 'അനന്തന്‍ കാടി'ലെ ഇന്ദ്രന്‍സിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍

തിരുവനന്തപുരത്തിന്റെ ഒരുകാലത്തെ ചരിത്രം ദൃശ്യവത്കരിക്കുന്ന ചിത്രം ജൂണ്‍ 25- നാണ് വേള്‍ഡ് വൈഡ് റിലീസ്

Entertainment Desk

മുരളി ഗോപിയുടെ തിരക്കഥയില്‍ ജിയെന്‍ കൃഷ്ണകുമാര്‍ സംവിധാനം ചെയ്യുന്ന 'അനന്തന്‍ കാടി' ല്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഇന്ദ്രന്‍സിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറങ്ങി. ചിത്രത്തില്‍ കൃഷ്ണന്‍കുട്ടി എന്ന ശക്തമായ കഥാപാത്രത്തെയാണ് ഇന്ദ്രന്‍സ് അവതരിപ്പിക്കുന്നത്. കാളക്കൂറ്റന്മാര്‍ക്ക് നടുവില്‍ നെറ്റിയിലൊരു ഭസ്മക്കുറിയുമായാണ് പോസ്റ്ററില്‍ ഇന്ദ്രന്‍സിനെ കാണിച്ചിരിക്കുന്നത്. ബാക്ക്ഗ്രൗണ്ടില്‍ ഒരു സംഘര്‍ഷം നടക്കുന്നതായും കാണിക്കുന്നുണ്ട്.

തിരുവനന്തപുരത്തിന്റെ ഒരുകാലത്തെ ചരിത്രം ദൃശ്യവത്കരിക്കുന്ന ചിത്രം ജൂണ്‍ 25- നാണ് വേള്‍ഡ് വൈഡ് റിലീസ്. ആകാംക്ഷ നിറയ്ക്കുന്ന രംഗങ്ങളുമായെത്തിയ ടീസര്‍ നേരത്തെ ശ്രദ്ധേയമായിരുന്നു. ആര്യ നായകനായെത്തുന്ന ചിത്രത്തില്‍ വമ്പന്‍ താരനിരയാണ് ഒരുമിക്കുന്നത്. തമിഴ് സംസാരിക്കുന്ന കഥാപാത്രമായിട്ടാണ് ആര്യ ചിത്രത്തില്‍ എത്തുന്നത്. 'മാര്‍ക്ക് ആന്റണി'ക്ക് ശേഷം മിനിസ്റ്റുഡിയോയുടെ ബാനറില്‍ എസ്. വിനോദ് കുമാര്‍ നിര്‍മിക്കുന്ന പതിനാലാമത്തെ ചിത്രമാണിത്. ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ചിത്രം അവതരിപ്പിക്കുന്നത്.

'കാന്താര'യുടെ രണ്ട് ഭാഗങ്ങളുടേയും സംഗീത സംവിധായകനായ ബി. അജനീഷ് ലോക്‌നാഥ് സംഗീതസംവിധാനം നിര്‍വഹിക്കുന്ന സിനിമ കൂടിയാണിത്. തിയേറ്റര്‍ കാഴ്ച അര്‍ഹിക്കുന്നൊരു ചിത്രമായിരിക്കുമെന്നാണ് സിനിമയുടേതായി പുറത്തിറങ്ങിയിട്ടുള്ള അപ്‌ഡേറ്റുകള്‍ നല്‍കുന്ന സൂചന. മുരളി ഗോപി, സുനില്‍, അപ്പാനി ശരത്, നിഖില വിമല്‍, ദേവ് മോഹന്‍, സാഗര്‍ സൂര്യ, റെജീന കസാന്‍ഡ്ര, ശാന്തി ബാലചന്ദ്രന്‍, അജയ്, കന്നഡ താരം അച്യുത് കുമാര്‍ തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

ഛായാഗ്രഹണം: എസ് യുവ, എഡിറ്റര്‍: രോഹിത് വി എസ് വാരിയത്ത്, സംഗീതം: ബി അജനീഷ് ലോക്‌നാഥ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: ജെയിന്‍ പോള്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍: രഞ്ജിത്ത് കോതേരി, ആക്ഷന്‍ ഡയറക്ടര്‍: ആര്‍. ശക്തി ശരവണന്‍, വിഎഫ്എക്‌സ് ഡയറക്ടര്‍: ബിനോയ് സദാശിവന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: പ്രണവ് മോഹന്‍, മേക്കപ്പ്: ബൈജു എസ്, ശബ്ദമിശ്രണം: വിഷ്ണു പി സി, സൗണ്ട് ഡിസൈന്‍: അരുണ്‍ എസ് മണി, ഗാനരചന: മുരളി ഗോപി, ആലാപനം: മുരളി ഗോപി, കളറിസ്റ്റ്: ശിവശങ്കര്‍, വി.ബി2എച്ച്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: അഭില്‍ ആനന്ദ് എം ടി, ഫിനാന്‍സ് കണ്‍ട്രോളര്‍: എം എസ് അരുണ്‍, വിഎഫ്എക്‌സ്: ടിഎംഇഎഫ്എക്‌സ്, കോസ്റ്റ്യൂം: അരുണ്‍ മനോഹര്‍, സ്റ്റില്‍സ്: റിഷ്‌ലാല്‍ ഉണ്ണികൃഷ്ണന്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്: ഒബ്‌സിക്യൂറ എന്റര്‍ടെയ്ന്‍മെന്റ്‌സ്, പിആര്‍ഒ: ആതിര ദില്‍ജിത്ത്, ഡിസ്ട്രിബ്യൂഷന്‍ പാര്‍ട്‌നര്‍: ഡ്രീം ബിഗ് ഫിലിംസ്.

English Summary: The makers of Ananthan Kaadu, directed by Jiyen Krishnakumar and written by Murali Gopy, have released the character poster of veteran actor Indrans. The actor plays Krishnankutty, a powerful character in the film. The poster shows Indrans standing among bulls with sacred ash on his forehead, while a conflict unfolds in the background, hinting at the film's intense atmosphere