Entertainment News

ഉർവശിയുടെ പ്രകടനം കണ്ട് ചിരിയടക്കാൻ കഴിയാതിരുന്നിട്ടുണ്ട്, ചിരിച്ച് ചിരിച്ച് 20 ടേക്ക് വരെ പോയി'; മനസ്സ് തുറന്ന് ജയറാം

ഇരുപത് വർഷങ്ങൾക്ക് ശേഷം മലയാളത്തിന്റെ പ്രിയ ജോഡികളായ ജയറാമും ഉർവശിയും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് 'പരിമള ആൻഡ് കോ'

Entertainment Desk

വർഷങ്ങൾക്ക് ശേഷം മലയാളത്തിന്റെ പ്രിയ ജോഡികളായ ജയറാമും ഉർവശിയും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് 'പരിമള ആൻഡ് കോ'. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി കേരളത്തിൽ നടന്ന വാർത്താ സമ്മേളനത്തിൽ ഉർവശിയോടൊപ്പം വീണ്ടും അഭിനയിക്കാൻ കഴിഞ്ഞതിന്റെ സന്തോഷം പങ്കുവെക്കുകയാണ് ജയറാം

ജയറാമിന്റെ വാക്കുകകൾ

"ഏതാണ്ട് ഇരുപത് വർഷങ്ങൾക്ക് ശേഷമാണ് ഞാൻ ഉർവശിയുടെ നായകനായി വീണ്ടുമെത്തുന്നത്. അതിന്റെ ആവേശത്തിലും സന്തോഷത്തിലുമായിരുന്നു ഞങ്ങൾ രണ്ടുപേരും. പണ്ടത്തെപ്പോലെ തന്നെ ഇപ്പഴും ഉർവശിയുടെ കോമഡി റിയാക്ഷനുകൾ കാണുമ്പോൾ തനിക്ക് ചിരി അടക്കാനാവാറില്ലെന്നും, പലപ്പോഴും ചിരിച്ച് ചിരിച്ച് 20 ടേക്കുകൾ വരെ പോയി. ഉള്ളൊഴുക്കിലെ ഊർവശിയുടെ അഭിനയം കണ്ട് ഞാൻ അത്ഭുതപ്പെട്ടുപോയി. ആ കഥാപാത്രം ചെയ്ത താരം തന്നെയാണ് 'പരിമള ആൻഡ് കോ'യിലെ ഈ കോമഡി റിയാക്ഷനുകൾ ചെയ്യുന്നതെന്ന് വിശ്വസിക്കാൻ പാടാണ്. ഞാൻ ഉർവശിയുടെ ഒരു വലിയ ആരാധകനാണ്''. തിരക്കഥയിൽ എഴുതിവെച്ചതിൽ മാത്രം ഒതുങ്ങിനിൽക്കാതെ, തങ്ങളുടേതായ ശൈലിയിൽ കഥാപാത്രങ്ങളെ അവതരിപ്പിക്കാനുള്ള പൂർണ്ണ സ്വാതന്ത്ര്യം സംവിധായകൻ നൽകിയിരുന്നുവെന്നും ജയറാം കൂട്ടി ചേർത്തു.

പാണ്ഡിരാജ് സംവിധാനം ചെയ്യുന്ന പരിമള ആൻഡ് കോ' ചിത്രത്തിൽ യോഗി ബാബു, മിഷ്കിൻ, സാൻഡി, സഞ്ജനാ കൃഷ്ണമൂർത്തി തുടങ്ങിയ വൻ താരനിര അണിനിരക്കുന്നുണ്ട്. ചിത്രം ജൂൺ 5-ന് തിയേറ്ററുകളിലെത്തും.

English Summary: Actor Jayaram expressed his excitement about reuniting with Urvashi after nearly two decades in Parimala & Co. He revealed that her comic timing was so impressive that several scenes required up to 20 takes due to uncontrollable laughter on set.