Entertainment News

കാരിക്കാമുറി ഷണ്‍മുഖന്‍ വീണ്ടുമെത്തുന്നു; രഞ്ജിത്ത്-പ്രകാശ് വര്‍മ ചിത്രത്തിന്‍റെ പേര് പുറത്തുവിട്ട് മമ്മൂട്ടി

'ലോ ആൻഡ് ഓർഡർ' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ 2004-ലെ രഞ്ജിത്ത്–മമ്മൂട്ടി ചിത്രം ബ്ലാക്കിലെ കൾട്ട് കഥാപാത്രമായ കാരിക്കാമുറി ഷണ്മുഖനായി മമ്മൂട്ടി വീണ്ടും എത്തും

Entertainment Desk

പ്രകാശ് വർമ്മയെ കേന്ദ്ര കഥാപാത്രമാക്കി രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചു. മോഹൻലാൽ നായകനായ ഡ്രാമയ്ക്ക് ശേഷം രഞ്ജിത്ത് ഒരുക്കുന്ന ഫീച്ചർ ഫിലിം ആണിത്. മമ്മൂട്ടിയാണ് സോഷ്യൽ മീഡിയയിലൂടെ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തുവിട്ടത്. 'ലോ ആൻഡ് ഓർഡർ' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ 2004-ലെ രഞ്ജിത്ത്–മമ്മൂട്ടി ചിത്രം ബ്ലാക്കിലെ കൾട്ട് കഥാപാത്രമായ കാരിക്കാമുറി ഷണ്മുഖനായി മമ്മൂട്ടി വീണ്ടും എത്തുന്നു എന്നതാണ് പ്രധാന ആകർഷണം.

ബ്ലാക്കിലെ കൾട്ട് കഥാപാത്രമായ കാരിക്കാമുറി ഷണ്മുഖനായി മമ്മൂട്ടി വീണ്ടും എത്തുന്നു

അഭിരാമി, ഋതുദേവ് അയ്യപ്പൻ, ഷനൂദ് ഇബ്രാഹിം, ഡോൺ മൈക്കിൾ, സജൽ സുദർശനൻ, നിജാദ് ബാബു തോമസ്, ഷേർഷ ഷെരീഫ്, റിനോഷ് ജോർജ്ജ്, അമൽ ജോസ് ആന്റണി, ബോബി കുര്യൻ, വി കെ പ്രകാശ്, ദേവൻ, സുരേഷ് കൃഷ്ണ, ആനന്ദ് മന്മഥൻ, ജോയ് മാത്യു, ഭീമൻ രഘു, ജെയ്സ്, അസീം ജമാൽ, ജോണി ആന്റണി, അജയ് വാസുദേവ്, അക്ഷയ് രാധാകൃഷ്ണൻ, ശങ്കർ രാമകൃഷ്ണൻ, നന്ദൻ ഉണ്ണി, മോഹൻ ജോസ്, മാധുരി, സാബുമോൻ, ഗുണ്ട്കാട് സാബു, നന്ദു, മുരുകൻ, സന്ധ്യ രാജേന്ദ്രൻ, വൈഷ്ണവി, രമാദേവി, അംബിക നായർ തുടങ്ങി വലിയ താരനിര തന്നെ ചിത്രത്തിലുണ്ട്.

സത്യം സിനിമാസ്, മഹാ സുബൈർ മൂവീക്ഷേത്ര എന്നീ ബാനറുകളിൽ പ്രേമചന്ദ്രൻ എ ജി, മഹാസുബൈർ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം പ്രശാന്ത് രവീന്ദ്രൻ നിർവഹിക്കുന്നു. കഥ, തിരക്കഥ, സംഭാഷണം ഉദയ് കൃഷ്ണ എഴുതുന്നു. ഷിബു ചക്രവർത്തിയുടെ വരികൾക്ക് ജോ ഡാനിയൽ സംഗീതം പകരുന്നു. കപിൽ കപിലൻ, ടോജൻ ടോബി, അനില രാജീവ് എന്നിവർ ഗായകരാണ്. ബിജിബാലിന്‍റേതാണ് പശ്ചാത്തല സംഗീതം.

എഡിറ്റിംഗ് മനോജ് കണ്ണോത്ത്, ലൈൻ പ്രൊഡ്യൂസർ സുനിൽ സിംഗ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് അതുൽ പ്രേം, സൈനുദ്ദീൻ, പ്രൊഡക്ഷൻ കൺട്രോളർ പ്രശാന്ത് നാരായണൻ, പ്രൊഡക്ഷൻ ഡിസൈൻ സാബുറാം, വസ്ത്രാലങ്കാരം സമീറ സനീഷ്, മേക്കപ്പ് റോഷൻ എൻ ജി, സ്റ്റിൽസ് പ്രേംലാൽ പട്ടാഴി, പോസ്റ്റർ ഡിസൈൻ ആന്റണി സ്റ്റീഫൻ, അസോസിയേറ്റ് ഡയറക്ടർ ബോസ് വി, കാസ്റ്റിംഗ് ഡയറക്ടർ ശാലിനി, ശബ്ദമിശ്രണം വിഷ്ണു സുജാതൻ, സൗണ്ട് ഡിസൈൻ കിഷൻ സപ്താ, നൃത്ത സംവിധാനം ഷെരീഫ്, അർച്ചന, സംഘട്ടനം കലൈ കിങ്സ്റ്റൺ, ഫീനിക്സ് പ്രഭു, മാഫിയ ശശി, പി സി സ്റ്റണ്ട്സ്, പി ആർ ഒ വാഴൂർ ജോസ്, ഡിജിറ്റൽ മാർക്കറ്റിംഗ് ഒബ്സ്ക്യൂറ എന്റർടെയിൻമെന്റ് എന്നിവരാണ് അണിയറപ്രവർത്തകർ.

Director Ranjith has announced the title of his new film starring Prakash Varma. Titled Law and Order, the film's title poster was unveiled by Mammootty on social media. The biggest highlight of the project is Mammootty's return as the iconic cult character Karikkamuri Shanmukhan from the 2004 film Black, reuniting with Ranjith once again.