തന്റെ കരിയറിലെ ഏറ്റവും വ്യത്യസ്തമായ വേഷമാണ് 'മിസ്റ്റർ എക്സി'ലേതെന്ന് മഞ്ജു വാര്യർ. ഈ കഥാപാത്രം തന്റെ മുൻകാല വേഷങ്ങളിൽനിന്ന് പൂർണമായും വ്യത്യസ്തമാണെന്നും അഭിനേതാവെന്ന നിലയിൽ പുതിയ പരീക്ഷണങ്ങൾക്ക് വഴിയൊരുക്കുന്നൊരു അനുഭവമായിരുന്നുവെന്നും മഞ്ജു വ്യക്തമാക്കി. ചിത്രത്തിന്റെ പ്രചരണാർത്ഥം ഗലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
മഞ്ജുവിന്റെ വാക്കുകൾ:
'മിസ്റ്റർ എക്സ്' പൂർണമായും എനിക്കൊരു വ്യത്യസ്ത അനുഭവമായിരുന്നു. എന്റെ മുൻകാല വേഷങ്ങളെ അപേക്ഷിച്ച് തീർത്തും വ്യത്യസ്തവും അഭിനേതാവെന്ന നിലയിൽ പുതിയ പരീക്ഷണവുമായിരുന്നു. സംവിധായകനായ മനു പങ്കുവെച്ച കുറച്ച് വിവരങ്ങളല്ലാതെ എനിക്ക് യാതൊരു തരത്തിലെ മുൻധാരണകളും കഥാ പശ്ചാത്തലത്തെ സംബന്ധിച്ചോ മറ്റോ ഇല്ലായിരുന്നു.
ഇത്തരമൊരു ഴോണറിൽ പ്രവർത്തിക്കുന്നതിനോ മറ്റോ ആയി ജീവിതത്തിൽ ഇന്നുവരെയും ഒരു പ്രയത്നവും എന്റെ ഭാഗത്തു നിന്നുമുണ്ടായിട്ടുമില്ല. ആകെ പുതിയ അനുഭവം തന്നെയായിരുന്നു. പിന്നെ ഒരു സന്തോഷമുള്ളത് നമ്മൾ സാധാരണ കാണുന്ന സ്പൈ ചിത്രങ്ങളിൽ പൊതുവെ സ്ത്രീകൾക്ക് പൊതുവെ വെറുമൊരു സഹ കഥാപാത്രമൊക്കെ ആയിരിക്കും ലഭിക്കുന്നത്. പക്ഷേ എന്റെ കഥാപാത്രത്തിന് നല്ല പ്രാധാന്യമുണ്ട്. ചിത്രത്തിലെ പ്രധാന കഥാപാത്രം തന്നെയാണ് ചെയ്തതെന്ന് പറയുന്നതിൽ എനിക്ക് അഭിമാനമുണ്ട്.
മനു ആനന്ദ് സംവിധാനം ചെയ്യുന്ന 'മിസ്റ്റർ എക്സ്' ഒരു സ്പൈ ആക്ഷൻ ഡ്രാമയാണ്. 1965 നും 2023നും ഇടയിൽ ഇന്ത്യയിൽ നടന്ന യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഗൗതം കാർത്തിക്, മഞ്ജു വാര്യർ, ശരത്കുമാർ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ബിഗ് ബജറ്റ് ചിത്രമാണ് 'മിസ്റ്റർ എക്സ്'. മഞ്ജു വാര്യരുടെ കരിയറിലെ വളരെ വ്യത്യസ്തമായ കഥാപത്രമാണ് ചിത്രത്തിലേത്. ഒരു ആക്ഷന് ഹീറോയിന് വേഷത്തിലാണ് മഞ്ജു ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്.
English Summary: Manju Warrier revealed that her role in Mr. X is the most unique in her career, describing it as a completely new experience and a strong, central character in a spy action drama directed by Manu Anand.