Entertainment News

മിസ്റ്റര്‍ ബീനിന്‍റെ പഴയ ആ പഴയ 'മിനി കൂപ്പറു'മായി ധ്യാന്‍ ശ്രീനിവാസന്‍; 'മിനി ആന്‍ഡ് കൂപ്പര്‍' ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത്

പൂര്‍ണമായും ലണ്ടന്‍ പശ്ചാത്തലത്തിലാണ് സിനിമ ചിത്രീകരിക്കുന്നത്

Entertainment Desk

ധ്യാൻ ശ്രീനിവാസനെ നായകനാക്കി ജോമി കുര്യാക്കോസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'മിനി ആൻഡ് കൂപ്പറിൻറെ ടൈറ്റിൽ പോസ്റ്റർ പുറത്ത്. 'മെയ്ഡ് ഇൻ ക്യാരവാൻ' എന്ന ചിത്രത്തിന് ശേഷം ജോമി ഒരുക്കുന്ന ചിത്രമാണ് 'മിനി ആൻഡ് കൂപ്പർ'. മഞ്ജു വാര്യർ, സംഗീത് പ്രതാപ്, വിഷ്ണു ഉണ്ണികൃഷ്ണൻ, ബിബിൻ ജോർജ്, അജയ് വാസുദേവ്, ജിയോ ബേബി, നോബി മാർക്കോസ്, കുട്ടി അഖിൽ എന്നിവരാണ് തങ്ങളുടെ സോഷ്യൽ മീഡിയ പേജുകളിലൂടെ പങ്കുവെച്ചുകൊണ്ടാണ് പോസ്റ്റർ റിലീസ് ചെയ്തത്.

'ശാന്തമീ രാത്രിയിൽ' എന്ന ചിത്രത്തിന് ശേഷം എ ഡബ്ല്യൂ യു എ മൂവീസിന്റെ ബാനറിൽ റോൾഡ് തോമസ് നിർമ്മിക്കുന്ന 'മിനി ആൻഡ് കൂപ്പർ' പൂർണമായും ഇംഗ്ലണ്ടിൽ ചിത്രീകരിക്കുന്ന ചിത്രമാണ്. അലിസ്റ്റൈർ ജോർജ് ജോണും ശാന്ത നീറ്റോയും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. പൂര്‍ണമായും ഇംഗ്ലണ്ടില്‍ ചിത്രീകരിക്കുന്ന സിനിമയുട ഷൂട്ടിങ് ഓഗസ്റ്റ് അവസാനത്തോടെ ആരംഭിക്കും. ഷിജു എം. ഭാസ്കറാണ് ചിത്രത്തിൻറെ ഛായാഗ്രഹണം നിർവഹിക്കുന്നത്. അനുകുട്ടൻ ഏറ്റുമാനൂർ പ്രൊജക്ട് ഡിസൈനറായും എ.എസ്. ദിനേശ് പി.ആർ.ഒ.

ഇതുവരെ കാണാത്ത സ്റ്റൈലിലും ​ഗെറ്റ് അപ്പിലുമായിരിക്കും ചിത്രത്തിൽ വിനീത് ശ്രീനിവാസൻ എത്തുകയെന്നാണ് ടൈറ്റിൽ പോസ്റ്റർ നൽകുന്ന സൂചന. കഥാപാത്രത്തിന്റെ ലുക്കിലും അവതരണ ശൈലിയിലും പുതുമ പരീക്ഷിക്കുന്ന ചിത്രമാകുമിതെന്നാണ് പ്രതീക്ഷ. മിസ്റ്റർ ബീൻ' പരമ്പരയിലൂടെ ശ്രദ്ധേയമായ മിനി കൂപ്പർ കാറിനൊപ്പമാണ് പോസ്റ്ററിൽ ധ്യാൻ ശ്രീനിവാസന്റെ കഥാപാത്രമുള്ളത്. അതുകൊണ്ട് തന്നെ മിനി കൂപ്പർ കാറും ചിത്രത്തിൽ ഒരു കഥാപാത്രമായുണ്ടാകുമെന്നാണ് പ്രേക്ഷകർ വിലയിരുത്തുന്നത്.

"ലോകമെമ്പാടുമുള്ള പ്രേക്ഷകർക്ക് മറ്റൊരു അവിസ്മരണീയ മലയാള സിനിമാനുഭവം സമ്മാനിക്കാൻ ഞങ്ങൾ ഒരുങ്ങുകയാണ്. കൂടുതൽ വിശേഷങ്ങളും എക്‌സ്‌ക്ലൂസീവ് പ്രഖ്യാപനങ്ങളും 'മിനി & കൂപ്പർ' സിനിമയുടെ പിന്നാമ്പുറ വിശേഷങ്ങളും ഉടൻ എത്തും. കാത്തിരിക്കൂ." ടൈറ്റിൽ പോസ്റ്റർ പങ്കുവെച്ച് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ സോഷ്യൽ മീഡിയയിൽ കുറിച്ചത് ഇങ്ങനെയാണ്.

enivasan’s new film Mini and Cooper, directed by Jomi Kuriakose, has released its title poster. The poster launch was shared by several actors and filmmakers on their social media, including Manju Warrier, Sangeeth Prathap, Vishnu Unnikrishnan, Bibin George, Ajay Vasudev, Jio Baby, Nobi Marcos, and Kutty Akhil