Mega 158
Entertainment News

'വെറുതെ അഭിനയിക്കാനാവില്ല'; ചിരഞ്ജീവി ചിത്രത്തിൽ നിന്നും പിന്മാറി മോഹൻലാൽ

മോഹൻലാൽ പിന്മാറിയതോടെ ഈ റോളിനായി അണിയറപ്രവർത്തകർ ഒരു തെലുങ്ക് താരത്തെ തേടുകയാണെന്നാണ് നിലവിലെ റിപ്പോർട്ട്.

Entertainment Desk

മോഹൻലാൽ ആരാധകർ വലിയ പ്രതീക്ഷയോടെ കാത്തിരുന്ന ചിരഞ്ജീവി ചിത്രമാണ് സംവിധായകൻ ബോബി ഒരുക്കുന്ന 'മെഗാ 158'. ഇപ്പോഴിതാ, ചിത്രത്തിൽ നിന്ന് മോഹൻലാൽ പിന്മാറി എന്ന വാർത്തയാണ് പുറത്ത് വരുന്നത്. പ്രതിഫലവുമായി ബന്ധപ്പെട്ട ചർച്ചകൾ പരാജയപ്പെട്ടതോടെയാണ് ലാൽ ചിത്രത്തിൽ നിന്ന് പിന്മാറിയതെന്നാണ് വിവരം.

ചിത്രത്തിൽ സ്പെഷ്യൽ കാമിയോ റോളിൽ ലാൽ എത്തുമെന്നായിരുന്നു തുടക്കത്തിലെ റിപ്പോർട്ടുകൾ. ഇതോടെ ചിരഞ്ജീവിയും മോഹൻലാലും ഒന്നിച്ച് സ്ക്രീനിലെത്തുന്ന ആദ്യ ചിത്രമായി 'മെഗാ 158' മാറുമെന്നും വാർത്തകൾ വന്നിരുന്നു. മോഹൻലാൽ പിന്മാറിയതോടെ ഈ റോളിനായി അണിയറപ്രവർത്തകർ ഒരു തെലുങ്ക് താരത്തെ തേടുകയാണെന്നാണ് നിലവിലെ റിപ്പോർട്ട്.

സംവിധായകൻ ബോബിയുമായി അടുത്ത സൗഹൃദ ബന്ധമുള്ളതിനാൽ മോഹൻലാൽ ഈ ചിത്രത്തിൽ പ്രതിഫലം വാങ്ങാതെ അഭിനയിക്കുമെന്നായിരുന്നു അണിയറപ്രവർത്തകരുടെ പ്രതീക്ഷ. എന്നാൽ, പ്രതിഫലമായി മോഹൻലാൽ 30 കോടി രൂപ ആവശ്യപ്പെട്ടതോടെ കണക്കുകൂട്ടലുകൾ തെറ്റുകയായിരുന്നു. ഇത്രയും വലിയ തുക നൽകുവാനാവില്ലെന്ന് നിർമാതാക്കൾ അറിയിച്ചതോടെയാണ് മോഹൻലാൽ ചിത്രത്തിൽ നിന്ന് പിന്മാറിയതെന്ന് ഡെക്കാൻ ക്രോണിക്കിൾ റിപ്പോർട്ട് ചെയ്തു

കൊൽക്കത്ത പശ്ചാത്തലമാക്കിയാണ് ഈ ഗ്യാങ്സ്റ്റർ ചിത്രം ഒരുങ്ങുന്നത്. അച്ഛനും മകളും തമ്മിലുള്ള ആത്മസംഘർങ്ങളുടെ കഥ കൂടിയാകും 'മെഗാ 158' പറയുക. സിനിമയുടെ ചിത്രീകരണം അടുത്ത വർഷം ആരംഭിക്കും. സിനിമയുടെ മറ്റ് അണിയറപ്രവർത്തകരെപ്പറ്റിയുള്ള വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

English Summary: Mohanlal has exited Mega 158, starring Chiranjeevi and directed by Bobby, after negotiations over his remuneration reportedly failed.