Entertainment News

‘പൊളിച്ചു മുത്തേ! നിന്നെ ഓർത്ത് ഒരുപാട് സന്തോഷം’; നിവിനെ അഭിനന്ദിച്ച് ജൂഡ് ആന്തണി

നിവിൻ പോളിയുടെ കരിയറിലെ ശ്രദ്ധേയമായ വിജയങ്ങളിലൊന്നായ ‘ഓം ശാന്തി ഓശാന’ സമ്മാനിച്ച സംവിധായകനാണ് ജൂഡ് ആന്തണി ജോസഫ്.

Madism Desk

'ബെത്‌ലഹേം കുടുംബ യൂണിറ്റ്' എന്ന ചിത്രത്തിന്റെ വിജയത്തിന് പിന്നാലെ, നടൻ നിവിൻ പോളിയെ അഭിനന്ദിച്ച് സംവിധായകൻ ജൂഡ് ആന്തണി ജോസഫ്. “പൊളിച്ചു മുത്തേ, നിന്നെ ഓർത്ത് ഒരുപാട് സന്തോഷവാനാണ്” എന്നാണ് നിവിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് ജൂഡ് ഫെയ്സ്ബുക്കിൽ കുറിച്ചത്. നിവിൻ പോളിയുടെ കരിയറിലെ ശ്രദ്ധേയമായ വിജയങ്ങളിലൊന്നായ ‘ഓം ശാന്തി ഓശാന’ സമ്മാനിച്ച സംവിധായകനാണ് ജൂഡ് ആന്തണി ജോസഫ്.

നിവിൻ പോളി നായകനായ ‘ബെത്‌ലഹേം കുടുംബ യൂണിറ്റി’നെ പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ചിരിക്കുകയാണ്. ‘പ്രേമലു’ ടീമിനൊപ്പം നിവിൻ കൂടി എത്തിയതോടെ, മികച്ചൊരു റോംകോം അനുഭവമാണ് ചിത്രം നൽകുന്നതെന്നാണ് പ്രേക്ഷകരുടെ പ്രതികരണം. റിലീസിന് പിന്നാലെ ചിത്രത്തെക്കുറിച്ചുള്ള മികച്ച പ്രതികരണങ്ങളാണ് സമൂഹമാധ്യമങ്ങളിലടക്കം നിറയുന്നത്.

‘സർവം മായ’യ്ക്ക് പിന്നാലെ നിവിൻ പോളിയുടെ മറ്റൊരു വമ്പൻ ഹിറ്റിനാണ് ബോക്‌സ് ഓഫീസ് സാക്ഷിയാകുന്നതെന്നാണ് വിലയിരുത്തൽ. ചിത്രത്തിന് മികച്ച പ്രതികരണങ്ങൾ ലഭിക്കുന്നതിനിടെ നിവിനെ അഭിനന്ദിച്ച് സംവിധായകൻ ജൂഡ് ആന്തണി ജോസഫും രംഗത്തെത്തി. നിവിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് ‘പൊളിച്ചു മുത്തേ, നിന്നെ ഓർത്ത് ഒരുപാട് സന്തോഷവാനാണ്’ എന്നാണ് ജൂഡ് ഫെയ്സ്ബുക്കിൽ കുറിച്ചത്. നിവിൻ പോളിയുടെ കരിയറിലെ ശ്രദ്ധേയ വിജയങ്ങളിലൊന്നായ ‘ഓം ശാന്തി ഓശാന’ സംവിധാനം ചെയ്തതും ജൂഡ് ആന്തണി ജോസഫാണ്.

നസ്രിയയും നിവിൻ പോളിയും പ്രധാന വേഷത്തിലെത്തിയ ‘ഓം ശാന്തി ഓശാന’ ഇന്നും മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ചിത്രങ്ങളിലൊന്നാണ്. പ്രേമലുവിന് ശേഷം ഏജ്ഗ്യാപ് റൊമാൻസ് പശ്ചാത്തലമാക്കിയുള്ള ഒരു കഥയുമായാണ് സംവിധായകൻ ഗിരീഷ് എ ഡി എത്തിയിരിക്കുന്നത്. ചിത്രത്തിലെ നായിക മമിത ബൈജുവിന്റെ പ്രകടനത്തിനും മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്.

ഭാവന സ്റ്റുഡിയോസ് ഒരുക്കുന്ന ആറാമത്തെ ചിത്രമാണ് ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’. സൂപ്പര്‍ ഹിറ്റായ 'പ്രേമലു'വിനുശേഷം ഭാവന സ്റ്റുഡിയോസ് നിര്‍മ്മിക്കുന്ന ചിത്രമെന്ന പ്രത്യേകതയും 'ബത്‌ലഹേം കുടുംബ യൂണിറ്റി'നുണ്ട്. ഭാവന സ്റ്റുഡിയോസിന്റെ ബാനറില്‍ ദിലീഷ് പോത്തന്‍, ഫഹദ് ഫാസില്‍, ശ്യാം പുഷ്‌കരന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഗിരീഷ് എ ഡിയും കിരണ്‍ ജോസിയും ചേര്‍ന്നാണ് സിനിമയുടെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്.

സംഗീത് പ്രതാപ്, സുരേഷ് കൃഷ്ണ, ബിന്ദു പണിക്കർ, വിനയ് ഫോർട്ട്, റോഷൻ ഷാനവാസ്, ശ്യാം മോഹൻ, ഷമീർ ഖാൻ, ശ്രിന്ദ, പാർവതി അയ്യപ്പദാസ്, മീനാക്ഷി രവീന്ദ്രൻ തുടങ്ങി ശ്രദ്ധേയമായ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ആദ്യ പ്രതികരണങ്ങൾ പോസിറ്റീവായതിന് പിന്നാലെ ചിത്രത്തിന്റെ ടിക്കറ്റ് ബുക്കിങ്ങിലും വൻ കുതിപ്പാണ് രേഖപ്പെടുത്തുന്നത്.

Director Jude Anthany Joseph congratulates Nivin Pauly following the success of Bethlehem Family Unit. The Nivin Pauly and Mamitha Baiju starrer, made by the Premalu team, is receiving positive audience responses. The film’s age-gap romance and performances have been praised, while strong ticket bookings indicate growing momentum at the box office.