Mammootty about Patriot 
Entertainment News

Patriot: പേട്രിയറ്റിന്റെ കഥ ആദ്യം കേട്ടപ്പോൾ ഇതൊരിക്കലും മലയാള സിനിമയുടെ കയ്യിൽ ഒതുങ്ങില്ലെന്നാണ് തോന്നിയത്: മമ്മൂട്ടി

Patriot: വലിയ സ്കെയിലിലെ വെല്ലുവിളി മറികടന്ന് ‘പേട്രിയറ്റ്’ മേയ് 1ന് തിയേറ്ററുകളിൽ

Entertainment Desk

'പേട്രിയറ്റ്' പോലൊരു വലിയ ചിത്രം മലയാള സിനിമയിൽ ഒതുങ്ങുമോ എന്ന ആശങ്ക ഉണ്ടായിരുന്നുവെന്ന് മമ്മൂട്ടി. ചിത്രത്തിന്റെ പ്രദർശനം നാളെ ആരംഭിക്കാനിരിക്കെ ആന്റോ ജോസഫ് ഫിലിം കമ്പനിയുമായുമായി ചേർന്ന് മാധ്യമ പ്രവർത്തക മാതു സജി നടത്തിയ അഭിമുഖത്തിനിടയിലായിരുന്നു മമ്മൂട്ടിയുടെ പ്രതികരണം.

മമ്മൂട്ടിയുടെ വാക്കുകൾ

''ഈ സിനിമയുടെ കഥയുമായി ആദ്യം എന്റെ അടുത്ത് വന്നപ്പോൾ ഞാൻ കരുതിയത് ഇതൊരിക്കലും മലയാള സിനിമയുടെ കയ്യിൽ ഒതുങ്ങിനില്ക്കാൻ സാധ്യതയില്ലാത്ത സിനിമയാണെന്നാണ്. കാരണം അത്രയും വലിയ ക്യാൻവാസിൽ, വലിയ സ്കെയിലിൽ എടുക്കേണ്ടുന്ന ഒരു സിനിമ എങ്ങനെ നമ്മളെടുക്കും എന്നൊരു എന്നൊരു അതിശയോക്തിയായിരുന്നു എനിക്ക്.

മലയാളത്തെ സംബന്ധിച്ച് അത്ര വലിയ സിനിമയാണ് 'പേട്രിയറ്റ്'. ഈ ഒരു ഉത്കണ്ഠ മഹേഷുമായി സംസാരിക്കുകയും ആരാണ് നിർമിക്കുന്നത് എന്നെല്ലാം ചോദിക്കുകയും ചെയ്തിരുന്നു. മഹേഷ് അതെല്ലാം വ്യക്തമായി തന്നെ പറയുന്നുണ്ടായിരുന്നുവെങ്കിലും ഒന്നിലും തീരുമാനം ആകുന്നുണ്ടായിരുന്നില്ല. പിന്നെ ആന്റോ എന്നും എന്റെ കൂടെയുള്ളതുകൊണ്ട് ആ ഭാരം അദ്ദേഹം ഏറ്റെടുക്കുകയായിരുന്നു. ആന്റോയുടെ കൂടെ വേറെയും കുറച്ചാളുകൾ കൂടിയുണ്ട്. അങ്ങനെയാണ് 'പേട്രിയറ്റ്' ചിത്രീകരണം ആരംഭിച്ചതും മേയ് 1ന് റിലീസിന് തയ്യാറായി നിൽക്കുന്നതും.''

മമ്മൂട്ടിയും മോഹൻലാലും 19 വർഷത്തിനുശേഷം ഒരുമിക്കുന്ന, മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന 'പേട്രിയറ്റ്' മേയ് ഒന്നിന് ആഗോള തലത്തിൽ റിലീസ് ചെയ്യും. ആന്റോ ജോസഫ് ഫിലിം കമ്പനി, കിച്ചപ്പു ഫിലിംസ് എന്നിവയുടെ ബാനറിൽ ആന്റോ ജോസഫ്, കെ ജി അനിൽകുമാർ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.

രേവതി, ഫഹദ് ഫാസിൽ. ജിനു ജോസഫ്, രാജീവ് മേനോന്‍, ഡാനിഷ് ഹുസൈന്‍, ഷഹീന്‍ സിദ്ദിഖ്, സനല്‍ അമന്‍ എന്നിവരും പേട്രിയറ്റിലെ പ്രധാന കഥാപാത്രങ്ങളാണ്. മദ്രാസ് കഫേ, പത്താന്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടുന്ന സംവിധായകനും തിയേറ്റർ ആര്‍ട്ടിസ്റ്റുമായ പ്രകാശ് ബെലവാടിയും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

The makers initially felt Patriot was too large in scale for Malayalam cinema, but with producer Anto stepping in, the film moved forward and is now set for a May 1 release.