യുവതാരങ്ങളായ നസ്ലൻ, മമിതാ ബൈജു, സംഗീത് പ്രതാപ്, ശ്യാം മോഹൻ എന്നിവരെ പ്രധാന കഥാപത്രങ്ങളാക്കി ഗിരീഷ് എഡി സംവിധാനം ചെയ്ത് ബ്ലോക്ക് ബസ്റ്റർ ഹിറ്റടിച്ച ചിത്രമാണ് 'പ്രേമലു'. മമിത ബൈജുവിനും നസ്‍ലനും വലിയ ബ്രേക്ക് നല്‍കിയ ചിത്രം കൂടിയാണിത്. പ്രേമലുവിന്‍റെ വിജയാഘോഷ വേദിയില്‍ വെച്ച് നിര്‍മ്മാതാക്കളായ ഭാവന സ്റ്റുഡിയോസ് രണ്ടാം ഭാഗം പ്രഖ്യാപിച്ചിരുന്നു. മികച്ച പ്രേക്ഷക പിന്തുണ ലഭിച്ച ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായി ഏറെനാളായുള്ള കാത്തിരിപ്പിലാണ് ആരാധകർ. പിന്നീട് പല സാങ്കേതിക തടസങ്ങളും കാരണം ചിത്രം ഉപേക്ഷിച്ചതായി നിർമാണ കമ്പനി തന്നെ അറിയിച്ചിരുന്നു. തുടർന്നായിരുന്നു നിവിൻ പോളി നായകനാവുന്ന 'ബദ്ലഹേം കുടുംബ യൂണിറ്റ്' പ്രഖ്യാപിച്ചത്. പക്ഷെ, തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള മമിതയുടെ ആരാധകർ 'പ്രേമലു 2' വരുമെന്നുള്ള പ്രതീക്ഷ തുടരുകയായിരുന്നു.
എന്നാൽ ഈ വിഷയത്തിൽ കൂടുതൽ വ്യക്തത വരുത്തിയിരിക്കുകയാണ് ഭാവന സ്റ്റുഡിയോസ് ഉടമയായ ദിലീഷ് പോത്തൻ. ഓണ്‍ എയര്‍ കേരളയോടുള്ള പ്രതികരണത്തിലാണ് ദിലീഷ് പോത്തന്‍ ഇക്കാര്യം സ്ഥിരീകരിച്ചത്.
ദിലീഷിന്റെ പ്രതികരണം:
'പ്രേമലു 2' ഒഴിവാക്കുന്നത് ബന്ധപ്പെട്ട ആലോചനകളിലാണ്. അതിന് പകരമാണ് 'ബദ്ലഹേം കുടുംബ യൂണിറ്റ്' മീറ്ററിലേക്ക് എത്തിയത്. കഴിഞ്ഞ വര്‍ഷം ജൂലൈയിരുന്നു 'ബദ്‍ലഹേം കുടുംബ യൂണിറ്റ്' എന്ന ഞങ്ങളുടെ അടുത്ത ചിത്രം ഭാവന സ്റ്റുഡിയോസ് പ്രഖ്യാപിച്ചത്. 'പ്രേമലു' അടക്കമുള്ള ജനപ്രിയ ചിത്രങ്ങളിലൂടെ പ്രേക്ഷകപ്രീതി നേടിയ ഗിരീഷ് എഡി തന്നെയാണ് ചിത്രം സംവിധാനം ചെയ്യന്നത്. ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് നിവിന്‍ പോളിയും മമിത ബൈജുമാണ്.
അതേസമയം, ഭാവന സ്റ്റുഡിയോസിന്‍റെ ബാനറില്‍ ഫഹദ് ഫാസില്‍, ദിലീഷ് പോത്തന്‍, ശ്യാം പുഷ്കരന്‍ എന്നിവര്‍ ചേര്‍ന്നാണ് 'ബദ്‍ലഹേം കുടുംബ യൂണിറ്റ്' നിർമിക്കുന്നത്. ഭാവന സ്റ്റുഡിയോസിന്‍റെ ബാനറിൽ എത്തുന്ന ആറാമത്തെ ചിത്രമാണിത്. റൊമാന്‍റിക് കോമഡി ഡ്രാമയായാണ് ചിത്രമൊരുങ്ങുന്നത്. ഗിരീഷ് എ ഡിക്ക് ഒപ്പം കിരണ്‍ ജോസിയും ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചിട്ടുണ്ട്. ഛായാഗ്രഹണം അജ്മല്‍ സാജു, സംഗീതം വിഷ്ണു വിജയ്, എഡിറ്റിംഗ് ആകാശ് ജോസഫ് വര്‍ഗീസ്, ഡിസ്ട്രിബ്യൂഷന്‍ ഭാവന റിലീസ്.
English Summary: Dileesh Pothan clarified that Premalu 2 will not happen, and instead the team is moving forward with Badlehem Kudumba Unit, directed by Girish AD, starring Nivin Pauly and Mamitha Baiju.