Entertainment News

'എൻഎസ്എസ് ക്യാംപിലെ പ്രേംപാറ്റകൾ റെഡി'; 40-ലധികം പുതുമുഖങ്ങളെ അവതരിപ്പിക്കാൻ ആമിർ പള്ളിക്കലിന്റെ 'പ്രേംപാറ്റ'

കോഴിക്കോട് അമലാപുരിയിലെ സിറ്റി ഹൗസിൽ വെച്ച് 17 മുതൽ 22 വരെയുള്ള പ്രായക്കാർക്കായിരുന്നു ആദ്യഘട്ട ഓഡിഷൻ നടന്നത്.

Entertainment Desk

ആമിർ പള്ളിക്കലിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന 'പ്രേംപാറ്റ'യുടെ ഓഡിഷൻ പൂർത്തിയായി. 40 ലധികം പുതുമുഖങ്ങളെയാണ് ചിത്രത്തിലേക്ക് തിരഞ്ഞെടുത്തിരിക്കുന്നത്. കോഴിക്കോട് അമലാപുരിയിലെ സിറ്റി ഹൗസിൽ വെച്ച് 17 മുതൽ 22 വരെയുള്ള പ്രായക്കാർക്കായിരുന്നു ആദ്യഘട്ട ഓഡിഷൻ നടന്നത്. എല്ലാ ജെൻഡർ വിഭാഗത്തിലുള്ളവർക്കും ഓഡിഷനിലേക്ക് ക്ഷണമുണ്ടായിരുന്നു.

NSS ക്യാമ്പിൻ്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന റൊമാന്റിക് യൂത്ത് എന്റർടെയ്നർ ആണ് 'പ്രേംപാറ്റ'. ജോമോൻ ജ്യോതിറാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. എഴുത്തുകാരനായ ലിജീഷ് കുമാറാണ് കഥ- തിരക്കഥ- സംഭാഷണം എന്നിവ ഒരുക്കുന്നത്. ഓഡിഷൻ പൂർത്തിയായ വിവരം സമൂഹമാധ്യമങ്ങൾ വഴി അറിയിച്ചതും ലിജീഷാണ്. ചിത്രത്തിലെ നായിക പുതുമുഖമാണ്. ജുനൈസ് വി.പി, സാഫ് ബോയ്, ഹനാന്‍ ഷാ, അശ്വിന്‍ വിജയന്‍, ടിസ് തോമസ്, ഇന്നസെന്റ് സോണറ്റ്‌ തുടങ്ങി മലയാളത്തിന്റെ യുവനിരയും ചിത്രത്തിലുണ്ട്.

‘ആയിഷ’, ‘ഇഡി’ എന്നീ ചിത്രങ്ങൾക്കുശേഷം ആമിർ പള്ളിക്കൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് കൂടിയാണ് 'പ്രേംപാറ്റ'. അങ്കിത് മേനോനാണ് സംഗീത സംവിധായകന്‍. പാട്ടുകള്‍ എഴുതുന്നത് മുഹ്‌സിന്‍ പരാരിയും, സുഹൈല്‍ എം. കോയയുമാണ്. തുടരും, നരൻ, ഒടിയൻ പോലെയുള്ള സിനിമകളിലൂടെ ശ്രദ്ധേയനായ ഷാജികുമാറാണ് ഛായാഗ്രഹണം. ആകാശ് വര്‍ഗീസ് ജോസഫ് ആണ് എഡിറ്റിങ് നിര്‍വഹിക്കുന്നത്. തമിഴ് - മലയാളം സിനിമകൾക്ക് ഒരുപോലെ പ്രിയങ്കരനായ സാന്‍ഡി മാസ്റ്ററാണ് ചിത്രത്തിന്റെ കൊറിയോഗ്രാഫർ.

നീണ്ട ഇടവേളയ്ക്ക് ശേഷം സൈജു കുറുപ്പും, മംമ്ത മോഹൻ​ദാസും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും 'പ്രേംപാറ്റ'യ്ക്കുണ്ട്. ഇവർക്കൊപ്പം, സിദ്ദിഖ്, രാജേഷ് മാധവന്‍, സഞ്ജു ശിവറാം, ഇര്‍ഷാദ് അലി, സുജിത് ശങ്കര്‍ തുടങ്ങിയ വലിയനിര തന്നെ 'പ്രേംപാറ്റ'യിലുണ്ട്. സ്റ്റുഡിയോ ഔട്ട്‌സൈഡേഴ്‌സിന്റെ ബാനറില്‍ ആമിര്‍ പള്ളിക്കല്‍ നിര്‍മ്മിക്കുന്ന 'പ്രേംപാറ്റ' സെന്‍ട്രല്‍ പിക്‌ചേഴ്സ് ആണ് തീയേറ്ററുകളില്‍ എത്തിക്കുക.

ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനർ ഇന്ദുലാൽ കാവീട്. കോസ്റ്റ്യൂം സമീറ സനീഷ്. സൗണ്ട് ഡിസൈനർ വിഷ്ണു സുജാതൻ. മേക്കപ്പ് സുധി സുരേന്ദ്രൻ. ചീഫ് അസോസിയേറ്റ് സുഹൈൽ എം. പ്രൊഡക്ഷൻ കൺട്രോളർ അനീഷ് നന്ദിപുലം. എസ് എഫ് എക്സ് ഗണേഷ് ഗംഗാധരൻ. കളറിസ്റ്റ് ശ്രീക് വാര്യർ. പി ആർ ഓ മഞ്ജു ഗോപിനാഥ്. സ്റ്റിൽസ് രോഹിത് കെ സുരേഷ്. ടൈറ്റിൽ ആൻഡ് പോസ്റ്റേഴ്സ് യെല്ലോ ടൂത്ത്സ്. ഡിജിറ്റൽ മാർക്കറ്റിംഗ് ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്സ്. പബ്ലിസിറ്റി മാഡിസം ഡിജിറ്റൽ.

English Summary: The audition process for Prempaatta, directed by Aamir Pallikkal, has concluded with over 40 newcomers selected.