പ്രിയപ്പെട്ടവന്റെ വേർപ്പാട് ഉള്ളിൽ കടിച്ചമർത്തി സിനിമയിൽ അഭിനയിച്ചതിന്റെ ഉള്ള് പൊള്ളുന്ന അനുഭവം തുറന്നുപറഞ്ഞ് അന്തരിച്ച നടൻ നവാസിന്റെ ഭാര്യ രഹ്ന നവാസ്. മക്കൾക്കുവേണ്ടി സ്വന്തം വേദനകൾ കടിച്ചമർത്തി കരുത്ത് കണ്ടെത്തിയാണ് ‘ഹാപ്പി ലൂപ്പ്’ എന്ന ചിത്രത്തിലെ കഥാപാത്രത്തെ അവതരിപ്പിച്ചതെന്ന് രഹ്ന ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. സംവിധായകൻ ആനന്ദ് മേനോൻ ഒരുക്കുന്ന ചിത്രത്തിന്റെ പോസ്റ്ററും ലൊക്കേഷൻ ചിത്രങ്ങളും പങ്കുവച്ചായിരുന്നു രഹ്നയുടെ കുറിപ്പ്.
‘ഉള്ളിലെ കത്തുന്ന തീ അടക്കി വച്ച് പുറത്ത് ചിരിക്കാൻ ഞാനും പഠിച്ചു തുടങ്ങി. ഉള്ളിലെ ബുദ്ധിമുട്ടുകൾ മറച്ചു വച്ച് പെർഫം ചെയ്യുക ബുദ്ധിമുട്ടാണ്. പക്ഷേ എന്റെ മക്കൾക്ക് വേണ്ടി അതും പരിശീലിച്ചു. സംയുക്ത വർമ വഴി മഞ്ജു ചേച്ചിയാണ് എനിക്ക് ഈ ക്യാരക്ടർ തന്നത്. എനിക്ക് വർക്ക് ചെയ്യാനുള്ള ശക്തിയില്ല എന്ന് ഞാൻ സംയുക്തയോടും മഞ്ജു ചേച്ചിയോടും സംവിധായകൻ ആനന്ദ് മേനോനോടും പറഞ്ഞിരുന്നു. പക്ഷേ അവർ എല്ലാരും വളരെയധികം എന്നെ പിന്തുച്ചു.
ഈ കഥാപാത്രം ചെയ്യാൻ എന്നെ സഹായിച്ച സംയുക്തയോടും മഞ്ജു ചേച്ചിയോടും ആനന്ദ് മേനോനോടും ആഷിഖ് ഐമറോടും ഞാൻ എന്റെ നന്ദി അറിയിക്കുന്നു.നവാസ്ക്കയുടെ ആത്മാവിന്റെ കൂടെ ഞാൻ മുന്നോട്ട് പോകുന്നു. എന്റെ അവസ്ഥ മനസ്സിലാക്കി എന്നോട് സഹകരിച്ച സെറ്റിലെ എല്ലാ അംഗങ്ങളോടും എന്റെ നന്ദി അറിയിക്കുന്നു. രഹ്ന കുറിച്ചു.
നിരവധി ആളുകളാണ് കുറിപ്പിന് താഴെ രഹ്നയ്ക്ക് പിന്തുണയുമായി എത്തിയത്. അതിൽ ഏറ്റവും ശ്രദ്ധേയമായത് മകന്‍ രിഹാന്റെ കുറിപ്പാണ്. 'ഉമ്മിച്ചി ശക്ത ആയില്ലെങ്കിൽ ഞങ്ങൾ ഇല്ല, ശക്തയാകൂ’ എന്നായിരുന്നു മകനായ രിഹാൻ കുറിച്ചത്. ‘ശക്തയായിരിക്കൂ’ എന്നാണ് നടി സംയുക്ത വർമ കുറിച്ചത്.
The wife of late actor Nawas, Rehna Nawas, has opened up about the deeply painful experience of acting in a film while suppressing the grief of losing her loved one.
Rehna wrote on Instagram that she found the strength to overcome her personal pain for the sake of her children and portrayed her character in the film ‘Happy Loop’.
She shared the post along with the film’s poster and pictures from the sets. The film is directed by Anand Menon